Thursday, 11 December 2014

കിഴങ്ങിനങ്ങള്‍ക്ക് ജനിതകസംഭരണി

സംസ്ഥാനത്തെ ആദ്യത്തെ കിഴങ്ങു 
സംരക്ഷണ പദ്ധതി നടപ്പാക്കുന്ന 
എടവന പഞ്ചായത്തില്‍
 കൃഷിപ്പണികള്‍ നടത്തുന്ന കുട്ടികള്‍.

ഭക്ഷ്യയോഗ്യമായ കാട്ടുകിഴ ങ്ങുകള്‍, കാച്ചിലുകള്‍, ചേമ്പ് ,കപ്പ തുടങ്ങിയ കിഴങ്ങുകളുടെ ജനിതക സംഭരണിയുണ്ടാക്കി  നാട്ടുകിഴങ്ങിനങ്ങള്‍ അന്യം നിന്നുപോകാതെ സംരക്ഷിക്കുകയാണ് വയനാട്ടിലെ എടവന പഞ്ചായത്തിലെ കര്‍ഷകര്‍. സംസ്ഥാനത്തെ ആദ്യത്തെ കിഴങ്ങു സംരക്ഷണ പദ്ധതിക്കാണ് ഇവിടെ തുടക്കം കുറിച്ചിരിക്കുന്നത്.

അരിക്കു ക്ഷാമം നേരിട്ടിരുന്ന കാലത്ത് കേരളത്തിലെ കര്‍ഷക സമൂഹം കിഴങ്ങു വര്‍ഗങ്ങള്‍ ഭക്ഷിച്ചാണ് ജീവിച്ചിരുന്നത്. വിഷം ചേരാത്ത കിഴങ്ങിനങ്ങള്‍ പുരയിടത്തില്‍ വളര്‍ത്തി മഴക്കാലം വരെ സൂക്ഷിച്ചു വച്ചാണ് തലമുറകള്‍ കുടുംബം പോറ്റിയിരുന്നത്. കപ്പ, കാച്ചില്‍, കിഴങ്ങ് എന്നിവയുടെ നാടന്‍ ഇനങ്ങളുടെ വിളവും രുചിയും ഇക്കാലത്ത് ഭക്ഷ്യമേളകളില്‍ മാത്രം തിരിച്ചറിയുന്നവരാണ് പുതിയ തലമുറ. അന്യംനിന്നു തുടങ്ങിയ നാടന്‍ കിഴങ്ങിനങ്ങളെ തേടിയെടുത്ത് കൃഷി ചെയ്യുകയും വിത്തുകള്‍ പങ്കുവയ്ക്കുകയുമാണ് എടവനയിലെ കര്‍ഷക കൂട്ടായ്മകള്‍.
നാരന്‍ കിഴങ്ങ്, നൂറന്‍കി ഴങ്ങ, അരികിഴങ്ങ്, ഉണ്ടമുക്കന്‍കിഴങ്ങ്, നാരപ്പുല്ലത്തി കിഴങ്ങ്, എരുമ നൂറന്‍ കിഴങ്ങ്, ശതാവരി കിഴങ്ങ്, മാറന്‍ ചേമ്പ്, ശീമ ചേമ്പ്, കറുത്തചേമ്പ് , ഊരാളി ചേമ്പ്,നനചേമ്പ്, പാ ല്‍ചേമ്പ്, നീലകാച്ചില്‍, ഗന്ധകശാ ല, കുടചേമ്പ്, ഇഞ്ചിക്കാച്ചില്‍, തൂണന്‍കാച്ചില്‍, മാട്ടുകാച്ചില്‍ ,അടതാപ്പ് കാച്ചില്‍, ഗന്ധകശാല കാച്ചില്‍, ചെറുകിഴങ്ങ് ,ചേന ,കൂര്‍ക്ക, കപ്പ, കടലക്കാണികള്‍ ,ദിവാന്‍പത്തിനെട്ട് സിലോണ്‍, ആമ്പക്കാടന്‍ മധുരകിഴങ്ങ് എന്നി ങ്ങനെ അന്‍പതിനം കിഴങ്ങു വര്‍ഗങ്ങളാണ്  ജനിതക സംഭര ണിയില്‍ ഒരുക്കിയിരിക്കുന്നത്.

അന്യം നിന്നു പോകുന്ന കാട്ടു കിഴങ്ങു വര്‍ഗങ്ങളെ പുതിയ തലമുറയെ പരിചയപ്പെടുത്താനും  ജനിതക സംഭരണി ലക്ഷ്യമിടുന്നു.  കാച്ചിലും കണ്ടിക്കിഴങ്ങുമായിരുന്നു ഒരു കാലത്ത് കുടിയേറ്റക്കാരുടെ  തനതു ഭക്ഷണം. കാട്ടില്‍ സമൃദ്ധമായ നൂറോന്‍ കിഴങ്ങും കൂരകളോടു ചേര്‍ന്നു വളരുന്ന കാച്ചില്‍ ഇനങ്ങളുമായിരുന്നു ആദിവാസികളുടെ വിഭവം. കിഴങ്ങിനങ്ങള്‍ വീടിനോടു ചേര്‍ന്ന കുഴിയാലകളിലായിരുന്നു സൂക്ഷിക്കുന്നത്.
കാര്‍ഷിക പദ്ധതിയുടെ ആദ്യഘട്ടമായി  കാവണക്കുന്നിലെ ഒരേക്കര്‍  സ്ഥലത്താണ്  ജനിതകസംഭരണി നിര്‍മിക്കുക. നാരന്‍കിഴങ്ങ്, നൂറന്‍ കിഴങ്ങ്, കുഴിനിറയന്‍ ചേമ്പ്, ഊരാളി ചേമ്പ്, മധുരക്കിഴങ്ങ്, കറിവേപ്പില കണ്ണി തുടങ്ങി 37 ഇനം കിഴങ്ങുകള്‍ നട്ടുപരിപാലിക്കും. രാസവള കീടനാശിനി പ്രയോഗത്തി ലൂടെ നാണ്യവിളകള്‍ നാശോത്മു ഖമായിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവിലാണ് ഇത്തരം ഒരു പദ്ധതിക്ക് ജൈവ വൈവിധ്യബോ ര്‍ഡ് മുന്നിട്ടിറങ്ങിയിട്ടുള്ളത്. അര്‍ബുദം പോലുള്ള മാരകരോഗ ങ്ങളുടെ ചികിത്സയ്ക്ക് വയനാടന്‍ കാച്ചിലില്‍നിന്നും ഔഷധമുണ്ടാ ക്കാമെന്ന് ഗവേഷണ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കിഴങ്ങ് ഭക്ഷണം ശീലമാക്കിയതിനാല്‍ അവര്‍ക്ക് നല്ല പ്രതിരോധശക്തിയും കായികബലവും ലഭിച്ചിരുന്നു.
കാച്ചിലില്‍ മുറംചാരി, കടുവാ കൈയന്‍, മലതാങ്ങി, മലമുട്ടന്‍, കൊടിതൂക്കി, ആനക്കാലന്‍, പാറപൊട്ടന്‍, വള്ളിക്കിഴങ്ങ്, ആഫ്രിക്കന്‍ കാച്ചില്‍ എന്നീ ഇന ങ്ങളുണ്ട്. നേരിയ നീല നിറമുള്ള കിഴങ്ങു ണ്ടാകുന്ന മുറംചാരിക്ക് 20 കിലോഗ്രാം വരെ ഒരു ചുവടില്‍നിന്ന് ലഭിക്കുമ്പോള്‍ ആനക്കാലന്റെ വിളവ് 25 കിലോഗ്രാം കവിയും. കറുത്ത നിറത്തില്‍ പാറപോലെ തൊലിയുള്ള രുചികരമായ ഇനമാണ് പാറപൊട്ടന്‍, ചുവട്ടില്‍ ധാരാളം കിഴങ്ങുകളുണ്ടാകുന്ന കടുവാകൈയനും വള്ളിയില്‍ ത്തന്നെ ധാരാളം കിഴങ്ങുണ്ടാകുന്ന കൊടിതൂക്കിയും അപൂര്‍വ ഇനങ്ങളാണ്. 

No comments:

Post a Comment