Friday, 27 November 2015

കന്നുകാലി വളര്‍ത്തലിലെ ബാലപാഠങ്ങള്‍

കന്നുകാലികളില്‍ രോഗം വരാതിരിക്കാനും വന്നാല്‍ പടര്‍ന്നു പിടിക്കാതിരിക്കാനുമാണ് നാം ശ്രദ്ധിക്കേണ്ടത്. രോഗപ്രതിരോധം, ചികിത്സ, രോഗ സംക്രമണം തടയല്‍ എന്നീ അടിസ്ഥാന തത്വങ്ങളില്‍ പിഴവുകളുണ്ടാകുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. എല്ലാ കന്നുകാലി ഫാമുകളിലും പിന്തുടരേണ്ട ജൈവസുരക്ഷാ സംവിധാനത്തിന്റെ ബാലപാഠങ്ങള്‍ താഴെപറയുന്നവയാണ്.    

മാറ്റി നിര്‍ത്തണം രോഗികളെ

രോഗം ബാധിച്ച കന്നുകാലികളെയും രോഗബാധ സംശയിക്കുന്നവയെയും കൂട്ടത്തില്‍നിന്നും മാറ്റിപ്പാര്‍പ്പിക്കണം. ഇതിനായി പ്രത്യേക ഷെഡ്ഡുകള്‍ വലിയ ഫാമുകളില്‍ ഉണ്ടാകണം. നിലവിലുള്ള ഷെഡ്ഡിന്റെ ഒരു ഭാഗവും ആവശ്യത്തിന് ഉപയോഗിക്കാം. പ്രധാന ഷെഡ്ഡില്‍ നിന്നും പരമാവധി അകലത്തിലും താഴ്ന്ന നിലയിലുമായിരിക്കണം രോഗികളുടെ പാര്‍പ്പിടം. രോഗബാധയുള്ളവയെ ശുശ്രൂഷിച്ചവര്‍ അസുഖമില്ലാത്തവയെ കൈകാര്യം ചെയ്യരുത്. രോഗമുള്ളവയെ അവസാനം ശുശ്രൂഷിക്കുന്ന രീതിയില്‍ ജോലി ക്രമീകരിക്കണം.    

ക്വാറന്റൈന്‍

ഫാമിലേക്ക് പുതുതായി കൊണ്ടുവരുന്ന കന്നുകാലികളെ നിശ്ചിതകാലയളവില്‍  പ്രത്യേകം പാര്‍പ്പിച്ചതിനു ശേഷം മാത്രം കൂട്ടത്തില്‍ ചേര്‍ക്കുക. കൊണ്ടുവരുമ്പോള്‍ രോഗ ലക്ഷണങ്ങളില്ലെങ്കിലും ഇതു ചെയ്യണം. കാരണം ഇവരുടെ ശരീരത്തില്‍ രോഗബാധയുണ്ടാകാം. സാധാരണ 30 ദിവസമാണ് ഇത്തരം അയിത്തത്തിന്റെ കാലയളവ്. അണുബാധയുണ്ടെങ്കില്‍ ഈ സമയത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കാണിച്ചിരിക്കാം. ഈ സമയത്ത് 23-24 ദിവസമാകുമ്പോള്‍ വിരമരുന്നും 25-26 ദിവസങ്ങളില്‍ ബാഹ്യപരാദ ബാധയകറ്റാനുള്ള മരുന്നും നല്‍കണം.
പ്രതിരോധ കുത്തിവയ്പ്

കുളമ്പുരോഗം, അടപ്പന്‍, കുരലടപ്പന്‍, കരിങ്കാല്‍ തുടങ്ങിയ രോഗങ്ങള്‍ക്കെതിരേ കൃത്യമായി പ്രതിരോധ കുത്തിവയ്പ് മൃഗഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നല്‍കണം. രോഗം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞാല്‍ പ്രതിരോധ കുത്തിവയ്പു നല്‍കുന്നത് ശ്രദ്ധയോടെ വേണം. കുത്തിവയ്പിനു ശേഷം പ്രതിരോധ ശേഷി നേടാനെടുക്കുന്ന 14-21 ദിവസം രോഗസാധ്യത കൂടിയ സമയമാണ്.    
രോഗവാഹകരെ കണ്ടെത്തുക
രോഗലക്ഷണങ്ങള്‍ പുറത്തുകാണിക്കാതെ രോഗാണുക്കളെ പേറുകയും മറ്റുള്ള മൃഗങ്ങളിലേക്ക് രോഗം പകര്‍ത്തുകയും ചെയ്യുന്ന രോഗവാഹകര്‍ പല രോഗങ്ങളുടേയും പ്രത്യേകതയാണ്.  ഇവയെ കണ്ടെത്താന്‍ പ്രത്യേക പരിശോധന വലിയ ഫാമുകളില്‍ നടത്താറുണ്ട്. ക്ഷയം, ജോണ്ടിസ് രോഗം, ബ്രൂസല്ലോസിസ്, സബ്ക്ലിനിക്കല്‍ അകിടുവീക്കം എന്നിവ ഉദാഹരണങ്ങളാണ്. രോഗബാധ മാറുന്ന സമയവും രോഗവാഹക ഘട്ടത്തിന് ഉദാഹരണമാണ്.

 ചത്ത കന്നുകാലികളുടെ
ശരീരം നീക്കം ചെയ്യല്‍

സാംക്രമീക രോഗങ്ങള്‍ വന്നുചാവുന്ന കന്നുകാലികളുടെ ശരീരം  എവിടെയെങ്കിലും കൊണ്ടുപോയി ഇട്ട് തടിതപ്പാമെന്നു കരുതേണ്ട. ഇതു രോഗബാധ വ്യാപിപ്പിക്കും.  ആന്ത്രാക്‌സ് പോലുള്ള രോഗങ്ങളിലാണ് ഇത് ഏറ്റവും പ്രധാനമായിരിക്കുന്നത്. ആന്ത്രാക്‌സ് ബാധ സംശയിക്കുന്ന ചത്ത കന്നുകാലികളുടെ ശരീരം കീറാന്‍ ശ്രമിക്കരുത്. മൃതശരീരങ്ങള്‍ കൃത്യമായ മുന്‍കരുതലോടെ ആവശ്യമായ ആഴത്തില്‍ കുഴിച്ചിടുകയോ കത്തിച്ചു കളയുകയോ ചെയ്യുകയാണ് ചെയ്യേണ്ടത്.   

രോഗവഴികള്‍ തടയുക

അണുനശീകരണം, രോഗികളുടെ ചികിത്സ എന്നിവവഴി രോഗാണുക്കളെ നേരിട്ടു നശിപ്പിക്കാം. രോഗം പരത്തുന്ന കൊതുക്, പട്ടുണ്ണി, ഈച്ച എന്നിവയുടെ നിയന്ത്രണം വഴിയും രോഗാണു ബാധ തടയാം. ബ്ലീച്ചിംഗ് പൗഡര്‍, കാസ്റ്റിക്ക് സോഡ, ക്രെസോള്‍, ഫിനോള്‍, കുമ്മായം, സോപ്പ്, സോഡിയം, ഹൈപ്പോക്ലോറൈറ്റ്, അപ്പക്കാരം മുതലായവ അണുനാശിനികളായി ഉപയോഗിക്കാം.    

തൊഴുത്തില്‍ ശുചിത്വം

സൂര്യപ്രകാശം, ചൂട്, അണുനാശിനികള്‍ എന്നിവ തൊഴുത്തിലെ അണുനാശനത്തിന് സഹായിക്കുന്നു. ദിവസത്തില്‍ കുറച്ചു സമയമെങ്കിലും സൂര്യപ്രകാശം തൊഴുത്തില്‍ വീഴുന്നത് വളരെ നല്ലതാണ്.  അണുനാശിനികളായി വര്‍ത്തിക്കുന്ന രാസവസ്തുക്കള്‍, ഗാഢത, രോഗാണുവിന്റെ സ്വഭാവം എന്നിവയുടെ അടിസ്ഥാനത്തില്‍ വ്യത്യാസപ്പെടുത്തണം. ചാണകം, തീറ്റയുടെ അവശിഷ്ടങ്ങള്‍ എന്നിവയുടെ സാന്നിധ്യത്തില്‍ അണുനാശിനികള്‍ പലതും ശക്തിഹീനമാകുന്നതിനാല്‍ ഇവ നീക്കിയതിനു ശേഷമാകണം അണുനാശിനി പ്രയോഗം.
ഡോ. സാബിന്‍ ജോര്‍ജ്
അസിസ്റ്റന്റ് പ്രഫസര്‍
വെറ്ററിനറി കോളജ്
മണ്ണൂത്തി, തൃശൂര്‍
ഫോണ്‍- 9446203839

വളര്‍ത്താം, ഒന്നിന്റെ ചെലവില്‍ മൂന്നു വാഴ

 ടോം ജോര്‍ജ്

ഒന്നിന്റെ ചെലവില്‍ മൂന്ന്്  ഏത്തവാഴ വളര്‍ത്തിയാലെന്താ? ഒരുകുഴപ്പവുമില്ലെന്നു മാത്രമല്ല സംഗതി വിജയമാണെന്നു തെളിയിക്കുകയാണ് കുറവിലങ്ങാട്, ഇലഞ്ഞി മു ട്ടപ്പിള്ളില്‍ ജെയിംസ് മാത്യു. ഒരു ചുവട്ടില്‍ മുന്നുവാഴ വീതം വച്ചു. ഇതുമൂലം ഒന്നിനു നല്‍കുന്ന വളം കൊണ്ട് മൂന്നെണ്ണവും വളര്‍ന്നു. ചെലവു കുറവ്, സ്ഥലവും പണിക്കൂലിയും ലാഭം. കീടനാശിനി കുറച്ച് ഉപയോഗിച്ചാല്‍ മതിയെന്ന നേട്ടം വേറെയും.
ത്രികോണാകൃതിയില്‍ ഒന്നൊന്നര അടി ഇടയകലം നല്‍കി വാഴനട്ടു. കന്നു നടാന്‍ ഒന്നര അടി താഴ്ചയില്‍ കുഴിയെടുത്തു. കുഴിയില്‍ സ്‌റ്റെറാമീല്‍ അടിവളമായി നല്‍കി. മേട്ടുപ്പാളയം നേന്ത്രനാണ് നട്ടത്. കൂത്താട്ടുകുളത്തെ വിത്തു വില്‍പന കേന്ദ്രത്തില്‍ നിന്നാണ് വാഴക്കന്നു വാങ്ങിയത്. വീടിന്റെ ഒരുഭാഗത്ത് റോബസ്റ്റയും ഒരുചുവട്ടില്‍ മൂന്നെണ്ണം വീതം നട്ടിട്ടുണ്ട്. ഇത് ജെയിംസിന്റെ ആദ്യ പരീക്ഷണമാണ്. എന്നാല്‍ റോബസ്റ്റയും ഏത്തനും ജെയിംസിനെ നിരാശപ്പെടുത്തിയില്ല. ഒരുകുലയ്ക്ക് 1215 കിലോ വരെ തൂക്കം ലഭിച്ചു. ഒരു ചുവട്ടില്‍ ഒന്നുവച്ചു നട്ടാലും ഇത്രയൊക്കെ തൂക്കമേ ലഭിക്കൂ. മൂന്നിരട്ടി ലാഭം, പ്രത്യേകിച്ച് വലിയ ചെലവില്ലാതെ ലഭിച്ചു.

Monday, 5 October 2015

മുയല്‍ കര്‍ഷകരെ അവഗണിക്കരുത്

ഐബിന്‍ കാണ്ടാവനം

കേരളത്തില്‍ മുയല്‍ വളര്‍ത്തല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ആരംഭിച്ചിട്ട് 12 വര്‍ഷത്തില്‍ കൂടുതലായിട്ടില്ല. കാര്‍ഷിക കേരളത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം ചുവടുപിടിച്ച ഒരു പ്രധാന മേഖലയായിരുന്നു മുയല്‍ വളര്‍ത്തല്‍. കൊഴുപ്പു കുറഞ്ഞ മാസം, ഏതു പ്രായത്തില്‍പെട്ടവര്‍ക്കും കഴിക്കാം എന്ന പ്രത്യേകതകള്‍ മുയലിറച്ചിക്കുണ്ട്. മുയലിറച്ചിയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദ്രോഹ സാധ്യത ഒഴിവാക്കുന്നുവെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

Tuesday, 11 August 2015

യുവകര്‍ഷക അവാര്‍ഡ് ജി. പ്രദീപിന്

തലയോലപ്പറമ്പ്: കൃഷിയിലൂടെ ജീവിതത്തില്‍ നൂറുമേനി വിളയിച്ച പ്രദീപിന്‌  അവാര്‍ഡ് തിളക്കം. വെള്ളൂര്‍ ലക്ഷ്മിവിലാസത്തില്‍ ജി. പ്രദീപിനാണ് (33) ഈ വര്‍ഷത്തെ സംസ്ഥാന മൃഗസംരക്ഷണവകുപ്പിന്റെ ഏറ്റവും മികച്ച യുവകര്‍ഷകനുള്ള അവാര്‍ഡ്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണു അവാര്‍ഡ്.
ചെറുപ്പത്തിലെ കൃഷിയുമായി ഇടപഴകിയിരുന്ന പ്രദീപ് ബിരുദ പഠനത്തിനു ശേഷം മുഴുവന്‍ സമയ കര്‍ഷകനായി മാറുകയായിരുന്നു. കൃഷി ലാഭകരമായി മാറിയതോടെ വീട്ടില്‍ മൂന്നു വര്‍ഷം മുമ്പ് പശുക്കളുടെ ഫാം തുടങ്ങി. കാസര്‍ഗോഡ് കുള്ളന്‍,

Sunday, 9 August 2015

ഇനി നീര വാഴും കാലം

നീര ചെത്തിയെടുക്കാന്‍ തെങ്ങില്‍ കയറുന്ന തൊഴിലാളി
                                                ഫോട്ടോ: ജയദീപ് ചന്ദ്രന്‍

എം. റോയ്

കണ്ണൂര്‍: ഒരു തെങ്ങില്‍നിന്നു പ്രതിദിനം ശരാശരി മൂന്നു ലിറ്റര്‍ നീര. ഒരു ലിറ്ററിന് 20 രൂപ പ്രകാരം കര്‍ഷകനു ദിവസവും ഒരു തെങ്ങിനു ലഭിക്കുന്നത് അറുപതു രൂപ. ചെത്തുന്നയാള്‍ക്കു ലിറ്ററിന് 50 രൂപ വച്ചു ദിവസം 150 രൂപ. കര്‍ഷകന്‍തന്നെ ചെത്തി നീരയെടുത്താല്‍ ഒരു തെങ്ങിനു പ്രതിദിനം ലഭിക്കുന്നതു 210 രൂപ. ഒരാള്‍ക്കു ദിവസം പത്തു തെങ്ങ് വരെ ചെത്താനാകും. സ്വന്തംപറമ്പിലെ അഞ്ചു തെങ്ങ് ചെത്തിയാല്‍തന്നെ ദിവസം 1,050 രൂപ കര്‍ഷകനു കിട്ടും.

Saturday, 8 August 2015

ലക്ഷണം നോക്കാം, ആരോഗ്യമുള്ള പശുവിനെ അടുത്തറിയാം

ഡോ. സാബിന്‍ ജോര്‍ജ്
അസിസ്റ്റന്റ് പ്രഫസര്‍,
വെറ്ററിനറി കോളജ്, മണ്ണുത്തി, തൃശൂര്‍


രോഗലക്ഷണങ്ങള്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ് ചികിത്സയും പരിചരണങ്ങളും നല്കിയാല്‍ രോഗങ്ങള്‍ മൂലമുളള നഷ്ടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും. രോഗലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടോ എന്നറിയാന്‍ ദിവസവും ഉരുക്കളെ പ്രത്യേകം നിരീക്ഷിക്കണം. ഇതിനായി രോഗലക്ഷണങ്ങളെക്കുറിച്ച് കര്‍ഷകര്‍ക്ക് അറിവുണ്ടായിരിക്കണം. ഏതാണ് രോഗമെന്ന് കൃത്യമായിനിര്‍ണയിക്കാനായില്ലെങ്കിലും പ്രശ്‌നമുണ്ടോയെന്ന് മനസിലാക്കി വിദഗ്ധ സഹായം ഉടന്‍ നേടാന്‍ ഈ അറിവ് സഹായിക്കും.

മഴവില്ലഴകില്‍ വര്‍ണമത്സ്യങ്ങള്‍; ഇത് ദീപേഷിന്റെ ലോകം

ഐബിന്‍ കാണ്ടാവനം


മേനിയില്‍ മഴവില്ലഴക് ചാലിച്ച മത്സ്യപ്രപഞ്ചം ആരുടെയും മനംകവരുന്നതാണ്. അതുകൊണ്ടുതന്നെയാണ് ഫോട്ടോഗ്രഫി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന വിനോദമേഖലയായി അക്വേറിയം പരിപാലനം മാറിയതും. വര്‍ണശബളമായ മത്സ്യലോകത്തേക്ക് കൗതുകംകൊണ്ട് എത്തിപ്പെട്ട വ്യക്തിയാണ് കോഴിക്കോട് കൂടരഞ്ഞിയിലുള്ള ദീപേഷ് കുരുവിത്തോട്ടത്തില്‍.

Friday, 31 July 2015

മഴക്കാലമായി, ഓമനപ്പക്ഷികള്‍ക്കു വേണം പ്രത്യേക കരുതല്‍

ഡോ. സാബിന്‍ ജോര്‍ജ്
അസിസ്റ്റന്റ് പ്രൊഫസര്‍
വെറ്ററിനറി കോളജ്, മണ്ണുത്തി


മോഹവില നല്‍കി വാങ്ങി വളര്‍ത്തുന്ന അരുമപ്പക്ഷിയ്ക്ക് മഴക്കാലം പലപ്പോഴും രോഗകാലമാകാറുണ്ട്. കുടുംബാംഗങ്ങളുടെ ഓമനയായി വളര്‍ത്തുന്ന, വിപണിയില്‍ വിലയേറെയുള്ള അരുമകള്‍ക്ക് അസുഖം വരുന്നത് പക്ഷിവളര്‍ത്തുകാരുടെ നിത്യ പ്രശ്‌നമാണ് മഴക്കാലത്തെ ഈര്‍പ്പവും നനവും നിറഞ്ഞ കാലാവസ്ഥ രോഗം വരുത്തുന്ന സൂക്ഷ്മാണുക്കള്‍ക്ക് പലപ്പോഴും ഉല്‍സവകാലമാണ്.

ഫ്‌ളെക്‌സ് പാഴാക്കേണ്ട, ഉപയോഗമുണ്ട്

ഐബിന്‍ കാണ്ടാവനം


കാലത്തിന്റെ കുത്തൊഴുക്കില്‍ ഫ്‌ളെക്‌സ് ബോര്‍ഡുകളുടെ പ്രാധാന്യം ഒന്നു വേറെതന്നെയാണ്. എന്നാല്‍, ഉപയോഗശൂന്യമായ ഫ്‌ളെക്‌സ് ഷീറ്റുകള്‍ പലപ്പോഴും പ്രകൃതിക്കും മനുഷ്യനും ഭീഷണിയാവാറുമുണ്ട്. ഉപയോഗശൂന്യമായ ഫ്‌ളെക്‌സ് പലവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും കാര്‍ഷികരംഗത്തേക്ക് അധികം അങ്ങനെ അടുപ്പിച്ചിട്ടില്ല.

മഴമറ, അറിയാനുണ്ട് ചില കാര്യങ്ങള്‍

ഷെഫീക്ക് പാല്‍ക്കുളങ്ങര
ഗ്രീന്‍ ടെക് ഫാംസ്

മനുഷ്യന്‍ പ്രകൃതിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ പല രീതിയിലും ഭാവത്തിലുമാണ് പ്രതിഫലിക്കപ്പെടുന്നത്. അത് ചിലപ്പോള്‍ കാലാവസ്ഥാ വ്യതിയാനമാകാം, മണ്ണിന്റെ ഘടനയാകാം, ജലസ്രോതസുകളില്‍ വരുന്ന മാറ്റങ്ങളാവാം. അതില്‍ പ്രധാനമാണ് മഴ. മഴക്കാലമായാല്‍ ചെടികളില്‍ കുമിള്‍ രോഗങ്ങള്‍ പതിവാകുന്നു. പൂക്കള്‍ കൊഴിയുന്നു, ചീയുന്നു.