Saturday, 29 November 2014

പക്ഷിപ്പനിയില്‍ നിന്നും അലങ്കാര പക്ഷികളെ സംരക്ഷിയ്‌ക്കുന്നതെങ്ങനെ?

കേരളത്തില്‍ പക്ഷിപ്പനി പരന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ അലങ്കാരപ്പക്ഷികളിലേക്കു രോഗം പടരാതിരിക്കാന്‍ മുന്‍കരുതലെടുക്കുന്നത് നന്നായിരിക്കും. ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

1. അലങ്കാരപ്പക്ഷികളുടെ കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. കാഷ്ടവും ഭക്ഷണാവശിഷ്ടങ്ങളും കൃത്യമായി നീക്കം ചെയ്യണം.
2. കുടിവെള്ളം ദിവസേന മാറി നല്കണം. ശുദ്ധജലം നല്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.


3. ഓരോ ഇനം പക്ഷികളേയും പ്രത്യേകം പ്രത്യേകം പാര്‍പ്പിക്കണം.
4. പുറത്തുനിന്നു പക്ഷികളെ വാങ്ങുമ്പോള്‍ ആരോഗ്യവും ചുറുചുറുക്കുമുള്ളതുമായ പക്ഷികളെ തെരഞ്ഞെടുക്കുക.
5. പക്ഷിപ്പനി പടര്‍ന്ന സാബചര്യത്തില്‍ അസുഖത്തിനു ശമനമുണ്ടാകുന്നതുവരെ പെറ്റ്‌സ് ഷോപ്പുകളില്‍നിന്നു പക്ഷികളെ വാങ്ങാതിരിക്കാന്‍ ശ്രമിക്കുക. കഴിവതും വൃത്തിയുള്ള സാഹചര്യത്തില്‍ വളരുന്നവയെ വാങ്ങിക്കുക.
6. പക്ഷികള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ക്ഷീണമോ തളര്‍ച്ചയോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ ചികിത്സ ലഭ്യമാക്കണം.
7. അസുഖം ബാധിച്ചവയെ പ്രത്യേകം മാറ്റിപ്പാര്‍പ്പിക്കണം.
8. പകര്‍ച്ചവ്യാധി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ അടുത്തുള്ള മൃഗാശുപത്രിയിലോ മൃഗസംരക്ഷണ വകുപ്പിനെയോ വിവരം അറിയിക്കുക.

No comments:

Post a Comment