Friday, 27 November 2015

കന്നുകാലി വളര്‍ത്തലിലെ ബാലപാഠങ്ങള്‍

കന്നുകാലികളില്‍ രോഗം വരാതിരിക്കാനും വന്നാല്‍ പടര്‍ന്നു പിടിക്കാതിരിക്കാനുമാണ് നാം ശ്രദ്ധിക്കേണ്ടത്. രോഗപ്രതിരോധം, ചികിത്സ, രോഗ സംക്രമണം തടയല്‍ എന്നീ അടിസ്ഥാന തത്വങ്ങളില്‍ പിഴവുകളുണ്ടാകുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. എല്ലാ കന്നുകാലി ഫാമുകളിലും പിന്തുടരേണ്ട ജൈവസുരക്ഷാ സംവിധാനത്തിന്റെ ബാലപാഠങ്ങള്‍ താഴെപറയുന്നവയാണ്.    

മാറ്റി നിര്‍ത്തണം രോഗികളെ

രോഗം ബാധിച്ച കന്നുകാലികളെയും രോഗബാധ സംശയിക്കുന്നവയെയും കൂട്ടത്തില്‍നിന്നും മാറ്റിപ്പാര്‍പ്പിക്കണം. ഇതിനായി പ്രത്യേക ഷെഡ്ഡുകള്‍ വലിയ ഫാമുകളില്‍ ഉണ്ടാകണം. നിലവിലുള്ള ഷെഡ്ഡിന്റെ ഒരു ഭാഗവും ആവശ്യത്തിന് ഉപയോഗിക്കാം. പ്രധാന ഷെഡ്ഡില്‍ നിന്നും പരമാവധി അകലത്തിലും താഴ്ന്ന നിലയിലുമായിരിക്കണം രോഗികളുടെ പാര്‍പ്പിടം. രോഗബാധയുള്ളവയെ ശുശ്രൂഷിച്ചവര്‍ അസുഖമില്ലാത്തവയെ കൈകാര്യം ചെയ്യരുത്. രോഗമുള്ളവയെ അവസാനം ശുശ്രൂഷിക്കുന്ന രീതിയില്‍ ജോലി ക്രമീകരിക്കണം.    

ക്വാറന്റൈന്‍

ഫാമിലേക്ക് പുതുതായി കൊണ്ടുവരുന്ന കന്നുകാലികളെ നിശ്ചിതകാലയളവില്‍  പ്രത്യേകം പാര്‍പ്പിച്ചതിനു ശേഷം മാത്രം കൂട്ടത്തില്‍ ചേര്‍ക്കുക. കൊണ്ടുവരുമ്പോള്‍ രോഗ ലക്ഷണങ്ങളില്ലെങ്കിലും ഇതു ചെയ്യണം. കാരണം ഇവരുടെ ശരീരത്തില്‍ രോഗബാധയുണ്ടാകാം. സാധാരണ 30 ദിവസമാണ് ഇത്തരം അയിത്തത്തിന്റെ കാലയളവ്. അണുബാധയുണ്ടെങ്കില്‍ ഈ സമയത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കാണിച്ചിരിക്കാം. ഈ സമയത്ത് 23-24 ദിവസമാകുമ്പോള്‍ വിരമരുന്നും 25-26 ദിവസങ്ങളില്‍ ബാഹ്യപരാദ ബാധയകറ്റാനുള്ള മരുന്നും നല്‍കണം.
പ്രതിരോധ കുത്തിവയ്പ്

കുളമ്പുരോഗം, അടപ്പന്‍, കുരലടപ്പന്‍, കരിങ്കാല്‍ തുടങ്ങിയ രോഗങ്ങള്‍ക്കെതിരേ കൃത്യമായി പ്രതിരോധ കുത്തിവയ്പ് മൃഗഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നല്‍കണം. രോഗം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞാല്‍ പ്രതിരോധ കുത്തിവയ്പു നല്‍കുന്നത് ശ്രദ്ധയോടെ വേണം. കുത്തിവയ്പിനു ശേഷം പ്രതിരോധ ശേഷി നേടാനെടുക്കുന്ന 14-21 ദിവസം രോഗസാധ്യത കൂടിയ സമയമാണ്.    
രോഗവാഹകരെ കണ്ടെത്തുക
രോഗലക്ഷണങ്ങള്‍ പുറത്തുകാണിക്കാതെ രോഗാണുക്കളെ പേറുകയും മറ്റുള്ള മൃഗങ്ങളിലേക്ക് രോഗം പകര്‍ത്തുകയും ചെയ്യുന്ന രോഗവാഹകര്‍ പല രോഗങ്ങളുടേയും പ്രത്യേകതയാണ്.  ഇവയെ കണ്ടെത്താന്‍ പ്രത്യേക പരിശോധന വലിയ ഫാമുകളില്‍ നടത്താറുണ്ട്. ക്ഷയം, ജോണ്ടിസ് രോഗം, ബ്രൂസല്ലോസിസ്, സബ്ക്ലിനിക്കല്‍ അകിടുവീക്കം എന്നിവ ഉദാഹരണങ്ങളാണ്. രോഗബാധ മാറുന്ന സമയവും രോഗവാഹക ഘട്ടത്തിന് ഉദാഹരണമാണ്.

 ചത്ത കന്നുകാലികളുടെ
ശരീരം നീക്കം ചെയ്യല്‍

സാംക്രമീക രോഗങ്ങള്‍ വന്നുചാവുന്ന കന്നുകാലികളുടെ ശരീരം  എവിടെയെങ്കിലും കൊണ്ടുപോയി ഇട്ട് തടിതപ്പാമെന്നു കരുതേണ്ട. ഇതു രോഗബാധ വ്യാപിപ്പിക്കും.  ആന്ത്രാക്‌സ് പോലുള്ള രോഗങ്ങളിലാണ് ഇത് ഏറ്റവും പ്രധാനമായിരിക്കുന്നത്. ആന്ത്രാക്‌സ് ബാധ സംശയിക്കുന്ന ചത്ത കന്നുകാലികളുടെ ശരീരം കീറാന്‍ ശ്രമിക്കരുത്. മൃതശരീരങ്ങള്‍ കൃത്യമായ മുന്‍കരുതലോടെ ആവശ്യമായ ആഴത്തില്‍ കുഴിച്ചിടുകയോ കത്തിച്ചു കളയുകയോ ചെയ്യുകയാണ് ചെയ്യേണ്ടത്.   

രോഗവഴികള്‍ തടയുക

അണുനശീകരണം, രോഗികളുടെ ചികിത്സ എന്നിവവഴി രോഗാണുക്കളെ നേരിട്ടു നശിപ്പിക്കാം. രോഗം പരത്തുന്ന കൊതുക്, പട്ടുണ്ണി, ഈച്ച എന്നിവയുടെ നിയന്ത്രണം വഴിയും രോഗാണു ബാധ തടയാം. ബ്ലീച്ചിംഗ് പൗഡര്‍, കാസ്റ്റിക്ക് സോഡ, ക്രെസോള്‍, ഫിനോള്‍, കുമ്മായം, സോപ്പ്, സോഡിയം, ഹൈപ്പോക്ലോറൈറ്റ്, അപ്പക്കാരം മുതലായവ അണുനാശിനികളായി ഉപയോഗിക്കാം.    

തൊഴുത്തില്‍ ശുചിത്വം

സൂര്യപ്രകാശം, ചൂട്, അണുനാശിനികള്‍ എന്നിവ തൊഴുത്തിലെ അണുനാശനത്തിന് സഹായിക്കുന്നു. ദിവസത്തില്‍ കുറച്ചു സമയമെങ്കിലും സൂര്യപ്രകാശം തൊഴുത്തില്‍ വീഴുന്നത് വളരെ നല്ലതാണ്.  അണുനാശിനികളായി വര്‍ത്തിക്കുന്ന രാസവസ്തുക്കള്‍, ഗാഢത, രോഗാണുവിന്റെ സ്വഭാവം എന്നിവയുടെ അടിസ്ഥാനത്തില്‍ വ്യത്യാസപ്പെടുത്തണം. ചാണകം, തീറ്റയുടെ അവശിഷ്ടങ്ങള്‍ എന്നിവയുടെ സാന്നിധ്യത്തില്‍ അണുനാശിനികള്‍ പലതും ശക്തിഹീനമാകുന്നതിനാല്‍ ഇവ നീക്കിയതിനു ശേഷമാകണം അണുനാശിനി പ്രയോഗം.
ഡോ. സാബിന്‍ ജോര്‍ജ്
അസിസ്റ്റന്റ് പ്രഫസര്‍
വെറ്ററിനറി കോളജ്
മണ്ണൂത്തി, തൃശൂര്‍
ഫോണ്‍- 9446203839

വളര്‍ത്താം, ഒന്നിന്റെ ചെലവില്‍ മൂന്നു വാഴ

 ടോം ജോര്‍ജ്

ഒന്നിന്റെ ചെലവില്‍ മൂന്ന്്  ഏത്തവാഴ വളര്‍ത്തിയാലെന്താ? ഒരുകുഴപ്പവുമില്ലെന്നു മാത്രമല്ല സംഗതി വിജയമാണെന്നു തെളിയിക്കുകയാണ് കുറവിലങ്ങാട്, ഇലഞ്ഞി മു ട്ടപ്പിള്ളില്‍ ജെയിംസ് മാത്യു. ഒരു ചുവട്ടില്‍ മുന്നുവാഴ വീതം വച്ചു. ഇതുമൂലം ഒന്നിനു നല്‍കുന്ന വളം കൊണ്ട് മൂന്നെണ്ണവും വളര്‍ന്നു. ചെലവു കുറവ്, സ്ഥലവും പണിക്കൂലിയും ലാഭം. കീടനാശിനി കുറച്ച് ഉപയോഗിച്ചാല്‍ മതിയെന്ന നേട്ടം വേറെയും.
ത്രികോണാകൃതിയില്‍ ഒന്നൊന്നര അടി ഇടയകലം നല്‍കി വാഴനട്ടു. കന്നു നടാന്‍ ഒന്നര അടി താഴ്ചയില്‍ കുഴിയെടുത്തു. കുഴിയില്‍ സ്‌റ്റെറാമീല്‍ അടിവളമായി നല്‍കി. മേട്ടുപ്പാളയം നേന്ത്രനാണ് നട്ടത്. കൂത്താട്ടുകുളത്തെ വിത്തു വില്‍പന കേന്ദ്രത്തില്‍ നിന്നാണ് വാഴക്കന്നു വാങ്ങിയത്. വീടിന്റെ ഒരുഭാഗത്ത് റോബസ്റ്റയും ഒരുചുവട്ടില്‍ മൂന്നെണ്ണം വീതം നട്ടിട്ടുണ്ട്. ഇത് ജെയിംസിന്റെ ആദ്യ പരീക്ഷണമാണ്. എന്നാല്‍ റോബസ്റ്റയും ഏത്തനും ജെയിംസിനെ നിരാശപ്പെടുത്തിയില്ല. ഒരുകുലയ്ക്ക് 1215 കിലോ വരെ തൂക്കം ലഭിച്ചു. ഒരു ചുവട്ടില്‍ ഒന്നുവച്ചു നട്ടാലും ഇത്രയൊക്കെ തൂക്കമേ ലഭിക്കൂ. മൂന്നിരട്ടി ലാഭം, പ്രത്യേകിച്ച് വലിയ ചെലവില്ലാതെ ലഭിച്ചു.

Monday, 5 October 2015

മുയല്‍ കര്‍ഷകരെ അവഗണിക്കരുത്

ഐബിന്‍ കാണ്ടാവനം

കേരളത്തില്‍ മുയല്‍ വളര്‍ത്തല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ആരംഭിച്ചിട്ട് 12 വര്‍ഷത്തില്‍ കൂടുതലായിട്ടില്ല. കാര്‍ഷിക കേരളത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം ചുവടുപിടിച്ച ഒരു പ്രധാന മേഖലയായിരുന്നു മുയല്‍ വളര്‍ത്തല്‍. കൊഴുപ്പു കുറഞ്ഞ മാസം, ഏതു പ്രായത്തില്‍പെട്ടവര്‍ക്കും കഴിക്കാം എന്ന പ്രത്യേകതകള്‍ മുയലിറച്ചിക്കുണ്ട്. മുയലിറച്ചിയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദ്രോഹ സാധ്യത ഒഴിവാക്കുന്നുവെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

Tuesday, 11 August 2015

യുവകര്‍ഷക അവാര്‍ഡ് ജി. പ്രദീപിന്

തലയോലപ്പറമ്പ്: കൃഷിയിലൂടെ ജീവിതത്തില്‍ നൂറുമേനി വിളയിച്ച പ്രദീപിന്‌  അവാര്‍ഡ് തിളക്കം. വെള്ളൂര്‍ ലക്ഷ്മിവിലാസത്തില്‍ ജി. പ്രദീപിനാണ് (33) ഈ വര്‍ഷത്തെ സംസ്ഥാന മൃഗസംരക്ഷണവകുപ്പിന്റെ ഏറ്റവും മികച്ച യുവകര്‍ഷകനുള്ള അവാര്‍ഡ്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണു അവാര്‍ഡ്.
ചെറുപ്പത്തിലെ കൃഷിയുമായി ഇടപഴകിയിരുന്ന പ്രദീപ് ബിരുദ പഠനത്തിനു ശേഷം മുഴുവന്‍ സമയ കര്‍ഷകനായി മാറുകയായിരുന്നു. കൃഷി ലാഭകരമായി മാറിയതോടെ വീട്ടില്‍ മൂന്നു വര്‍ഷം മുമ്പ് പശുക്കളുടെ ഫാം തുടങ്ങി. കാസര്‍ഗോഡ് കുള്ളന്‍,

Sunday, 9 August 2015

ഇനി നീര വാഴും കാലം

നീര ചെത്തിയെടുക്കാന്‍ തെങ്ങില്‍ കയറുന്ന തൊഴിലാളി
                                                ഫോട്ടോ: ജയദീപ് ചന്ദ്രന്‍

എം. റോയ്

കണ്ണൂര്‍: ഒരു തെങ്ങില്‍നിന്നു പ്രതിദിനം ശരാശരി മൂന്നു ലിറ്റര്‍ നീര. ഒരു ലിറ്ററിന് 20 രൂപ പ്രകാരം കര്‍ഷകനു ദിവസവും ഒരു തെങ്ങിനു ലഭിക്കുന്നത് അറുപതു രൂപ. ചെത്തുന്നയാള്‍ക്കു ലിറ്ററിന് 50 രൂപ വച്ചു ദിവസം 150 രൂപ. കര്‍ഷകന്‍തന്നെ ചെത്തി നീരയെടുത്താല്‍ ഒരു തെങ്ങിനു പ്രതിദിനം ലഭിക്കുന്നതു 210 രൂപ. ഒരാള്‍ക്കു ദിവസം പത്തു തെങ്ങ് വരെ ചെത്താനാകും. സ്വന്തംപറമ്പിലെ അഞ്ചു തെങ്ങ് ചെത്തിയാല്‍തന്നെ ദിവസം 1,050 രൂപ കര്‍ഷകനു കിട്ടും.

Saturday, 8 August 2015

ലക്ഷണം നോക്കാം, ആരോഗ്യമുള്ള പശുവിനെ അടുത്തറിയാം

ഡോ. സാബിന്‍ ജോര്‍ജ്
അസിസ്റ്റന്റ് പ്രഫസര്‍,
വെറ്ററിനറി കോളജ്, മണ്ണുത്തി, തൃശൂര്‍


രോഗലക്ഷണങ്ങള്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ് ചികിത്സയും പരിചരണങ്ങളും നല്കിയാല്‍ രോഗങ്ങള്‍ മൂലമുളള നഷ്ടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും. രോഗലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടോ എന്നറിയാന്‍ ദിവസവും ഉരുക്കളെ പ്രത്യേകം നിരീക്ഷിക്കണം. ഇതിനായി രോഗലക്ഷണങ്ങളെക്കുറിച്ച് കര്‍ഷകര്‍ക്ക് അറിവുണ്ടായിരിക്കണം. ഏതാണ് രോഗമെന്ന് കൃത്യമായിനിര്‍ണയിക്കാനായില്ലെങ്കിലും പ്രശ്‌നമുണ്ടോയെന്ന് മനസിലാക്കി വിദഗ്ധ സഹായം ഉടന്‍ നേടാന്‍ ഈ അറിവ് സഹായിക്കും.

മഴവില്ലഴകില്‍ വര്‍ണമത്സ്യങ്ങള്‍; ഇത് ദീപേഷിന്റെ ലോകം

ഐബിന്‍ കാണ്ടാവനം


മേനിയില്‍ മഴവില്ലഴക് ചാലിച്ച മത്സ്യപ്രപഞ്ചം ആരുടെയും മനംകവരുന്നതാണ്. അതുകൊണ്ടുതന്നെയാണ് ഫോട്ടോഗ്രഫി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന വിനോദമേഖലയായി അക്വേറിയം പരിപാലനം മാറിയതും. വര്‍ണശബളമായ മത്സ്യലോകത്തേക്ക് കൗതുകംകൊണ്ട് എത്തിപ്പെട്ട വ്യക്തിയാണ് കോഴിക്കോട് കൂടരഞ്ഞിയിലുള്ള ദീപേഷ് കുരുവിത്തോട്ടത്തില്‍.

Friday, 31 July 2015

മഴക്കാലമായി, ഓമനപ്പക്ഷികള്‍ക്കു വേണം പ്രത്യേക കരുതല്‍

ഡോ. സാബിന്‍ ജോര്‍ജ്
അസിസ്റ്റന്റ് പ്രൊഫസര്‍
വെറ്ററിനറി കോളജ്, മണ്ണുത്തി


മോഹവില നല്‍കി വാങ്ങി വളര്‍ത്തുന്ന അരുമപ്പക്ഷിയ്ക്ക് മഴക്കാലം പലപ്പോഴും രോഗകാലമാകാറുണ്ട്. കുടുംബാംഗങ്ങളുടെ ഓമനയായി വളര്‍ത്തുന്ന, വിപണിയില്‍ വിലയേറെയുള്ള അരുമകള്‍ക്ക് അസുഖം വരുന്നത് പക്ഷിവളര്‍ത്തുകാരുടെ നിത്യ പ്രശ്‌നമാണ് മഴക്കാലത്തെ ഈര്‍പ്പവും നനവും നിറഞ്ഞ കാലാവസ്ഥ രോഗം വരുത്തുന്ന സൂക്ഷ്മാണുക്കള്‍ക്ക് പലപ്പോഴും ഉല്‍സവകാലമാണ്.

ഫ്‌ളെക്‌സ് പാഴാക്കേണ്ട, ഉപയോഗമുണ്ട്

ഐബിന്‍ കാണ്ടാവനം


കാലത്തിന്റെ കുത്തൊഴുക്കില്‍ ഫ്‌ളെക്‌സ് ബോര്‍ഡുകളുടെ പ്രാധാന്യം ഒന്നു വേറെതന്നെയാണ്. എന്നാല്‍, ഉപയോഗശൂന്യമായ ഫ്‌ളെക്‌സ് ഷീറ്റുകള്‍ പലപ്പോഴും പ്രകൃതിക്കും മനുഷ്യനും ഭീഷണിയാവാറുമുണ്ട്. ഉപയോഗശൂന്യമായ ഫ്‌ളെക്‌സ് പലവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും കാര്‍ഷികരംഗത്തേക്ക് അധികം അങ്ങനെ അടുപ്പിച്ചിട്ടില്ല.

മഴമറ, അറിയാനുണ്ട് ചില കാര്യങ്ങള്‍

ഷെഫീക്ക് പാല്‍ക്കുളങ്ങര
ഗ്രീന്‍ ടെക് ഫാംസ്

മനുഷ്യന്‍ പ്രകൃതിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ പല രീതിയിലും ഭാവത്തിലുമാണ് പ്രതിഫലിക്കപ്പെടുന്നത്. അത് ചിലപ്പോള്‍ കാലാവസ്ഥാ വ്യതിയാനമാകാം, മണ്ണിന്റെ ഘടനയാകാം, ജലസ്രോതസുകളില്‍ വരുന്ന മാറ്റങ്ങളാവാം. അതില്‍ പ്രധാനമാണ് മഴ. മഴക്കാലമായാല്‍ ചെടികളില്‍ കുമിള്‍ രോഗങ്ങള്‍ പതിവാകുന്നു. പൂക്കള്‍ കൊഴിയുന്നു, ചീയുന്നു.

Saturday, 25 July 2015

തേനീച്ചകളുടെ മഴക്കാല സംരക്ഷണം

ബിജു ജോസഫ്
മീനച്ചില്‍ ബീ ഗാര്‍ഡന്‍


തേനുത്പാദനം കഴിയുന്നതോടുകൂടി പലരും തേനീച്ച കോളനികളെ വേണ്ടവിധം ശ്രദ്ധിക്കാറില്ല. ഈ അശ്രദ്ധ കോളനികളുടെ പാലായനത്തിനു കാരണമാകും. മേയ് മുതല്‍ ഓഗസ്റ്റ് വരെയാണ് തേനീച്ചകള്‍ക്കു ക്ഷാമകാലം. ഈ ഘട്ടത്തിലാണ് തേനീച്ചകള്‍ക്ക് ഏറ്റവും കൂടുതല്‍ പരിചരണം ആവശ്യമുള്ളത്. പ്രകൃതിയില്‍നിന്നു തേനും പൂമ്പൊടിയും ലഭ്യമല്ലാത്തതിനാല്‍ ശരിയായ പരിചരണം ലഭിക്കാതിരുന്നാല്‍ മുട്ടയിടീല്‍ കുറയ്ക്കാനിടവരുത്തും. ഇത് കോളനിയിലെ തേനീച്ചയുടെ അംഗബലത്തെ സാരമായി ബാധിക്കുകയും ചെയ്യും.

പൂച്ചകള്‍ക്കും വേണം പ്രത്യേക പരിചരണം

ഡോ. സാബിന്‍ ജോര്‍ജ്
അസിസ്റ്റന്റ് പ്രൊഫസര്‍
വെറ്ററിനറി കോളേജ്, മണ്ണുത്തിഎലിയെ പിടിക്കുന്ന  ചരിത്ര ദൗത്യത്തില്‍നിന്ന് വീടിന്റെ അലങ്കാരവും സ്റ്റാറ്റസ് സിംബലുമായി പൂച്ചകള്‍  മാറിയിരിക്കുന്നു. വീട്ടിലെ ഒരംഗത്തെപ്പോലെ വീടിനുള്ളില്‍ വളര്‍ത്തപ്പെടുന്ന അരുമയായതിനാല്‍ അവരുടെ പരിപാലനത്തെക്കുറിച്ചുള്ള  അറിവ് പൂച്ച പ്രേമികള്‍ക്ക് ഏറെ പ്രധാനമാണ്. പരിമിതമായ സ്ഥല സൗകര്യങ്ങളിലും കുറഞ്ഞ ചെലവിലും വളര്‍ത്താമെന്നത് ഓമനമൃഗമെന്ന നിലയില്‍  ഇവര്‍ക്ക് ആകര്‍ഷണം നല്‍കുന്നു. ഉടമയെ ഏറെ ആശ്രയിക്കാതെ,  ശാന്തനായി ഒറ്റയാനായി  ഉറക്കവും അല്‍പ്പം കറക്കവുമായി  സ്വയം പര്യാപ്തനാവാന്‍ പൂച്ചയ്ക്ക് കഴിയുന്നു. യജമാനസ്‌നേഹത്തേക്കാള്‍ താമസിക്കുന്ന വീടിനോടും  പരിസരത്തോടുമുള്ള ബന്ധമാണ്  പൂച്ചയുടെ പ്രത്യേകത.

ശ്വാനവീരര്‍ക്കു കൃത്യമായ പരിചരണവും ഭക്ഷണക്രമവും

സാജന്‍ സജി സിറിയക്
ഡോഗ് ട്രെയിനര്‍


നായ് വളര്‍ത്തല്‍ കേരളത്തില്‍ നേരത്തെ പ്രചാരം നേടിയതെങ്കിലും നായ്ക്കളുടെ പരിശീലനവും പ്രദര്‍ശനവും മത്സരവുമൊക്കെ പ്രചാരത്തിലായിട്ട് അധികം നാളുകളായിട്ടില്ല. സാധാരണ നാടന്‍ ഇനങ്ങളില്‍നിന്നു മാറി വിദേശ ഇനങ്ങള്‍ പ്രചാരത്തില്‍ വന്നതോടെ അവയ്ക്കുള്ള പരിശീലനത്തിനും പ്രാധാന്യമേറി. നായ്ക്കളെ വളര്‍ത്തുമ്പോള്‍ അടിസ്ഥാനമായി ഒരു നായയ്ക്കു ലഭ്യമായിരിക്കേണ്ട കാര്യങ്ങള്‍ ഓരോ ഉടമസ്ഥനും അറിഞ്ഞിരിക്കണം.

Sunday, 28 June 2015

പച്ചക്കറികൃഷിക്കായൊരു വിത്തു ബാങ്ക്‌


ഐബിന്‍ കാണ്‌ടാവനം

പ്രതീക്ഷയറ്റവര്‍ക്കു പ്രതീക്ഷയായാണ്‌ ഹോപ്‌ എന്ന സന്നദ്ധ സംഘടന രൂപംകൊണ്‌ടത്‌. കേരളത്തിനകത്തും പുറത്തുമായി 32 അംഗങ്ങളാണ്‌ ഈ സംഘടനയിലുള്ളത്‌. വര്‍ധിച്ചുവരുന്ന കാന്‍സര്‍ രോഗികളുടെ എണ്ണം ഹോപ്‌ രൂപീകരിക്കാന്‍ കാരണമായതെന്നു പറയാം. ഇതില്‍ അംഗങ്ങളായവര്‍

നായയെ വളര്‍ത്തുമ്പോള്‍

ഡോ. സാബിന്‍ ജോര്‍ജ്‌

ആവശ്യവും സ്ഥലസൗകര്യവും മടിശീലയുടെ കനവും സമയലഭ്യതയുമൊക്കെ പരിഗണിച്ച്‌ നായ ഇനത്തെ തെരഞ്ഞെടുക്കുക. സ്ഥലപരിമിതിയുള്ളവര്‍ക്ക്‌ പഗ്‌, ഡാഷ്‌ഹണ്‌ട്‌, പോമറേനിയന്‍ തുടങ്ങിയ ചെറിയ ഇനങ്ങളെയും മറ്റുള്ളവര്‍ക്ക്‌ അല്‍സേഷ്യന്‍, ഡോബര്‍മാന്‍, ലാബ്രഡോര്‍ എന്നിവയെയും

Wednesday, 24 June 2015

വിളകളിലെ രോഗങ്ങള്‍ക്ക്‌ ചികിത്സയുമായി ഞാറ്റുവേല

കോഴിക്കോട്‌: കാര്‍ഷിക വിളകളുടെ രോഗം ബാധിച്ച ഇലകളുമായി ഇന്നലെ ടൗണ്‍ ഹാളിലെത്തിയവരെ എതിരേറ്റത്‌ ഡോക്ടര്‍മാര്‍! കൃഷി വിദഗ്‌ധരും പാരമ്പര്യ ജൈവ കര്‍ഷകരും അടങ്ങുന്ന സംഘമാണ്‌ കര്‍ഷകര്‍ക്ക്‌ തുണയായി

Monday, 15 June 2015

അപൂര്‍വ പഴങ്ങളുടെ ശേഖരവുമായി ഷിബു മാമ്മച്ചനും കുടുംബവും

ഫ്രാന്‍സിസ്‌ തയ്യൂര്‍

മംഗലംഡാം: ലോകത്തുതന്നെ അപൂര്‍വമായിട്ടുള്ള പഴവര്‍ഗങ്ങളുടെയും ഔഷധസസ്യങ്ങളുടെയും ശേഖരം ഒരുക്കി വീട്ടുപരിസരം പഠനശാലയാക്കുകയാണു മംഗലംഡാമിലെ കോടിയാട്ടില്‍ ഷിബു മാമ്മച്ചനും കുടുംബവും. അമ്പതു രാജ്യങ്ങളില്‍നിന്നുള്ള നൂറ്റമ്പതില്‍പരം

Saturday, 30 May 2015

ആടുവസന്തയെ അറിയുക

ആടുകളില്‍ കാണപ്പെടുന്ന പകര്‍ച്ചവ്യാധികളില്‍ പ്രധാനമായ ആടുവസന്തയ്‌ക്കെതിരായ പ്രതിരോധ മരുന്ന് മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്തിനടുത്ത് പാലോടുള്ള സ്ഥാപനത്തില്‍നിന്ന് ഉത്പാദിപ്പിക്കാന്‍ തുടങ്ങുകയാണ്.  ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക സഹായത്തോടെയാണ് ഇത് ആരംഭിക്കുന്നത്. ആടുവസന്തയെ അറിയാനും, പ്രതിരോധിക്കാനും ഇത് കര്‍ഷകരെ സജ്ജമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.  

Friday, 29 May 2015

പ്രജനനകാലമായി... ശ്രദ്ധിച്ചാല്‍ ജയന്റ് ഗൗരാമിയെ വരുമാനമാര്‍ഗമാക്കാം

ഐബിന്‍ കാണ്ടാവനം

വലുപ്പംകൊണ്ടും രുചികൊണ്ടും മത്സ്യപ്രേമികളുടെ പ്രിയപ്പെട്ട മത്സ്യമാണ് ജയന്റ് ഗൗരാമി. കേരളത്തിലുടെനീളം ഗൗരാമികളെ വളര്‍ത്തുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍, കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ആളുകളും നിരവധിയാണ്. അല്പമൊന്നു ശ്രദ്ധിച്ചാന്‍ ജയന്റ് ഗൗരാമികളെ വളര്‍ത്തി നല്ല വരുമാനമുണ്ടാക്കാന്‍ കഴിയും.


പോലീസുകാരന്‍ കര്‍ഷകനായപ്പോള്‍ വിരുന്നെത്തി, ഫലങ്ങളുടെ വസന്തകാലം

മുക്കൂട്ടുതറ: പാറമടയായി തുരന്നെടുത്തുകൊണ്‌ടിരുന്ന സ്ഥലം വീടുവയ്‌ക്കാന്‍ വേണ്‌ടി വാങ്ങിയപ്പോള്‍ ഈ പോലീസുകാരനെ കളിയാക്കിയവരെല്ലാം ഇപ്പോള്‍ അത്ഭുതസ്‌തബ്ധരായി മൂക്കത്ത്‌ വിരല്‍വെച്ചുകൊണ്‌ടിരിക്കുന്നു. പാറമട മണ്ണിട്ട്‌ നികത്തി നിര്‍മിച്ച വീടിനൊപ്പമുള്ള 15 സെന്റ്‌ സ്ഥലത്ത്‌ എല്ലായിനം പച്ചക്കറികളുമുണെ്‌ടന്നുമാത്രമല്ല ആപ്പിള്‍,

Friday, 22 May 2015

മഴക്കാലത്ത് കുരലടപ്പന്‍ ഭീഷണി

 പാസ്ചുറില്ല' എന്ന ബാക്ടീരിയയാണ് കുരലടപ്പനു കാരണം. പശുക്കളിലും എരുമകളിലും മഴക്കാലത്താണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. ആരോഗ്യമുള്ള പശുക്കളുടെ ശ്വാസനാളത്തില്‍ ഈ രോഗാണുക്കള്‍ ഉണ്ടായിരിക്കും. സാധാരണഗതിയില്‍ നിരുപദ്രവകാരികളായി കഴിയുന്ന ഇവര്‍ പശുക്കള്‍ക്ക് സമ്മര്‍ദമുണ്ടായി രോഗപ്രതിരോധശേഷി കുറയുന്ന സമയത്ത് രോഗകാരികളായി മാറുന്നു. പോഷകാഹാരക്കുറവ്, ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവും ആര്‍ദ്രതയും, ദീര്‍ഘയാത്ര, മറ്റു രോഗങ്ങള്‍ എന്നിവ ഇത്തരം സമ്മര്‍ദാവസ്ഥകള്‍ക്ക് ഉദാഹരണങ്ങളാണ്. 
ആരോഗ്യവും, ശാരീരികശേഷിയും കുറഞ്ഞ പശുക്കളെയാണ് കൂടുതലായും ഈ രോഗം ബാധിക്കുക.

കോഴിവളര്‍ത്താന്‍ ഹൈബ്രിഡ് ആന്‍ഡ് കോംപാക്ട് മിനി പൗള്‍ട്രി ഫാം

ഐബിന്‍ കാണ്ടാവനം


സമീകൃതാഹാരത്തില്‍ പ്രധാനപ്പെട്ട ഒന്നാണു മുട്ട. ആധുനിക ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ പലര്‍ക്കും കഴിയാറില്ല. ദിവസം ചുരുങ്ങിയത് അര മണിക്കൂറെങ്കിലും നീക്കിവയ്ക്കാനുണ്ടെങ്കില്‍ മുട്ട ഉത്പാദനത്തില്‍ സ്വയം പര്യാപ്തരാകാന്‍ കഴിയുമെന്നത് ഉറപ്പാണ്. സ്ഥലപരിമിതിയുള്ളവര്‍ക്കായി ചെറുകിട കോഴിവളര്‍ത്തല്‍ യൂണിറ്റ് കുടുംബശ്രീയുടെ പ്രത്യേക പ്രോജക്ട് പ്രകാരം എത്തിച്ചു കൊടുക്കുകയാണ് തിരുവനന്തപുരം ആറാലുംമൂട് അതിയന്നൂര്‍ തേജസ് വീട്ടില്‍ ഇ. സുജയും പിതാവ് ഈശ്വര്‍ദാസും. പരിമിതമായ സ്ഥലത്ത് പരിമിതമായ സമയംകൊണ്ട് ആദായം ഉണ്ടാക്കുന്ന രീതിയാണ് ഇവര്‍ ആവിഷ്‌കരിച്ചിരിക്കുന്ന ഹൈബ്രിഡ് ആന്‍ഡ് കോംപാക്ട് മിനി പൗള്‍ട്രി ഫാം എന്ന പദ്ധതിക്കുള്ളത്.

Tuesday, 19 May 2015

ജൈവ പച്ചക്കറിയില്‍ നൂറുമേനി വിളയിച്ച്‌ രാമപുരത്ത്‌ കര്‍ഷക കൂട്ടായ്‌മ

പാലാ: തരിശുപാടത്ത്‌ ജൈവ പച്ചക്കറിക്കൊപ്പം ചോളവും വിളയിച്ച്‌ രാമപുരത്ത്‌ കര്‍ഷക കൂട്ടായ്‌മ കൈവരിച്ച നേട്ടം നാടിനു മാതൃകയായി. രാമപുരം മേനാംപറമ്പില്‍ പാടശേഖരത്തെ ഒന്നരയേക്കറില്‍ ജൈവകൃഷി രീതി അവലംബിച്ച്‌ കര്‍ഷകകൂട്ടായ്‌മ വിളയിച്ച വിഷരഹിത പച്ചക്കറികളുടെ

Wednesday, 13 May 2015

പ്രദീപ്‌ പറയാതെ പറയുന്നു, വിജയത്തിനു കുറുക്കുവഴികളില്ല

തലയോലപ്പറമ്പ്‌: തൊഴില്‍ തേടി അലയുന്നവര്‍ക്കു മാതൃകയാകുകയാണ്‌ പ്രദീപ്‌ എന്ന യുവ കര്‍ഷകന്‍. ബിഎ ബിരുദധാരിയായ വെള്ളൂര്‍ ലക്ഷ്‌മി വിലാസത്തില്‍ ജി. പ്രദീപാണു സ്വന്തം അധ്വാനത്തിലൂടെ ജീവിതവിജയം നേടി ശ്രദ്ധേയനാകുന്നത്‌. ഒരേ സമയം വ്യത്യസ്‌തമായ കൃഷികളിലൂടെയാണു പ്രദീപ്‌ എല്ലാ കര്‍ഷകരില്‍നിന്നും വ്യത്യസ്‌തനാകുന്നത്‌. കൃഷിയിലൂടെ മികച്ച വരുമാനവും

ചക്കകൊണ്‌ടു പത്തോളം വിഭവങ്ങള്‍, നാടുകാണിയില്‍ ഫാക്ടറി ഒരുങ്ങി

കണ്ണൂര്‍: ചക്ക കൊണ്‌ടുള്ള പത്തോളം ഉത്‌പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറി നാടുകാണിയിലെ കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ ഒരുങ്ങി. ഹെബോണ്‍ എന്ന ഉത്‌പന്ന നാമത്തില്‍ ആര്‍ട്ടോ കാര്‍പ്പസ്‌ ഫുഡ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന കമ്പനിയാണു ചക്ക വിഭവങ്ങള്‍ നിര്‍മിച്ചു വിപണിയിലെത്തിക്കുന്നത്‌. 

ഫാക്ടറിയുടെ ഉദ്‌ഘാടനം 16 ന്‌ രാവിലെ 11 ന്‌ കൃഷിമന്ത്രി കെ.പി. മോഹനന്‍ നിര്‍വഹിക്കുമെന്നു ചുഴലി സ്വദേശിയായ കമ്പനി എംഡി സുഭാഷ്‌ കോറോത്ത്‌ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Tuesday, 5 May 2015

തേനീച്ചക്കൂടൊരുക്കാന്‍ മണ്‍കുടിലുകള്‍

കട്ടപ്പന: തേനീച്ചപെട്ടികള്‍ എന്ന സങ്കല്‍പം മാറ്റിമറിക്കുകയാണ് പാറക്കടവ് ഞള്ളാനിയില്‍ ജോസ്. പെട്ടിക്കൂടും റാട്ടും കിളിവാതിലുമൊക്കെ പഴങ്കഥയാണ് ജോസിന്റെ തേനീച്ച കുടിലുകളില്‍. മണ്ണുകൊണ്ട് എട്ടടി വ്യാസമുള്ള കട്ടകെട്ടിയ കൂട്ടില്‍ തേനീച്ചകള്‍ തനിയെ വന്നു കൂടുകൂട്ടുമെന്നാണ് ജോസ് പറയുന്നത്.

തേനീച്ചകളെ ആകര്‍ഷിക്കാനുള്ള പ്രത്യേകതരം മരച്ചില്ലകള്‍ കൂടിനുള്ളില്‍ സ്ഥാപിക്കുക മാത്രമേ

Sunday, 3 May 2015

സ്ഥലമില്ലെങ്കിലെന്താ... മട്ടുപ്പാവില്‍ വിളയുന്നത് ദിവ്യഔഷധം


എരുമേലി: കൃഷി ചെയ്യാന്‍ ഒരുതുണ്ട് ഭൂമി പോലുമില്ലെന്ന സങ്കടത്തില്‍ എരുമേലി ടിബി റോഡില്‍ താഴത്തേക്കുറ്റ് ദിലീപ് കുമാറിന്റെ വീടിന്റെ ടെറസില്‍ നിറഞ്ഞത് വിവിധയിനം പച്ചക്കറികള്‍ മാത്രമല്ല മികച്ച വരുമാനം ലഭിച്ചുകൊണ്ടിരിക്കുന്ന ഔഷധ സസ്യമായ കറ്റാര്‍വാഴകൃഷിയും. പാരമ്പര്യ കര്‍ഷക കുടുംബത്തില്‍ ജനിച്ച ദിലീപ് വാഹനങ്ങളുടെ മെക്കാനിക് ജോലി ഉപജീവനമാക്കിയെങ്കിലും കൃഷിയോടുള്ള മോഹം മനസില്‍ നിറഞ്ഞുനിന്നിരുന്നു. തടസം ഭൂമിയില്ലെന്ന പോരായ്മയായിരുന്നു. ആകെയുള്ള എട്ടു സെന്റ് സ്ഥലത്താണ് വീടും വര്‍ക്ക് ഷോപ്പും സ്‌പെയര്‍

Thursday, 30 April 2015

ലൈംഗീകശേഷിക്കും, ശരീരപുഷ്ടിക്കും അമുക്കുരം

ആരോഗ്യം ആയുര്‍വേദത്തിലൂടെ

ബലാരിഷ്ടം, അശ്വഗന്ധാരിഷ്ടം, അശ്വഗന്ധാദിലേഹ്യം, ച്യവനപ്രാശം എന്നിവയിലെ പ്രധാനചേരുവ അമുക്കുരമാണ്. ശരീരത്തിന് ബലവും ആരോഗ്യവും വര്‍ധിക്കുന്നതിനും നീരും വേദനയും അകറ്റി ഊര്‍ജസ്വലത കൈവരിച്ച് നാഡി, തലച്ചോറ് എന്നിവയെ ഉത്തേജിപ്പിച്ച് ഉറക്കം ഉണ്ടാക്കുന്നതിനും ശരീരത്തിലെ രോഗാണുക്കളെ നശിപ്പിക്കുന്നതിനും ദുര്‍ബലന്മാരുടെ ശരീരം പുഷ്ടിപ്പെടുത്തുന്നതിനും ഉപയോഗിക്കുന്ന അതിവിശിഷ്ടമായ ഒരു ആയുര്‍വേദ സസ്യമാണ് അമുക്കുരം.

കായികതാരങ്ങള്‍ അമുക്കുരം സൂഷ്മചൂര്‍ണമാക്കി പാലിലോ നെയ്യിലോ ചേര്‍ത്ത് കഴിച്ചാല്‍ കൂടുതല്‍ കരുത്തും വേഗതയും ശക്തിയും വര്‍ധിക്കും. ലൈംഗികശക്തി വര്‍ധിക്കുന്നതിന് അമുക്കുരം പാലില്‍ പുഴുങ്ങി വറ്റിച്ച് വെയിലത്തുവച്ച് നന്നായി

Wednesday, 29 April 2015

ഉന്മാദത്തിനും, അപസ്മാരത്തിനും 'കറുക'

എം.എം. ഗാഥ, വെള്ളിയൂര്‍

ദശപുഷ്പങ്ങളിലൊന്നാണു കറുക. പുഷ്പിക്കാത്ത ഈ സസ്യം ദശപുഷ്പങ്ങളില്‍ സ്ഥാനം പിടിച്ചത് ഈ ചെടിയുടെ ഔഷധമൂല്യം പൗരാണിക ഋഷീശ്വരന്മാര്‍ കണെ്ടത്തിയതുകൊണ്ടാവാം. ചര്‍മരോഗചികിത്സയില്‍ പ്രധാനമായും ഉപയോഗിക്കുന്നു.

ഔഷധമൂല്യങ്ങളില്ലാത്ത ഒരു പുല്‍ക്കൊടിപോലും നമുക്കു ചുറ്റും ഇല്ലെന്ന് ഭാരതീയ ദാര്‍ശനികനായ ചാര്‍വാകന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

Tuesday, 28 April 2015

വീട്ടുമുറ്റത്ത് കൃഷിയിടമൊരുക്കി ഷാജി മാതൃകയാകുന്നു

നിലമ്പൂര്‍: വീട്ടുമുറ്റത്ത് ഫലവൃക്ഷങ്ങള്‍ അടക്കമുള്ള കാര്‍ഷിക വിളകള്‍ ഒരുക്കി മാതൃകയാകുകയാണ് ചാലിയാര്‍ പഞ്ചായത്തിലെ പെരുവമ്പാടം പൂവത്തിങ്കല്‍ ഷാജി. വീട്ടുവളപ്പിലെ പത്ത് സെന്റ് സ്ഥലത്താണ് മുപ്പതിലേറെ കാര്‍ഷികവിളകള്‍ തഴച്ചു വളരുന്നത്.

വിവിധയിനം വാഴകള്‍, ചെറുനാരകം, ജാതി, പപ്പായ, വിവിധ ഇനം പേരകള്‍, ആന്ധ്ര സ്വദേശികളായ ബംഗാരപ്പള്ളി, കേച്ചേരി മാവുകള്‍, മാതളനാരകം, ഫിലേസാന്‍, റമ്പുട്ടാന്‍,

Sunday, 26 April 2015

പച്ചക്കറി സ്വയംപര്യാപ്തതയ്ക്ക് 'ഹരിതം പിലിക്കോട് '


പിലിക്കോട്: വിഷലിപ്ത പച്ചക്കറികളില്‍ നിന്നും പഞ്ചായത്തിനു രക്ഷാകവചമൊരുക്കി ഹരിതം പിലിക്കോട് പദ്ധതി ശ്രദ്ധേയമാവുന്നു. പിലിക്കോട് പഞ്ചായത്തിന്റെ മുഴുവന്‍ വാര്‍ഡുകളിലും കുടുംബശ്രീ വനിതാസംഘങ്ങള്‍ പച്ചക്കറി കൃഷി ചെയ്യുന്ന പദ്ധതിയാണിത്. 2012-2013ല്‍ കെ. കുഞ്ഞിരാമന്‍ എംഎല്‍എ(തൃക്കരിപ്പൂര്‍)യുടെ ഫണ്ട് ഉപയോഗിച്ചു തുടങ്ങിയതാണ് പദ്ധതി.

ഇതിന്റെ ചുവടുപിടിച്ച് കഴിഞ്ഞ സാമ്പത്തികവര്‍ഷം പഞ്ചായത്ത് വിഹിതം മാത്രം

Saturday, 25 April 2015

വളയിട്ട കൈകള്‍ ഒത്തൊരുമിച്ചു; വിളയിച്ചതു നൂറുമേനി

രാജപുരം: വളയിട്ട കൈകള്‍ ഒത്തുചേര്‍ന്നു. വിഷവിമുക്തമായ കൃഷിയിലൂടെ വിളയിച്ചെടുത്തത് നൂറുമേനിയിലധികം വെണ്ടയ്ക്ക. ഒടയംചാല്‍ ചെന്തളത്തെ കെ. കല്ല്യാണി, എം. രാധാമണി, സരോജിനി, ലക്ഷ്മി എന്നീ വനിതാ കര്‍ഷകരാണ് വെണ്ടകൃഷിയില്‍ വിജയം കൊയ്യുന്നത്.

വിഷം നിറച്ചെത്തുന്ന അന്യസംസ്ഥാന പച്ചക്കറികളെ ഒഴിവാക്കന്‍ കോടോംബേളൂര്‍ കൃഷിഭവന്റെ മാതൃകാ കൃഷിത്തോട്ടം

Friday, 24 April 2015

വരുമാനമേകാന്‍ ഇത്തിരിപ്പക്ഷികള്‍

ഡോ. ബി. അജിത് ബാബു

സാധാരണമായിക്കൊണ്ടിരി ക്കുന്ന ഒരു തൊഴില്‍ മേഖലയാണ് കാടപ്പക്ഷി വളര്‍ത്തല്‍. മുട്ടയ്ക്കായും ഇറച്ചിക്കായും ഇവയെ വളര്‍ത്തിവരുന്നു. കൂടാതെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചു വിതരണം നടത്തുന്ന കാട ഹാച്ചറികളും കാട നഴ്‌സറികളും വരുമാന മാര്‍ഗങ്ങളാണ്.

കാടവളര്‍ത്തല്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഹാച്ചറികളില്‍ മാത്രം ഉത്പാദിപ്പിച്ചുവരുന്ന ജപ്പാന്‍ കാടകള്‍ക്ക് ഈ നിരോധനം ബാധകമല്ല എന്ന് കോടതി

വേനല്‍ക്കാലത്തു കൂടുതല്‍ വിളവിനു പൊട്ടാസ്യം

സച്ചു സക്കറിയ ജോണ്‍ (ഹോര്‍ട്ടികള്‍ച്ചറല്‍ കോളജ്, വെള്ളാനിക്കര)

ഏതു വിളയ്ക്കും ഏറ്റവും പ്രധാന പ്പെട്ട മൂന്നു മൂലകങ്ങളാണ് നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ. മിക്കവാറും കൃഷിക്കാര്‍ ഇന്നുപയോഗിക്കുന്ന വളങ്ങള്‍ നൈട്രജന്‍ ഉള്‍ക്കൊള്ളുന്ന യൂറിയയും, ഫോസ്ഫറസുള്ള രാജ്‌ഫോസുമാണ്.

ഇതുരണ്ടും അടങ്ങിയ ഒരു വളമാണ് ഫാക്ടംഫോസ്. സള്‍ഫര്‍ എന്ന മൂലകവും ഇതിലുണ്ട്. കൂട്ടുവളങ്ങളായ 17:17:17, 19:19:19 മുതലായവയില്‍ നൈട്രജനും, ഫോസ്ഫറസും, പൊട്ടാസ്യവും ഉള്‍പ്പെടും. എന്നാല്‍ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന വളത്തില്‍ പൊട്ടാ സ്യം മാത്രമേയുള്ളു.

Friday, 17 April 2015

പച്ചക്കറികള്‍ ബാല്‍ക്കണിയിലും

ഐബിന്‍ കാണ്ടാവനം

ഫ്‌ളാറ്റ് ജീവിതത്തില്‍ കൃഷി ചെയ്യുന്നതിനു പരിമിതികളുണെ്ടങ്കിലും പരിശ്രമിച്ചാല്‍ ഒരു കുടുംബത്തിലേക്കാവശ്യമായ പച്ചക്കറികള്‍ ഫ്‌ളാറ്റില്‍തന്നെ ഉത്പാദിപ്പിക്കാന്‍ കഴിയും. എന്നാല്‍ ഫ്‌ളാറ്റുകളില്‍ എങ്ങിനെ കൃഷിചെയ്യാം? ചെയ്താല്‍ അത് വിജയിക്കുമോ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കൊരു മറുപടിയാണ് ബംഗളൂരു മലയാളിയായ സുമതി ശ്രീകുമാര്‍. സ്വന്തം കുടുംബത്തിലെ പച്ചക്കറി അവശിഷ്ടങ്ങള്‍ കമ്പോസ്റ്റാക്കി മാറ്റാന്‍ തുടങ്ങിയതിനുശേഷമാണ് സുമതി ബാല്‍ക്കണിയില്‍ അടുക്കളത്തോട്ടം നിര്‍മിച്ചത്.

ഹായ്.......... മുട്ടക്കോഴികള്‍

ടോം ജോര്‍ജ്

രാവിലെ വീട്ടുമുറ്റത്തിനു സമീപത്തെ മരത്തില്‍നിന്നുയരുന്ന പൂവന്‍കോഴിയുടെ കൂവല്‍ കേട്ടുണര്‍ന്നിരുന്ന കാലം തിരികെയെത്തുകയാണ്. ഏറെ നാള്‍ മലയാളി മറന്ന വീട്ടുമുറ്റത്തെ കോഴിവളര്‍ത്തല്‍ പല രീതികളില്‍ ഇന്നു പുനര്‍ജനിക്കുന്നു. പത്തുസെന്റുള്ളവര്‍ക്ക് ഉള്ള സൗകര്യത്തില്‍ ചെറിയൊരു കൂടുകെട്ടി പത്തു കോഴികളടങ്ങുന്ന ഒരു യൂണിറ്റിനെ പരിപാലിക്കാം. വീട്ടുമുറ്റമില്ലാത്തവര്‍ക്ക് പ്രത്യേകം തയാറാക്കിയ കൂടുകളില്‍ ടെറസില്‍ കോഴിവളര്‍ത്താനുള്ള സാങ്കേതിക വിദ്യയും ഇന്നു ലഭ്യമാണ്.

Friday, 10 April 2015

ഷാനുവിനും സഹോദരങ്ങള്‍ക്കും ഇത് വിളവെടുപ്പുകാലം

കോടഞ്ചേരി: പത്താംക്ലാസ് പരീക്ഷാഫലം കാത്തിരിക്കുന്ന ഷാനു ഷഹാനയും സഹോദരങ്ങളും ചേര്‍ന്ന് വിളവെടുത്തത് അഞ്ച് ക്വിന്റലിലധികം വെള്ളരി. അഞ്ചുക്വിന്റലോളം പയര്‍, പടവലം, വെണ്ട തുടങ്ങിയ പച്ചക്കറികളും പഴവര്‍ഗത്തില്‍പ്പെട്ട ഷമാമും ഇവരുടെ കൃഷിത്തോട്ടത്തില്‍ നിന്ന് പറിച്ചെടുത്തു. വ്യാഴാഴ്ചയാണ് വിളവെടുപ്പ് തുടങ്ങിയത്. 

Thursday, 9 April 2015

കടല്‍ കടന്നൊരു അടുക്കളത്തോട്ടം

ഐബിന്‍ കാണ്ടാവനം

ജീവിത തിരക്കുകളില്‍ കാര്‍ഷികരംഗത്തേക്ക് കടക്കാന്‍ പലരും ശ്രമിക്കാറില്ല. സൗദിയില്‍ അറബിയുടെ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ ആലപ്പുഴ വെള്ളക്കിണര്‍ ഹുസൈനിന്റെയും ലരീമിന്റെയും മകന്‍ അസ്ഹര്‍ കാര്‍ഷിക രംഗത്ത് ചുവടുറപ്പിക്കുന്നത് തികച്ചും യാദൃശ്ചികം. പൂച്ചെടികളും, മുളക്, മഞ്ഞള്‍, ചേമ്പ് തുടങ്ങിയവയാണ് നാട്ടില്‍ ചെയ്തിരുന്നത്. എന്നാല്‍ സ്‌പോണ്‍സറായ അറബിയുടെ വീടിനോടു ചേര്‍ന്നുള്ള അല്പം സ്ഥലം വൃത്തിയാക്കുന്നതിനിടെ അവിടെ കൃഷി ചെയ്താലോയെന്നു തോന്നി. കാര്യം സ്‌പോണ്‍സറെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിനു പൂര്‍ണസമ്മതം. അതിനിടെ ഫേസ്ബുക്കിലെ കൃഷിഗ്രൂപ്പില്‍ അംഗമായത് അസ്ഹറിന്റെ കൃഷിജീവിതത്തിലെ വഴിത്തിരി വായിരുന്നു. ഗ്രൂപ്പിലുള്ള കാര്‍ഷിക വിദഗധരില്‍നിന്നു തന്റെ സംശയങ്ങള്‍ക്കു മറുപടികൂടി ലഭിച്ചത് കൃഷി ചെയ്യാന്‍ കൂടുതല്‍ പ്രചോദനമായി.

Saturday, 28 March 2015

പാലുത്‌പാദ}ം വര്‍ധിപ്പിക്കണോ? വേണം വര്‍ഷത്തില്‍ ഒരു പ്രസവം

ഡോ. സാബിന്‍ ജോര്‍ജ്ജ്‌

ലാഭകരമായ പാലുത്‌പാദനത്തി ന്റെ അടിസ്ഥാനം ശാസ്‌ത്രീയ പ്രത്യുത്‌പാദന പരിപാലനമാണ.്‌ ഓരോ പശുവിന്റെയും ആദ്യ പ്രസവം 30 മാസത്തിനുള്ളിലും, രണ്ട്‌ പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള 15 മാസത്തിലും നിലനിര്‍ ത്തണം.

ഒരു വര്‍ഷത്തില്‍ പശുവിന്‌ ഒരു കിടാവ്‌ എന്നതാവണം അത്യന്തിക ലക്ഷ്യം. കൃത്യമായി മദി കണ്ടെ ത്തി ശരിയായ സമയത്തു കൃത്രിമ ബീജാധാനം നടത്തുക, ഗര്‍ഭ പരിശോധന, ശരിയായ തീറ്റക്രമം, രോഗാവസ്ഥകള്‍ കണ്ടെത്തി ചികിത്സ എന്നിവയാണ്‌ ശ്രദ്ധിക്കേണ്ട മേഖലകള്‍.

കൃഷി ഫൈസലിനു ജീവിതം

ഐബിന്‍ കാണ്ടാവനം


ഫൈസല്‍ തന്റെ കൃഷിയിടത്തില്‍.
തന്റെ തൊഴിലായ ടൈല്‍ പണിക്കുശേഷം ലഭിക്കുന്ന സമയങ്ങളില്‍ പാര്‍ടൈമായി കൃഷി ചെയ്യുന്ന വ്യക്തിയാണ്‌ തൃശൂര്‍ എടക്കഴിയൂര്‍ കളത്തില്‍ ഫൈസല്‍. ടെറസിനു പുറമേ 75 സെന്റു പാടം പാട്ടത്തിനെടുത്താണ്‌ ഫൈസലിന്റെ കൃഷി. ടെറസിലും പാട്ടത്തിനെടുത്ത സ്ഥലത്തുമായി ഒട്ടുമിക്ക പച്ചക്കറികളും വളര്‍ന്നു വിളവെടുക്കാന്‍ പാകത്തില്‍ നില്‌ക്കുന്നു. പയര്‍, പടവലം, വെള്ളരി, കുമ്പളം, ചോളം, കുറ്റിപ്പയര്‍, തണ്ണിമത്തന്‍, ചുരയ്‌ക്ക, മത്തന്‍, ചീര, വഴുതിന, മുളക്‌, വെണ്ട തുടങ്ങിയ പച്ചക്കറികളാണ്‌ ഫൈസലിന്റെ തോട്ടത്തിലെ താരങ്ങള്‍. ഇവയെക്കൂടാതെ കുറച്ചു കപ്പയും നട്ടിട്ടുണ്ട്‌.
 

ടെറസ്‌ പൂര്‍ണമായും പയറിനായി മാറ്റിവച്ചിരിക്കുകയാണ്‌. 50 ഗ്രോബാഗുകളിലാണ്‌ മീറ്റര്‍ പയര്‍ നട്ടിരിക്കുന്നത്‌. ടെറസില്‍ മരപ്പലക വച്ച്‌ അതിനു മുകളിലാണ്‌ ഓരോ ബാഗുകളും വച്ചിരിക്കുന്നത്‌. ഒപ്പം ജിഐ പൈപ്പുപയോഗിച്ച്‌ പയറിനു പന്തല്‍ കെട്ടിയിരിക്കുന്നു.

Friday, 20 March 2015

റബര്‍: ആര്‍എസ്എസ് ഗ്രേഡ് തരംതിരിക്കലില്‍ അറിഞ്ഞിരിക്കേണ്ടത്

റെജി ജോസഫ്

പ്രകൃതിദത്ത റബറിന് ആദ്യമായി തരംതിരിവുകള്‍ നിര്‍ദേശിച്ചത് ന്യൂയോര്‍ക്കിലെ റബര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ആര്‍എംഎ) എന്ന സംഘടനയാണ്.  1960ല്‍ സിംഗപ്പൂരില്‍ ചേര്‍ന്ന അസോസിയേഷന്റെ അന്തര്‍ദേശീയ സമ്മേളനം ഇപ്പോള്‍ നിലവിലുള്ള ഗ്രേഡിംഗ് രീതി അംഗീകരിക്കുകയും പ്രകൃതിദത്ത റബര്‍ തരംതിരിക്കുന്ന രീതി  പ്രതിപാദിക്കുന്ന ഗ്രീന്‍ ബുക്ക് എന്ന മാനുവല്‍  പ്രസിദ്ധീകരിക്കുകയും ചെയ്തു.

പാദസംരക്ഷണവും സമീകൃത തീറ്റയും

കാലികളുടെ കുളമ്പുകളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉത്പാദനത്തെയും ആരോഗ്യത്തെയും സാരമായി ബാധിക്കും. കുളമ്പുകളുടെ സംരക്ഷണത്തില്‍  ഏറ്റവും പ്രധാനം സമീകൃത തീറ്റ ശാസ്ത്രീയമായ ക്രമത്തില്‍  നല്‍കുകയെന്നതാണ്.

പശുക്കളുടെ ആമാശയത്തിന്റെ ആദ്യ അറയായ റൂമന്റെ  അമ്ലക്ഷാരനില  കൃത്യമായി നിലനിര്‍ത്തുക  ഏറെ പ്രധാനമാണ്.  പാലുത്പാദനം ക്രമമായി വര്‍ധിക്കുന്ന  പ്രസവശേഷമുള്ള  രണ്ടുമൂന്നു മാസക്കാലം  ഇത് ഏറെ പ്രധാനമാണ്.

പത്തുസെന്റിലെ 'കൊച്ച് ' അടുക്കളത്തോട്ടം,

ഐബിന്‍ കാണ്ടാവനം

സ്‌കൂളില്‍നിന്നു വീട്ടിലെത്തിയാല്‍ അന്ന ഇര്‍വിന്‍ എന്ന അഞ്ചാം ക്ലാസുകാരിക്ക് എല്ലാം തന്റെ കൊച്ച് അടുക്കളത്തോട്ടമാണ്. തന്റെ പ്രിയപ്പെട്ട പച്ചക്കറികളെ പരിചരിക്കാനും വെള്ളം നല്കാനുമെല്ലാം അന്ന പ്രത്യേകം ശ്രദ്ധിക്കുന്നു. കൊല്ലം കല്ലുംതാഴം സിനു ഭവനില്‍ ഇര്‍വിന്‍ തങ്കച്ചന്റെയും മേഴ്‌സിയുടെയും രണ്ടു മക്കളില്‍ ഇളയ ആളാണ് അന്ന. പിതാവ് ഇര്‍വിനാണ് അടുക്കളത്തോട്ടം ആദ്യം തുടങ്ങിയതെങ്കിലും അവിടത്തെ പൂര്‍ണ മേല്‌നോട്ടം അന്ന ഏറ്റെടുക്കുകയായിരുന്നു.

Friday, 13 March 2015

കണിവെള്ളരി കൃഷിചെയ്യുന്നതിനു മുമ്പ് അല്പം കാര്യം

വേനല്‍ക്കാല വിളയായി അറിയപ്പെടുമെങ്കിലും എല്ലാക്കാലത്തും ക്യഷിചെയ്യാവുന്ന ഒരു വിളയാണ് കണിവെള്ളരി. നല്ല സൂര്യപ്രകാശം ലഭിക്കുന്ന തുറസായ സ്ഥലങ്ങളാവണം ഈ കൃഷിക്ക് തെരഞ്ഞെടുക്കാന്‍. ചെറിയ കായ്കള്‍ തരുന്ന സൗഭാഗ്യ, സ്വര്‍ണ വര്‍ണമുളള വലിയ കായ്കള്‍ തരുന്ന മുടിക്കോട് ലോക്കല്‍, അരുണിമ എന്നിവ അത്യുത്പാദന ശേഷിയുള്ള ഇനങ്ങളാണ്.

അവര്‍ പ്രകൃതിയെ അറിഞ്ഞ് വളരട്ടെ...

ഐബിന്‍ കാണ്ടാവനം


കുട്ടികള്‍ മണ്ണപ്പം ചുട്ടു നടന്നിരുന്ന കാലമൊക്കെ ഇപ്പോള്‍ പഴങ്കത. ഓര്‍മവയ്ക്കുന്ന പ്രായത്തില്‍ത്തന്നെ ഇലക്ട്രോണിക് ലോകത്തിലേക്കു കുടിയേറുന്ന കരുന്നുകള്‍ മണ്ണിന്റെയും പ്രകൃതിയുടെയും മണം ഒരുപക്ഷേ മറന്നിട്ടുണ്ടാകും. കുട്ടികളുടെ കൈകളില്‍ മണ്ണു പുരണ്ടാല്‍ അസുഖമുണ്ടാകുമെന്നു പറയുന്ന മാതാപിതാക്കള്‍ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. പോള്‍ വാഴപ്പിള്ളിയെ കണ്ടുപഠിക്കണം.

Saturday, 7 March 2015

വേനല്‍ച്ചൂടില്‍ കറവമാടുകള്‍ക്കും കോഴികള്‍ക്കും കരുതല്‍


പ്രതിരോധശേഷി വളരെക്കുറയാന്‍ സാധ്യതയുള്ള വേനല്‍ക്കാലം തുടങ്ങുന്നതിനുമുമ്പേ ഉരുക്കള്‍ക്ക് വിരമരുന്നുകളും പ്രതിരോധ കുത്തിവയ്പുകളും  ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നല്‍കിയിരിക്കണം. നേരിട്ടുള്ള സൂര്യവികിരണങ്ങള്‍ ഏല്‍ക്കാതിരിക്കുന്നതിന് പശുക്കളെയും, എരുമകളെയും രാവിലെ ഒമ്പതിനു മുമ്പോ വൈകിട്ട്  മൂന്നിനു ശേഷമോ മാത്രമേ മേയാന്‍ അനുവദിക്കാവൂ. 

പച്ചക്കറി @ 365 Days


ഐബിന്‍ കാണ്ടാവനം


കാര്‍ഷിക പാരമ്പര്യത്തോടൊപ്പം സസ്യശാസ്ത്രത്തിലെ ബിരുദവും രമാദേവിയെ കൃഷിയുമായി ഏറെ അടുപ്പിച്ചു. ഓരോ സസ്യത്തെയും അറിയുന്നതിനൊപ്പം അവയുടെ പരിചരണ രീതികള്‍ക്കും പ്രാധാന്യം നല്കിയതിനാല്‍ വീട്ടിലേക്കുള്ള പച്ചക്കറി ഉത്പാദനത്തില്‍ ചങ്ങനാശേരി അവണിയില്‍ രമയ്ക്കു സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ചെറിയ രീതിയില്‍ ചെയ്തിരുന്ന അടുക്കളത്തോട്ടം ഇന്ന് വര്‍ഷം മുഴുവന്‍ പച്ചക്കറികള്‍ ഉത്പാദിപ്പിക്കാന്‍ പ്രാപ്തമായിരിക്കുന്നു. അതിനാല്‍ത്തന്നെ വീട്ടിലേക്കുള്ള പച്ചക്കറികള്‍ മാര്‍ക്കറ്റില്‍നിന്നു വാങ്ങേണ്ട ആവശ്യം ഉണ്ടാകുന്നില്ല.

വീടിന്റെ ടെറസിലും മുറ്റത്തുമായാണ് രമ തന്റെ കൃഷിയിടം ഒരുക്കിയിരിക്കുന്നത്. പയര്‍, പടവലം, പാവല്‍, ചുരയ്ക്ക, സാലഡ് വെള്ളരി, പീച്ചില്‍, നിത്യവഴുതന തുടങ്ങിയവ ടെറസില്‍ യഥേഷ്ടം വിളയുന്നു. ചീര, മുളക്, വഴുതന, തക്കാളി തുടങ്ങി നിരവധി പച്ചക്കറികളും അവയോടൊപ്പം സ്ഥാനം പിടിച്ചിരിക്കുന്നു. ഈ കഴിഞ്ഞ സീസണില്‍ നട്ട കാബേജും കോളിഫഌവറും നല്ല വിളവു നല്‍കിയതായി രമ പറയുന്നു. ഞാവല്‍മുളക്, ബജി മുളക് തുടങ്ങിയ ഇനങ്ങളും മൂന്നിനം വഴുതിനയും ഇവിടെയുണ്ട്.

Friday, 27 February 2015

രണ്ടര ഏക്കറില്‍ കൃഷിവൈവിധ്യമൊരുക്കി ദമ്പതികള്‍


ഐബിന്‍ കാണ്ടാവനം


 അമ്പിളി തന്റെ തോട്ടത്തില്‍
പഴവര്‍ഗങ്ങളും പച്ചക്കറികളും നിറഞ്ഞ ഏദന്‍ തോട്ടം. ഇതുതന്നെയാണ് തിരുവനന്തപുരം വെഞ്ഞാറുംമൂട് അയിരൂര്‍കോണത്തുപുത്തന്‍വീട്ടില്‍ ഡോ. ഉത്തമന്റെയും ഭാര്യ അമ്പിളിയുടെയും രണ്ടരയേക്കറോളം വരുന്ന പുരയിടത്തിനു ചേരുന്ന പേര്. കാരണം ഈ പുരയിടത്തിലില്ലാത്ത ഫലവൃക്ഷങ്ങള്‍ ഒന്നുംതന്നെയില്ലെന്നു പറയാം. ഇവരുടെ മകന്‍ അനീഷ് ഫേസ്ബുക്കിലെ കര്‍ഷകരുടെ കൂട്ടായ്മയായ കൃഷിഗ്രൂപ്പില്‍ അംഗമായതോടുകൂടി പുരയിടത്തിലെ ഫലവൃക്ഷങ്ങളുടെ എണ്ണം വര്‍ധിച്ചു. ഇതോടെ അപൂര്‍വ ഇനങ്ങളായ വിവിധയിനം പച്ചക്കറികളും പുരയിടത്തില്‍ സ്ഥാനം പിടിച്ചു.

Thursday, 19 February 2015

സുധീറിന്റെ ടെറസില്‍ വിളയുന്നത് വിഷമില്ലാത്ത പച്ചക്കറി

ഐബിന്‍ കാണ്ടാവനം

സുധീര്‍ ടെറസിലെ കുട്ടിപ്പടവലത്തോടൊപ്പം...
വിസ്തൃതമായ പുരയിടം തരിശായി കിടക്കുമ്പോഴും ഭക്ഷണത്തിനായി മാര്‍ക്കറ്റിലേക്കോടുന്ന പ്രവണതയാണ് പൊതുവേ മലയാളികള്‍ക്കുള്ളത്. ഈ ശീലംതന്നെയാണ് അന്യസംസ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കുന്ന നിലവാരം കുറഞ്ഞ പച്ചക്കറികളുടെ പൊതു മാര്‍ക്കറ്റായി കേരളം മാറാന്‍ ഇടയാക്കിയത്.

വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ സ്വന്തമായി ഉത്പാദിപ്പിക്കുന്ന പ്രവണത വളരെ സാവധാനത്തിലാണെങ്കിലും മലയാളികളിലേക്ക് കടന്നുവരുന്നത് പ്രശംസയര്‍ഹിക്കുന്നു.

Tuesday, 17 February 2015

മട്ടുപ്പാവിലെ കൃഷിക്ക് കൈത്താങ്ങാകാന്‍ കുടുംബശ്രീ കര്‍മസേന

മട്ടുപ്പാവിലെ കൃഷിക്ക് കൈത്താങ്ങാകാന്‍ കുടുംബശ്രീ കര്‍മസേന
തിരുവനന്തപുരം: മട്ടുപ്പാവില്‍ കൃഷി ചെയ്യാന്‍ വീട്ടമ്മമാര്‍ക്ക് കൈത്താങ്ങുമായി 'ജൈവ ഹരിത വിപ്ലവ'വുമായി കുടുംബശ്രീ. കുറഞ്ഞ സ്ഥലവും സമയവും ഉപയോഗിച്ച് കുടുംബത്തിനാവശ്യമായ പച്ചക്കറികള്‍ ഉത്പാദിപ്പിക്കാന്‍ വീട്ടമ്മമാരെ സഹായിക്കാനാണ് പദ്ധതിയുമായി കുടുംബശ്രീ ജില്ലാ മിഷന്‍ രംഗത്തുള്ളത്.

ജൈവ ഹരിത വിപ്ലവം പദ്ധതിയില്‍പെടുത്തി 'ടെറസ് ഫാമിംഗ് പ്രൊമോഷണല്‍ പ്രോഗ്രാം' എന്ന പേരില്‍ നഗരഹൃദയത്തിലെ 10 വീടുകളില്‍ ആരംഭിച്ച കൃഷിയുടെ വിളവെടുപ്പ് ഇന്നലെ നടന്നു. വലിയവിള അരയല്ലൂര്‍ റസിഡന്റ്‌സ് അസോസിയേഷനിലെ 10 വീടുകളിലെ മട്ടുപ്പാവില്‍ നടത്തിയ കൃഷിയുടെ വിളവെടുപ്പ് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ ഉദ്ഘാടനം ചെയ്തു.

ക്യാരറ്റ്കൃഷിയില്‍ 100 കാരറ്റ് വിജയതിളക്കവുമായി മോഹനന്‍

തിരുവനന്തപുരം: കേരളത്തിന്റെ മണ്ണില്‍ അപരിചിതമായ ക്യാരറ്റ് കൃഷിയില്‍ നേട്ടം കൈവരിച്ച് കാര്‍ഷികരംഗത്ത് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുകയാണ് തിരുവനന്തപുരം കാട്ടായിക്കോണം പാലയ്ക്കാടുവിള സ്വദേശി മോഹനന്‍.

ജില്ലയില്‍ ആദ്യമായാണ് ഒരു കര്‍ഷകന്‍ ശീതകാലവിള പരീക്ഷ ണാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത്. 55 സെന്റ് ഭൂമിയില്‍ ഒരു കൃ ഷി പ്രദര്‍ശനസ്ഥലമായിട്ടാണ് കഴക്കൂട്ടം കൃഷിയോഫീസറുടെ പി ന്തുണയോടെ ക്യാരറ്റുമായി രംഗത്തിറങ്ങിയത്.

Tuesday, 3 February 2015

ഇനി ഇരുന്നു തെങ്ങു കയറാം, പുതിയ തെങ്ങുകയറ്റ യന്ത്രം വിപണിയിലേക്ക്


നിലമ്പൂര്‍: തെങ്ങുകയറുന്നതിനുള്ള പുതിയ യന്ത്രം വിപണിയിലെത്തി. തൃശൂരിലെ മണ്ണൂത്തി കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണ വിഭാഗമാണ് കേരസുരക്ഷ എന്ന പേരില്‍ തെങ്ങില്‍ കയറുന്നതിനുള്ള പുതിയ യന്ത്രം വികസിപ്പിച്ചത്.

25 യന്ത്രങ്ങളാണ് പുറത്തിറങ്ങിയിരിക്കുന്നത്. അതിലൊന്ന് നിലമ്പൂരിലെ കര്‍ഷകനായ കോലാര്‍വീട്ടില്‍ ഭാസ്‌കരന്‍ സ്വന്തമാക്കി.

Wednesday, 28 January 2015

പത്തു സെന്റിലെ ഹരിതവിപ്ലവം കാണാന്‍ മന്ത്രി ജോസഫ് കണിയാമ്പറ്റയിലെത്തി

Minister PJ Jospeh at Saabi Rahim's farm


തൊടുപുഴ: ഒരിഞ്ചു ഭൂമിപോലും പാഴാക്കാതെയുളള സാബീ റഹീമിന്റെ പത്തുസെന്റ് കൃഷിയിടം വിസ്മയമായി.
കാണുമ്പോള്‍ സിനിമാ സെറ്റ് എന്നു തോന്നുമെങ്കിലും വൈവിധ്യങ്ങളായ പച്ചക്കറികളും പഴവര്‍ഗങ്ങളും ഓഷധ സസ്യങ്ങളും അലങ്കാര ചെടികളും തുടങ്ങി നൂറോളം ഇനങ്ങള്‍ കൃഷി ചെയ്യുന്നó ഇവിടെ ഹരിതവിപ്ലവം തീര്‍ക്കുകയാണ് ഈ വീട്ടമ്മ.

Tuesday, 27 January 2015

ഇനി മുതല്‍ സ്‌പോഞ്ചിലും ചീര മുളപ്പിക്കാം

(Representational Image only)

ആലപ്പുഴ: സ്‌പോഞ്ചിലും ചീര മുളപ്പിക്കുന്ന വിദ്യയുമായി പീച്ചി ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. കേരള ശാസ്ത്ര കോണ്‍ഗ്രസിനോടനുബന്ധിച്ചു ആലപ്പുഴ എസ്ഡിവി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്ന സയന്‍സ് എക്‌സിബിഷനിലാണ് ഈ രീതി ഒരുക്കിയിരിക്കുന്നത്. ചീര കൂടാതെ മറ്റു ചെറിയ വിത്തുകളും ഇങ്ങനെ മുളപ്പിച്ചെടുക്കാം.

Monday, 26 January 2015

'സുഖമെഴും കയ്പും പുളിപ്പും മധുരവും നുകരുവാനിപ്പോഴും മോഹം!'

ടി.ജി.ബൈജുനാഥ്


ഇന്നത്തെ ഹലോ ആകാശവാണിയില്‍ ആദ്യം ചില്ല് എന്ന ചിത്രത്തിനു വേണ്ടി യേശുദാസ് പാടിയ ഗാനം.... ഒരുവട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം....തിരുമുറ്റത്തൊരു കോണില്‍ ...