Monday, 29 December 2014

സ്ഥലപരിമിതി ഇനി കൃഷിക്കൊരു തടസമാവില്ല പരിഹാരമായി ഒരു സെന്റ് മിനി പോളിഹൗസ്

ഡോ. ജോസ് ജോസഫ്

കേരള കാര്‍ഷിക സര്‍വകലാശാലയുടെ
ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ
ഹൈടെക് കര്‍മസേന വികസിപ്പിച്ചെടുത്ത
ഒരു സെന്റ് മിനി പോളി ഹൗസ്. 
കൃഷി ചെയ്യാന്‍ സ്ഥലപരിമിതി നേരിടുന്നവര്‍ക്ക് വലിയൊരാശ്വാസമാണ് കേരള കാര്‍ഷിക സര്‍വകലാശാലയുടെ ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഹൈടെക് കര്‍മ സേന വികസിപ്പിച്ചെടുത്ത ഒരു സെന്റ് മിനി പോളിഹൗസ്. 40 ചതുരശ്ര മീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഈ മിനി പോളിഹൗസില്‍ വലിയ ഗ്രീന്‍ ഹൗസുകളിലും പോളിഹൗസുകളിലും വളരുന്ന എല്ലാ പച്ചക്കറികളും കൃഷി ചെയ്യാം.

ആദ്യം സ്റ്റീമിംഗ് അപ്; പിന്നീട് ചലഞ്ച് തീറ്റക്രമം

പ്രസവത്തിനു രണ്ടുമാസം മുമ്പ് പശുക്കള്‍ക്ക് കറവനിര്‍ത്തി വറ്റുകാലം എന്ന വിശ്രമസമയം നല്‍കണം. വറ്റുകാലത്തെ പരിമിതമായ അളവിലുള്ള തീറ്റയില്‍നിന്നും പ്രസവശേഷം കഴിക്കേണ്ടിവരുന്ന അധിക  തീറ്റയിലേക്ക് മാറുവാനായി പശുവിനെ ശീലിപ്പിച്ചെടുക്കണം. പശുക്കളില്‍ ദഹനം നടക്കുന്ന ആമാശയത്തിന്റെ ആദ്യ അറയായ റൂമനും ദഹനത്തെ സഹായിക്കുന്ന സൂക്ഷ്മ ജീവികളും ഒരു പ്രത്യേക ആഹാരവുമായി ശീലപ്പെടാന്‍ 10-15 ദിവസം വരെ എടുക്കും.

Saturday, 27 December 2014

കര്‍ഷകോത്തമന്റെ കൃഷിയും ജീവിതവും

ജയചന്ദ്രന്‍ തന്റെ കൃഷിയിടത്തില്‍.
കര്‍ഷകോത്തമ, കര്‍ഷക തിലക്,  കര്‍ഷകരത്‌ന, അക്ഷയശ്രീ തുടങ്ങി കാര്‍ഷിക കേരളം ജയചന്ദ്രന്റെ ശിരസില്‍ ചാര്‍ത്തിയ കീര്‍ത്തിമുദ്രകള്‍ നിരവധിയാണ്. തൃശൂര്‍ തിരുവില്വാമല കണിയാര്‍കോടുള്ള ഈ സമ്മിശ്ര കൃഷിയിടം സുസ്ഥിരമായ സംയോജിത, ജൈവകൃഷി രീതികളുടെ ഉത്തമ മാതൃകയാണ്. നിളയുടെ പ്രിയസഖിയായ ഗായത്രിപുഴയുടെ തീരത്തെ സമ്മിശ്രകൃഷിത്തോട്ടം ബഹുവിളകൃഷിരീതിയിലൂടെ നൂറുമേനി കൊയ്യുകയാണ്.

വെയിലിനെ പേടിക്കാതെ വേനല്‍ക്കാലം കൃഷി സമൃദ്ധമാക്കാം

മൈക്രോ ഇറിഗേഷന്‍ കിറ്റുപയോഗിച്ച്
ജലസേചനം നടത്തുന്ന ടെറസ് ഗാര്‍ഡര്‍. 
കൃത്യതാ കൃഷിയും കണികാ ജലസേചനവുമെല്ലാം (ഡ്രിപ് ഇറിഗേഷന്‍) വലിയ കൃഷിയിടങ്ങളില്‍ മാത്രം നടക്കുന്നതാണെന്ന ധാരണ ഇനി തിരുത്താം. കുറഞ്ഞ ചെലവില്‍ ടെറസിലും ഇനി കൃത്യതാ കൃഷി നടത്താം. കൃത്യതാ കൃഷി രംഗത്തെ അതികായരില്‍ പ്രമുഖ സ്ഥാനമുള്ള ജെയിന്‍ ഇറിഗേഷനാണ് ടെറസ് ഗാര്‍ഡനായുള്ള മൈക്രോ ഇറിഗേഷന്‍ കിറ്റുമായി....

Tuesday, 23 December 2014

ജൂബിലി നിറവില്‍ തൊടുപുഴ കാര്‍ഷികമേള

തൊടുപുഴ കാര്‍ഷികമേള ജൂബിലി വര്‍ഷത്തിലേക്ക്. കാര്‍ഷിക മേഖലയുടെ വ്യത്യസ്ത കാഴ്ചകളൊരുക്കിയും വിജയം വരിച്ചവരെ ജനങ്ങള്‍ക്കു പരിചയപ്പെടുത്തിയും മേള വ്യത്യസ്തമാകുകയാണ്. ജൈവകൃഷിയുടെ അനന്ത സാധ്യതകളള്‍ പ്രയോജനപ്പെടുത്താനും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മിതിയ്ക്കായി കര്‍ഷകരെ ആഹ്വാനം ചെയ്തും മേള മുന്നേറുന്നു.

Saturday, 20 December 2014

ജയന്റ് ഗൗരാമിയില്‍ വിജയഗാഥ രചിച്ച് അരുണ്‍ കെ. ജാന്‍സ്‌

ഐബിന്‍ കാണ്ടാവനം

ജയന്റ് ഗൗരാമി മത്സ്യക്കുഞ്ഞുങ്ങളുടെ വിപണനത്തിലൂടെ മത്സ്യകൃഷിയില്‍ ശക്തമായ സ്വാധീനമുറപ്പിച്ചിരിക്കുകയാണ് കോട്ടയം ജില്ലയിലെ പൂഞ്ഞാറിനടുത്ത് കുന്നോന്നിയിലെ കിഴക്കേക്കര അരുണ്‍ കെ. ജാന്‍സ്. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് സുഹൃത്തില്‍നിന്നു ലഭിച്ച മീന്‍കുഞ്ഞുങ്ങള്‍ വളര്‍ന്നു വലുതായി സ്വാഭാവിക പ്രജനനത്തിലൂടെ കുഞ്ഞുങ്ങളെ ലഭിക്കാന്‍ തുടങ്ങിയതോടെയാണ് അരുണ്‍ ഗൗരാമി മത്സ്യകൃഷിയിലേക്കു തിരിയുന്നത്. ആദ്യകാലത്ത് കുഞ്ഞുങ്ങളുടെ എണ്ണം കുറവായിരുന്നു.

പുതുതരംഗമായി ഫാര്‍മേഴ്‌സ് ക്ലബുകള്‍

തീര്‍ത്തും  ഗ്രാമീണ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബാങ്കിന് കാര്‍ഷിക മേഖലയില്‍ എന്തു മാറ്റമുണ്ടാക്കുവാന്‍ സാധിക്കും? വളരെയോന്നുമില്ല എന്നായിരിക്കും മിക്കവരുടെയും ഉത്തരം. എന്നാല്‍ കോട്ടയം ജില്ലയിലെ മലയോര ഗ്രാമമായ നീലൂരിലേക്കു കടന്നുവരുമ്പോള്‍ ഈ ധാരണ തെറ്റാണെന്നു ബോധ്യമാകും. ഇടുക്കി ജില്ലയോട് അതിരിടുന്ന മീനച്ചില്‍ താലൂക്കിലെ കടനാട് പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന നീലൂര്‍ സഹകരണ ബാങ്ക് ആരംഭിച്ചിരിക്കുന്ന ഫാര്‍മേഴ്‌സ് ക്ലബ് ഗ്രാമീണ മേഖലയില്‍ അന്യംനിന്നു പോയേക്കാവുന്ന കാര്‍ഷിക സംസ്‌കാരത്തിനു കാവലാളാവുകയാണ്.

Wednesday, 17 December 2014

ജയന്റ് ഗൗരാമി; അറിഞ്ഞിരിക്കാന്‍ അല്പം കാര്യം, Giant Gourami Breeding and Farming

ജയന്റ് ഗൗരാമി. പേരുപോലെതന്നെ ഭീമന്‍മാരാണ് ഇവര്‍. വലിപ്പംകൊണ്ടും രുചികൊണ്ടും കേരളത്തിലെ മത്സ്യപ്രേമികളുടെയിടയില്‍ പ്രചാരം നേടിയ മത്സ്യം. മലയന്‍ ദ്വീപസമൂഹങ്ങളില്‍ പിറന്ന ഇവര്‍ വളര്‍ത്തുമത്സ്യം എന്നതിനാല്‍ ലോകത്തെമ്പാടും വ്യാപിക്കപ്പെട്ടു. ഇന്നു വിദേശരാജ്യങ്ങളിലെ മത്സ്യപ്രേമികളുടെ സ്വീകരണമുറികളില്‍ വലിയ ചില്ലു കൂടുകളില്‍ അരുമകളായി വളര്‍ത്തുന്നു.

Monday, 15 December 2014

ജീവനുള്ള മണ്ണിന് ജീവാണുവളങ്ങള്‍

സസ്യങ്ങള്‍ക്ക് നൈട്രജന്‍ പോലെ വളരെ പ്രധാനപ്പെട്ട മൂലകമാണ് ഫോസ്ഫറസ്. സസ്യങ്ങള്‍ക്ക് ബലവും ദൃഢയും, കോശവളര്‍ച്ചയ്ക്കും ഉത്പാദനവര്‍ദ്ധനവിനും പുഷ്പിക്കുവാനും വിത്തുണ്ടാകുവാനും ഫോസ്ഫറസ് അനിവാര്യമാണ്.

Sunday, 14 December 2014

മുയല്‍രോഗങ്ങളും മുന്‍കരുതലുകളും

മുയല്‍ വളര്‍ത്തലിന് നമ്മുടെ നാട്ടില്‍ പ്രചാരം വര്‍ധിക്കുന്ന നാളുകളാണിത്. പല വീട്ടമ്മമാരും ആദായകരമായ ഒരു ഉപതൊഴിലെന്ന നിലയില്‍ മുയലുകളെ വളര്‍ത്തുന്നുണ്ട്. മാംസത്തിനും ചര്‍മത്തിനും വേണ്ടിയാണ് മുയലുകളെ വളര്‍ത്തുന്നത്.

Saturday, 13 December 2014

കൃഷിയിടത്തിലെ പൊടിക്കൈകള്‍

ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കള്‍ വെറുതെ മണ്ണില്‍ വലിച്ചെറിയുമ്പോള്‍ പരിസ്ഥിതിയെ മലിനപ്പെടുത്തുന്നതിനൊപ്പം മണ്ണിന്റെ സ്വഭാവത്തിനും ജീവജാലങ്ങളുടെ ആരോഗ്യത്തിനും ഭീഷണിയാകുന്നു. ഇതിനൊരു പരിഹാരം നമ്മളാല്‍ കഴിയുന്നവിധം ചെയ്യുന്നത് നല്ലതല്ലേ? ഉപയോഗശൂന്യമായ കുപ്പികളും പാഴ് വസ്തുക്കളും ഉപയോഗിച്ച് വീടിനുള്ളിലുമ പുറത്തുമായി ചില അലങ്കാരകൃഷിപ്പണികള്‍ ചെയ്തിരിക്കുന്നത് കണ്ടുനോക്കു...

കൃഷിയിടത്തിലെ പൊടിക്കൈകള്‍ 2

'An Idea Can Change Your KRISHI Style ''

പുരയിടത്തിലും ടെറസിലുമൊക്കെ കൃഷി ചെയ്യുന്ന പലരുടെയും പ്രശ്‌നമാണ് മണ്ണുനിറച്ച ബാഗോ, ചട്ടിയോ അനായാസമായി മറ്റൊരു സ്ഥാനത്തേക്ക് മാറ്റി സ്ഥാപിക്കുക എന്നത്. എടുത്തുമാറ്റാന്‍ ശ്രമിച്ചവര്‍ക്ക് ശാരീരിക പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. ഈ പ്രശ്‌നം മറികടക്കാന്‍ വീട്ടില്‍ ഉപയോഗശൂന്യമായി കിടന്നിരുന്ന ട്രോളി ബാഗിന്റെ ഫ്രെയിം തൃശൂര്‍ സ്വദേശിനിയായ മരിയ അലക്‌സ് എന്ന വീട്ടമ്മ ഉപയോഗിച്ചു. കാര്യം വെറും നിസാരം. പക്ഷേ ഇത് നിരവധി പേര്‍ക്ക് ഉപകാരപ്പെടും എന്നത് തീര്‍ച്ച.

ആടുകളുടെ പ്രത്യുത്പാദനം ആധുനിക ശൈലിയില്‍

ആടുകളില്‍ പ്രത്യുത്പാദനത്തിനുള്ള പ്രായം തികച്ചും വ്യത്യസ്തമാണ്. നാലു മാസം മുതല്‍ 12 മാസം വരെയുള്ള കാലയളവില്‍ മദിലക്ഷണം കാണിക്കുന്ന ആടുകളുണ്ട്. ഇത് ഓരോ ജനുസുകളിലും വ്യത്യാസപ്പെട്ടിരിക്കും. ചെറിയ ആടുജനുസുകളില്‍ നേരത്തെയും വലിയ ജനുസുകളില്‍ താമസിച്ചുമാണ് പ്രത്യുത്പാദനത്തിനുള്ള പ്രായമാകുന്നത്. കൂടാതെ പോഷകാഹാരകമ്മി, രോഗം എന്നിവയും കാലതാമസം കൂട്ടും.

Friday, 12 December 2014

ആട്ടിന്‍ കുട്ടികളുടെ പരിചരണം

ആടുകളെ വളര്‍ത്തുന്നത് ഇറച്ചിക്കും പാലിനും വേണ്ടിയാണ്. സ്ഥലപരിമിതി അനുസരിച്ച് ഇവയെ തുറന്ന സ്ഥലത്ത് അഴിച്ചുവിട്ടും (Extensive production) രാത്രികൂടുകളില്‍ പാര്‍പ്പിക്കാം- കൂടുകളില്‍ മാത്രമായും (Intensive) കൂട്ടിലും പുറത്തുമായും (Semi Intensive) ഇങ്ങനെ മൂന്നുതരത്തില്‍ വളര്‍ത്താം. ആടുകളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ആദായം ലഭിക്കണമെങ്കില്‍ ആട്ടിന്‍ കുട്ടികളുടെ പരിചരണം ശാസ്ത്രീയമായിരിക്കണം.

Thursday, 11 December 2014

പക്ഷിപ്പനി: ആശങ്കവേണ്ട; എന്നാല്‍ ജാഗ്രത വേണം

ഡെങ്കിപ്പനി, എലിപ്പനി, ചിക്കുന്‍ഗുനിയ ഇത്യാദി പകര്‍ച്ചവ്യാധികള്‍ക്കുശേഷം നമ്മുടെ സമൂഹത്തെ ഒന്നടങ്കം ആശങ്കയുടെയും ഭീതിയുടെയും മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണല്ലോ പക്ഷിപ്പനി. അച്ചടി ദൃശ്യ മാധ്യമങ്ങളില്‍ ഇന്ന് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമായതിനാല്‍ എന്താണ് പക്ഷിപ്പനി, രോഗാണു, രോഗലക്ഷണങ്ങള്‍ മനുഷ്യരിലും പക്ഷികളിലും, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ചികിത്സ തുടങ്ങിയ വിഷയങ്ങളില്‍ നിങ്ങളുടെ സംശയനിവാരണത്തിനും ഭീതി ദൂരീകരിക്കാനും ഈ ലേഖനം ഉതകുമെന്ന് കരുതുന്നു.

കിഴങ്ങിനങ്ങള്‍ക്ക് ജനിതകസംഭരണി

സംസ്ഥാനത്തെ ആദ്യത്തെ കിഴങ്ങു 
സംരക്ഷണ പദ്ധതി നടപ്പാക്കുന്ന 
എടവന പഞ്ചായത്തില്‍
 കൃഷിപ്പണികള്‍ നടത്തുന്ന കുട്ടികള്‍.

ഭക്ഷ്യയോഗ്യമായ കാട്ടുകിഴ ങ്ങുകള്‍, കാച്ചിലുകള്‍, ചേമ്പ് ,കപ്പ തുടങ്ങിയ കിഴങ്ങുകളുടെ ജനിതക സംഭരണിയുണ്ടാക്കി  നാട്ടുകിഴങ്ങിനങ്ങള്‍ അന്യം നിന്നുപോകാതെ സംരക്ഷിക്കുകയാണ് വയനാട്ടിലെ എടവന പഞ്ചായത്തിലെ കര്‍ഷകര്‍. സംസ്ഥാനത്തെ ആദ്യത്തെ കിഴങ്ങു സംരക്ഷണ പദ്ധതിക്കാണ് ഇവിടെ തുടക്കം കുറിച്ചിരിക്കുന്നത്.

ഷാജിയുടെ കേദാരം- കിഴങ്ങുകളുടെ ജീന്‍ബാങ്ക്

റെജി ജോസഫ്

കാര്‍ഷികകേരളത്തിന് കൈമോശം വന്നുകൊണ്ടിരിക്കുന്ന കിഴങ്ങ് ഇനങ്ങള്‍ കണ്ടെടുത്ത് നട്ടുവളര്‍ത്തി അവയുടെ വംശത്തെ സംരക്ഷിക്കുകയാണ് വയനാട് ജില്ലയില്‍ വളളിയൂര്‍ക്കാവിനടുത്ത് ഇല്ലത്തുവയലിലെ യുവകര്‍ഷകന്‍ ഇളപ്പുപാറ ഷാജി തോമസ്.  കുടിയേറ്റ ഗ്രാമത്തിലെ  കേദാരം എന്ന കൃഷിയിടം ഏവര്‍ക്കുമൊരു കൗതുകമാണ്. കാച്ചില്‍ 17 ഇനം, ചേമ്പ് 20 ഇനം, കപ്പ അഞ്ച് ഇനം, മധുരക്കിഴങ്ങ് അഞ്ച് ഇനം.  കാടുകയറിയും വനവാസികളുടെ ഊരുകള്‍ കയറിയിറങ്ങിയുമാണ് കേരളത്തിന്റെ പൗരാണിക കിഴങ്ങു വര്‍ഗങ്ങള്‍ ഷാജി ശേഖരിച്ചുവരുന്നത്.

Wednesday, 10 December 2014

മൃഗസംരക്ഷണമേഖലയിലെ ചില സംശയങ്ങള്‍

പശുക്കള്‍ക്ക് വരട്ടുചൊറി ഉണ്ടാകുന്ന സാഹചര്യം വിശദീകരിക്കാമോ?

കുളമ്പിനു മുകളില്‍ കാണപ്പെടുന്ന Pododermatitis എന്ന പേരിലറിയപ്പെടുന്ന വരട്ടുചൊറിക്കു കാരണം ഡെര്‍മറ്റോഫൈലസ് കോംഗോലെന്‍സിസ് എന്നു വിളിക്കുന്ന അണുജീവികളാണെന്ന് വെറ്ററിനറി സര്‍വകലാശാലയുടെ പ്രിവന്റീവ് മെഡിസിന്‍ വിഭാഗം നടത്തിയ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.

Monday, 8 December 2014

വരവായി ഹൈബ്രിഡ് വിത്തിനങ്ങള്‍

കേരളത്തിലെ പച്ചക്കറി കൃഷിക്കാരില്‍ വളരെ കുറച്ചു ശതമാനം  മാത്രമാണ് ഹൈബ്രിഡ് വിത്തിനങ്ങള്‍ ഉപയോഗിക്കുന്നത്.  കര്‍ഷകരുടെ സ്വന്തം വിത്തുകളോ കൃഷിവകുപ്പ്, കാര്‍ഷിക സര്‍വ്വകലാശാല, വി.എഫ്.പി.സി.കെ, സ്റ്റേറ്റ് സീഡ് അഥോറിറ്റി എന്നീ സ്ഥാപനങ്ങള്‍ ഉത്പാദിപ്പിക്കുന്ന വിത്തുകളോ ആണ് നിലവില്‍ അവര്‍ ഉപയോഗിച്ചുവരുന്നത്. എന്നാല്‍ പ്രിസിഷന്‍ ഫാമിംഗ്, പോളിഹൗസ് കൃഷി എന്നീ നൂതന കൃഷിരീതികളുടെ കടന്നുവരവോടെ കൂടുതല്‍ ഉത്പാദനക്ഷമതയുള്ള സങ്കരയിനം പച്ചക്കറിവിത്തുകള്‍ ഒരു ആവശ്യമായിരിക്കുകയാണ്.

നിങ്ങള്‍ക്കും മികച്ച തേന്‍ സംരംഭകനാകാം

ഡോ. എസ്. ദേവനേശന്‍
അഖിലേന്ത്യ സംയോജിത തേനീച്ച പരാഗണ ഗവേഷണകേന്ദ്രം,
കാര്‍ഷികകോളജ്, വെള്ളായണി


പുരയിടത്തില്‍ അഭയവും മഴക്കാലത്ത് ആഹാരമായി ഇത്തിരി പഞ്ചസാരവെള്ളവും നല്‍കിയാല്‍ നിശബ്ദമായി നിങ്ങള്‍ക്കുവേണ്ടി പണിയെടുക്കുന്ന തൊഴില്‍സേനയാണ് തേനീച്ചകള്‍. വിയര്‍പ്പൊഴുക്കാതെ വരുമാനം നേടാന്‍ സഹായിക്കുന്ന തേനീച്ചവളര്‍ത്തല്‍ വീട്ടമ്മമാര്‍ക്കും യുവജനങ്ങള്‍ക്കും മികച്ച വരുമാനമാര്‍ഗമായി മാറ്റാം.

Friday, 5 December 2014

കോണ്‍ട്രാക്ടറില്‍നിന്ന് കൃഷിയിലേക്ക്

കോണ്‍ട്രാക്ട് ജോലിയേക്കാളും മനസിനു തൃപ്തിയും സന്തോഷവും നല്‍കുന്നത് കാര്‍ഷിക മേഖലയാണെന്ന തിരിച്ചറിവാണ് തൊടുപുഴ ഉടുമ്പന്നൂര്‍ മുണ്ടയ്ക്കല്‍ ജോണി കുരുവിളയെ കൃഷിക്കാനക്കിയത്.

ഉത്പാദനം കൂട്ടാന്‍ യീസ്റ്റ്

ചെറിയ അളവില്‍ യീസ്റ്റ് കാലിത്തീറ്റയില്‍ നല്‍കുന്നത് തീറ്റയുടെ ഗുണമേന്മ  വര്‍ധിപ്പിക്കുകയും ഉത്പാദനക്ഷമത കൂട്ടുകയും ചെയ്യും.  കുമിള്‍ വിഭാഗത്തില്‍പ്പെടുന്ന  സൂക്ഷ്മ സസ്യമായ യീസ്റ്റ് ദിവസവും നല്‍കുന്നത് മൃഗങ്ങളുടെ ദഹനശേഷിയെ വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.

അരുമപ്പക്ഷികള്‍ക്കു വേണം, വൈവിധ്യമുള്ള ഭക്ഷണക്രമം

അരുമപ്പക്ഷികളുടെ ശരിയായ ഭക്ഷണരീതി അവയുടെ പോഷണത്തിനു മാത്രമല്ല മാനസികോല്ലാസത്തിനും അത്യാവശ്യമാണ്. പലപ്പോഴും തെറ്റായ ആഹാരരീതി പല അസുഖങ്ങള്‍ക്കും ചിലപ്പോള്‍ മരണത്തിനുവരെ കാരണമാകുന്നു.

Thursday, 4 December 2014

കൊച്ചുകുടി ജാതിച്ചെടി ജോസിയുടെ സ്വന്തം

എട്ടേക്കര്‍ കൃഷിഭൂമിയില്‍ 15 വ്യത്യസ്ത ജാതിക്കാരായ ജാതിമരങ്ങള്‍. ഇതില്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത കൊച്ചുകുടി ജാതി ജോസിയുടെ അഭിമാനമാണിന്ന്.

മൂണ്‍കേക്കിന്റെ കഥ

അന്നത്തെ ക്ലാസില്‍ ഉപ്പിട്ടു വറുത്ത ചെറുപയറുമായാണ് പത്മന്‍ മാഷെത്തിയത്. അദ്ദേഹം അതു നമുക്കൊക്കെ കുറേശ്ശെ കൊറിക്കാന്‍ തന്നു. നല്ല രസമുണ്ട്. മാഷ് ചോദിച്ചു: ''ചെറുപയര്‍ വറുത്തത് എങ്ങനെയുണ്ട്?''
''ഉഗ്രന്‍, മാഷേ''-ഞങ്ങളൊക്കെ പറഞ്ഞു.

പൂന്തോപ്പിലെ കരിങ്കുറിഞ്ഞിപ്പൂക്കള്‍

കരിങ്കുറിഞ്ഞിപ്പൂക്കള്‍ക്ക് തമിഴ്‌നാട്ടുകാര്‍ 'ഡിസംബര്‍ പൂ' എന്ന ഓമനപ്പേരു നല്‍കിയാണു വിളിക്കുന്നത്. കാരണം അവിടങ്ങളില്‍ ഇത് ഡിസംബര്‍ മാസമാണ് നിറയെ പുഷ്പിക്കുന്നത്. ചെറിയ മാലകളായി കോര്‍ത്ത് മുടിയില്‍ ചൂടാന്‍ തമിഴ് വനിതകള്‍ക്ക് കരിങ്കുറിഞ്ഞിപ്പൂക്കള്‍ കൂടിയേ തീരൂ.

Monday, 1 December 2014

തുള്ളിവെള്ളത്തിലെ നെല്‍കൃഷി !


ഭാവിയില്‍ ജലത്തിന്റെ ഗാര്‍ഹിക, നഗര, വ്യാവസായിക, പാരിസ്ഥിതിക ആവശ്യങ്ങള്‍ വര്‍ധിക്കുംതോറും ജലസേചനത്തിനായുള്ള വെള്ളത്തിന്റെ ലഭ്യത കുറഞ്ഞുകുറഞ്ഞുവരും. ഇന്ത്യയില്‍ ഇന്ന് ആകെ ഉപയോഗിക്കുന്ന വെള്ളത്തിന്റെ 83.3 ശതമാനവും ജലസേചനത്തിനായി ലഭ്യമാകുന്നുണ്ട്. ഇത് 2025 ആകുമ്പോഴേയ്ക്കും 71.6 ശതമാനമായും 2050ല്‍ 64.6 ശതമാനമായും കുറയുമെന്ന് കേന്ദ്രകൃഷിവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

നെല്ലുത്പാദനം വര്‍ധിപ്പിക്കാന്‍ ഇനിയും സാധ്യതകള്‍

ഗവേഷണരംഗത്ത് അഭിമാനകരമായ നേട്ടങ്ങള്‍ക്കുടമയാണ്  മങ്കൊമ്പ് നെല്ലുഗവേഷണകേന്ദ്രം മേധാവിയും പാഡി മിഷന്‍ ഡയറക്ടറുമായ ഡോ. എസ്. ലീനാകുമാരി. കേരളത്തിലെ നെല്‍കൃഷിക്കാവശ്യമായ പരിഷ്‌കാരങ്ങളെക്കുറിച്ചും ഉത്പാദനവര്‍ധനയ്ക്കുള്ള സാധ്യതകളെക്കുറിച്ചും കര്‍ഷകന്‍ എഡിറ്റര്‍ ചാര്‍ജുമായി  അവര്‍ നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍..

കേരളത്തിലെ നെല്‍കൃഷിയുടെ  ഈ വര്‍ഷത്തെ അവസ്ഥ എന്താണ് ?

ആവശ്യത്തിനു അരി ഉത്പാദിപ്പിക്കാത്ത സംസ്ഥാനമാണ് കേരളം . എന്നാല്‍ ഇതൊരു കഠിനയാഥാര്‍ഥ്യമായി നമുക്ക് അനുഭവപ്പെടാത്തത് സംസ്ഥാനസര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു അരിയെത്തിച്ച് ഒരു രൂപയ്ക്കും രണ്ടു രൂപയ്ക്കും നല്‍കുന്നതുകൊണ്ടാണ്.

Sunday, 30 November 2014

പൈനാപ്പിള്‍: കീടനാശിനിയുടെ പേരുപറഞ്ഞ് കൃഷി തടയണോ?

ടോം ജോര്‍ജ്

കീടനാശിനിയുപയോഗിക്കുന്നെന്ന പേരില്‍ കൃഷി തടയുന്ന വിരോധാഭാസം മൂലം കുഴങ്ങുകയാണ് കേരളത്തിലെ പൈനാപ്പിള്‍ കര്‍ഷകര്‍. വിലയിടിവുമൂലം നട്ടം തിരിയുന്ന  റബര്‍കര്‍ഷകര്‍ക്ക് ആകെയുണ്ടായിരുന്ന ആശ്വാസമായ പൈനാപ്പിളിനും കണ്ടകശനി ബാധിക്കുകയാണ്. കൃഷിക്കായി കര്‍ഷകര്‍ ഉപയോഗിക്കുന്ന വളങ്ങളുടെ ഫോളിയാര്‍ സ്‌പ്രേയും ഒരുമിച്ചു കായ്ക്കാന്‍ ഉപയോഗിക്കുന്ന ഹോര്‍മോണ്‍ തളിക്കലുമെല്ലാം പലയിടത്തും കൃഷിയില്‍ ജനകീയ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്നു.  

പപ്പായപ്പഴത്തിനു പല ഗുണം

വീട്ടുമുറ്റത്തെ പപ്പായപ്പഴം കാക്ക കൊത്തിത്തിന്നുമ്പോള്‍ മൈസൂറില്‍നിന്നു ലോറികളിലെത്തിക്കുന്ന പപ്പായ കിലോയ്ക്കു 30 രൂപ നിരക്കില്‍ പഴക്കടകളില്‍നിന്നു വാങ്ങിക്കഴിക്കുന്നതാണു മലയാളിയുടെ സ്വഭാവം. പപ്പായപ്പഴത്തില്‍നിന്നു ജാം, ജെല്ലി, സ്ക്വാഷ്, ജൂസ്, ഫ്രൂട്ട് ബാര്‍, വൈന്‍, സിറപ്പ്, ശീതളപാനീയങ്ങള്‍, നെക്ടര്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ സംസ്കരിച്ചെടുക്കാം.

പപ്പയ്ന്‍ എന്ന എന്‍സൈമിന്റെ ഉത്പാദനത്തിനാണു മറ്റു സംസ്ഥാനങ്ങളില്‍ പപ്പായയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി. ഒരു വിധം മൂപ്പെത്തിയ (കായ് പിടിച്ച് 70 മുതല്‍ 100 വരെ ദിവസം ) പച്ചക്കായില്‍നിന്നെടുക്കുന്ന കറയാണിത്.

ഫിഞ്ചുകള്‍ മുതല്‍ മക്കാവ് വരെ പക്ഷിശേഖരത്തില്‍ വിസ്മയമൊരുക്കി രഞ്ജിത്ത്


രഞ്ജിത്ത് ഓമനപ്പക്ഷികള്‍ക്കൊപ്പം

ഐബിന്‍ കാണ്ടാവനം


ജോലിയുടെ ആയാസവും മാനസിക സമ്മര്‍ദ്ദങ്ങളും കുറയ്ക്കുവാന്‍ പക്ഷികളെ വളര്‍ത്തുന്നവരും പക്ഷിപ്രേമികളും ഇന്നു നിരവധിയാണ്. വ്യത്യസ്തതയുള്ള പക്ഷിയിനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് അവയെ നല്‍കാന്‍ സദാ തത്പരനാണ് കോട്ടയം ജില്ലയിലെ പാലായ്ക്കടുത്ത് കിഴപറയാറുള്ള വാഴവിള വീട്ടില്‍ രഞ്ജിത്ത്.

Saturday, 29 November 2014

കൃത്യതാ തീറ്റ 'ക്ഷീരപ്രഭ'വഴി


ജഴ്‌സി ഇനത്തില്‍ പെട്ട പശു
അളവിലും ഗുണത്തിലും സമീകൃതമായ കാലിത്തീറ്റ നിര്‍മാണത്തിനും അതുവഴി ആദായകരമായ പാലുത്പാദനത്തിനും ക്ഷീര കര്‍ഷകരെ സഹായിക്കുന്ന മലയാളത്തിലുള്ള കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുമായി വെറ്ററിനറി സര്‍വകലാശാല. കേരള ശാസ്ത്രസാങ്കേതികപരിസ്ഥിതി കൗണ്‍സിലിന്റെ  ധനസഹായത്തോടെ  മണ്ണുത്തി വെറ്ററിനറി കോളജിലെ അനിമല്‍ ന്യൂട്രിഷന്‍  വിഭാഗമാണ് 'ക്ഷീരപ്രഭ' എന്ന പേരില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാം വികസിപ്പിച്ചെടുത്തത്.

ഏലം സുഗന്ധം പകരുന്ന കൃഷി


 ഏലം സുഗന്ധം പകരുന്ന കൃഷി
ഒരു കുഞ്ഞിനേപ്പോലെ വേണം ഏലത്തെ സംരക്ഷിക്കാന്‍. എല്ലാ ദിവസവും തോട്ടത്തിലെത്തണം. ചെടികളെ നിരീക്ഷിക്കണം. കൃത്യമായ പരിചരണം നല്‍കിയാല്‍ ഏലം ലക്ഷങ്ങള്‍ മടക്കിത്തരും. ഇത് വെറും വാക്കല്ല, 12 വര്‍ഷത്തെ തന്റെ ഏലംകൃഷി അനുഭവങ്ങളില്‍നിന്ന് മൂന്നാര്‍ ബൈസണ്‍വാലി കടമാട്ട് കെ.വി. രാജന്‍ നല്‍കുന്ന അനുഭവപാഠമാണ്. 

കമുകിന്റെ മഞ്ഞളിപ്പിനെ പ്രതിരോധിക്കാം

കമുകിന്റെ മഞ്ഞളിപ്പിനെ
പ്രതിരോധിക്കാം
മഴക്കാലത്തിനുശേഷം സാധാരണയായികാണപ്പെടുന്ന കമുകിന്റെ മഞ്ഞളിപ്പ് കര്‍ഷകര്‍ക്ക് കമുക് കൃഷിയിലുള്ള താത്പര്യം കെടുത്തുവാന്‍ ഇടയാക്കുന്നു. മഞ്ഞളിപ്പ്, രോഗത്തിന്റെയോ മൂലകങ്ങളുടെ അഭാവത്തിന്റെയോ ബാഹ്യ ലക്ഷണമാവാം.
 
കേരളത്തില്‍ വടക്കു മുതല്‍ തെക്കുവരെ കാണപ്പെടുന്ന മിക്കവാറുംഎല്ലാ ഇനങ്ങളെയും ബാധിക്കുന്ന ഈ മഞ്ഞളിപ്പ് ഏകദേശം ഒരു നൂറ്റാണ്ടായി പഠനവിധേയമായിക്കൊണ്ടിരിക്കുന്ന ഒരു വിഷയമാണ്.
മറ്റു സംസ്ഥാനങ്ങളിലും, ഉദാഹരണത്തിന് കര്‍ണാടക, തമിഴ്‌നാട്, ഒഡിഷ, ആസാം മുതലായ സംസ്ഥാനങ്ങളിലും ഇതു കാണ പ്പെടുന്നു.

പക്ഷിപ്പനിയില്‍ നിന്നും അലങ്കാര പക്ഷികളെ സംരക്ഷിയ്‌ക്കുന്നതെങ്ങനെ?

കേരളത്തില്‍ പക്ഷിപ്പനി പരന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ അലങ്കാരപ്പക്ഷികളിലേക്കു രോഗം പടരാതിരിക്കാന്‍ മുന്‍കരുതലെടുക്കുന്നത് നന്നായിരിക്കും. ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

1. അലങ്കാരപ്പക്ഷികളുടെ കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. കാഷ്ടവും ഭക്ഷണാവശിഷ്ടങ്ങളും കൃത്യമായി നീക്കം ചെയ്യണം.
2. കുടിവെള്ളം ദിവസേന മാറി നല്കണം. ശുദ്ധജലം നല്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഡയറി ഫാമുകള്‍ക്ക്‌ ഭീഷണിയായി സറ

പരമാവധി പാല്‍ ഉത്പാദനം ലക്ഷ്യമാക്കി തീവ്രരീതിയില്‍ പശുക്കളെ പരിപാലിക്കുന്ന ഡയറി ഫാമുകള്‍ക്ക് ഭീഷണിയാകുന്ന രോഗാവസ്ഥയാണ് 'സറ' (SARA). സബ് അക്യൂട്ട് റൂമിന. അസിഡോസിസ് (Sub Acute Ruminal Acidosis) എന്ന ഉപാപചയ രോഗത്തിന്റെ ചുരുക്കപ്പേരാണിത്. പശുക്കള്‍ കൂടുതല്‍ പാല്‍ ചുരത്താനായി രുചിയേറിയ എളുപ്പം ദഹിക്കുന്ന അന്നജ പ്രധാനമായ, എന്നാല്‍ നാരുകളുടെ അളവ് കുറവായ സാന്ദ്രാഹാരം ധാരാളമായി നല്‍കുന്നതു വഴി ആമാശയത്തിന്റെ അമ്ലത ദീര്‍ഘ സമയത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന അവസ്ഥയാണിത്.