Wednesday, 28 January 2015

പത്തു സെന്റിലെ ഹരിതവിപ്ലവം കാണാന്‍ മന്ത്രി ജോസഫ് കണിയാമ്പറ്റയിലെത്തി

Minister PJ Jospeh at Saabi Rahim's farm


തൊടുപുഴ: ഒരിഞ്ചു ഭൂമിപോലും പാഴാക്കാതെയുളള സാബീ റഹീമിന്റെ പത്തുസെന്റ് കൃഷിയിടം വിസ്മയമായി.
കാണുമ്പോള്‍ സിനിമാ സെറ്റ് എന്നു തോന്നുമെങ്കിലും വൈവിധ്യങ്ങളായ പച്ചക്കറികളും പഴവര്‍ഗങ്ങളും ഓഷധ സസ്യങ്ങളും അലങ്കാര ചെടികളും തുടങ്ങി നൂറോളം ഇനങ്ങള്‍ കൃഷി ചെയ്യുന്നó ഇവിടെ ഹരിതവിപ്ലവം തീര്‍ക്കുകയാണ് ഈ വീട്ടമ്മ.

Tuesday, 27 January 2015

ഇനി മുതല്‍ സ്‌പോഞ്ചിലും ചീര മുളപ്പിക്കാം

(Representational Image only)

ആലപ്പുഴ: സ്‌പോഞ്ചിലും ചീര മുളപ്പിക്കുന്ന വിദ്യയുമായി പീച്ചി ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. കേരള ശാസ്ത്ര കോണ്‍ഗ്രസിനോടനുബന്ധിച്ചു ആലപ്പുഴ എസ്ഡിവി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്ന സയന്‍സ് എക്‌സിബിഷനിലാണ് ഈ രീതി ഒരുക്കിയിരിക്കുന്നത്. ചീര കൂടാതെ മറ്റു ചെറിയ വിത്തുകളും ഇങ്ങനെ മുളപ്പിച്ചെടുക്കാം.

Monday, 26 January 2015

'സുഖമെഴും കയ്പും പുളിപ്പും മധുരവും നുകരുവാനിപ്പോഴും മോഹം!'

ടി.ജി.ബൈജുനാഥ്


ഇന്നത്തെ ഹലോ ആകാശവാണിയില്‍ ആദ്യം ചില്ല് എന്ന ചിത്രത്തിനു വേണ്ടി യേശുദാസ് പാടിയ ഗാനം.... ഒരുവട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം....തിരുമുറ്റത്തൊരു കോണില്‍ ...

Saturday, 24 January 2015

ഔഷധ പൂരിതം 'കൂവളം'; കൂവളത്തിന്റെ ആരോഗ്യ ഉപയോഗങ്ങള്‍


ആരോഗ്യം ആയുര്‍വേദത്തിലൂടെ

പവിത്രമായ ഒരു പുണ്യവൃക്ഷമാണു കൂവളം. ശിവക്ഷേത്രങ്ങളില്‍ കൂവളം നട്ടുവളര്‍ത്തിയതായി കാണാം. ആയുര്‍വേദ ഔഷധ നിര്‍മാണത്തിനും അമ്പലങ്ങളില്‍ അര്‍ച്ചനയ്ക്കും ഉപയോഗിക്കുന്നു. ദശമൂലത്തിലെ രണ്ടാമത്തെ ഔഷധം. ശിവരാത്രി ദിവസം കൂവളത്തിലകൊണ്ട് ശിവലിംഗത്തില്‍ അര്‍ച്ചന ചെയ്താല്‍ എല്ലാ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്ന് ഹൈന്ദവ പുരാണം പറയുന്നു. ഇല, കായ, വേര് എന്നിവ ഔഷധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.

കാലാവസ്ഥാ വ്യതിയാനം: പാവല്‍ കര്‍ഷകരുടെ പ്രതീക്ഷയറ്റു


രാജാക്കാട്: കാലാവസ്ഥാ വ്യതിയാനം പാവല്‍ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായി. അതിരാവിലെയുണ്ടാകുന്ന ശക്തമായ മഞ്ഞുവീഴ്ച്ചയും തുടര്‍ന്നുള്ള കടുത്ത വെയിലുംമൂലം പാവലിന് മഞ്ഞപ്പും ഇലകരിച്ചിലും ബാധിക്കുകയാണ്.

തുളസി; വീട്ടുമുറ്റത്തെ ഔഷധപുണ്യം

-ടി.ജി.ബൈജുനാഥ് 

നാളെ സ്‌കൂളില്‍ പോകുന്നില്ല, പനിയാ... നേരത്തേ മൂടിപ്പുതച്ചുകിടന്ന് അപ്പു പനിയവധിയുടെ പകലിലേക്കു
മധുരസ്വപ്നങ്ങള്‍ നെയ്തു. ഒരു ജലദോഷം വന്നതിനാണോ ഈ ഒരുക്കങ്ങള്‍? ചിന്നൂ, ഒരു പിടി തുളസിയില പറിച്ചുകൊണ്ടു വാ.. അതുകൊണ്ടു കഷായമുണ്ടാക്കാന്‍ അമ്മയോടു പറയ്... കുറച്ചു കുരുമുളകും ഇഞ്ചിയും കരിപ്പുകട്ടിയും കൂടി ചേര്‍ത്തോ... അതു കുടിച്ചാല്‍ പനിയടങ്ങും: അപ്പുവിന്റെ അവധിമോഹം അച്ഛന്‍ മുളയിലേ നുളളി.

അഴകിനും ആരോഗ്യത്തിനും ഏത്തപ്പഴം


-ടി.ജി.ബൈജുനാഥ്

കാരറ്റും ഏത്തപ്പഴവും നുറുക്കിയതു സ്ഫടികപ്പാത്രത്തില്‍ നിരന്നിരുന്നു. അപ്പുവിന്റെ കണ്ണുകള്‍ ടീവിയിലായിരുന്നു. കൈകള്‍ ഇടയ്ക്കിടെ പാത്രത്തിലേക്കു നീണ്ടു. പഴംനുറുക്കുകഴിച്ചും ചിത്രഗീതം കണ്ടും ഇരിക്കുന്നതിനിടെ ചിന്നുവിന്റെ പരിഭവം... നീയതെല്ലാം തീര്‍ത്തോ, കൊതിയന്‍..!

ചേച്ചിക്ക് അമ്മ വേറെ തരുമല്ലോ.
ചിന്നൂ വഴക്കുവേണ്ട, പറമ്പില്‍ വിളഞ്ഞ
ജൈവ ഏത്തക്കുലയുടെ ഗുണം കരുതിയാ അലിയാരുമാഷിനു വില്‍ക്കേണെ്ടന്ന് തീരുമാനിച്ചത്... നിനക്കുവേണ്ടത് സ്റ്റോറിലെ ചാക്കില്‍ നിന്നെടുത്തോ.... അച്ഛന്‍ നയതന്ത്ര വിശദീകരണവുമായെത്തി.

ചര്‍മസൗന്ദര്യത്തിന് കസ്തൂരിമഞ്ഞള്‍


ചര്‍മത്തിന് നിറവും സൗന്ദര്യവും നല്‍കുന്ന സുഗന്ധമുള്ള ഒരു വിഷഹരസസ്യമാണ് മഞ്ഞക്കൂവ എന്ന പേരില്‍ അറിയപ്പെടുന്ന കസ്തൂരി മഞ്ഞള്‍. സോപ്പ് നിര്‍മാതാക്കള്‍ അവരുടെ ഉത്പന്നം വിപണിയില്‍ വിറ്റഴിക്കുന്നതിന് കസ്തൂരി മഞ്ഞളിനെ പരസ്യത്തിന് ഉപയോഗിച്ചതോടെ യുവതികളുടെ സൗന്ദര്യവര്‍ധക പട്ടികയിലെ പ്രിയങ്കരമായ ഒരിനമായി ഇപ്പോള്‍ കസ്തൂരി മഞ്ഞള്‍.

Friday, 23 January 2015

പ്രതിസന്ധികളെ അതിജീവിച്ച് കാര്‍ഷികവൃത്തിയിലൂടെ ജീവിതം വെട്ടിപ്പിടിച്ച വീട്ടമ്മ; തിരിച്ചുപിടിച്ചത് നഷ്ടപ്പെടാവുന്ന ജീവിതം

സുബിന്‍ കണ്ണദാസ്
കയ്പമംഗലം: പ്രതിസന്ധികളെ അതിജീവിച്ച്  കാര്‍ഷിക-വൃത്തിയിലൂടെ ജീവിതം വെട്ടിപ്പിടിക്കുന്ന വീട്ടമ്മ കാര്‍ഷിക കേരളത്തിനു മാതൃകയാകുന്നു. മതിലകം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം  വാര്‍ഡില്‍ പുന്നക്കുഴി വീട്ടില്‍ ബീന സഹദേവനാണ് ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടായ തിരിച്ചടികളെ അതിജീവിച്ച് കാര്‍ഷിക വൃത്തിയിലൂടെ ജീവിതവിജയം കണ്ടത്. വിദേശത്തായിരുന്ന ഭര്‍ത്താവിന് അസുഖത്തെതുടര്‍ന്ന് നാട്ടിലേക്കു വരേണ്ടിവരുകയും ജോലിചെയ്യാന്‍ സാധിക്കാതെയാവുകയും ചെയ്തത് ഈ വീട്ടമ്മയ്ക്ക് ആദ്യം പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും  മനോധൈര്യം കൈവിടാതെ കാര്‍ഷിക വൃത്തിയില്‍ വിശ്വാസം അര്‍പ്പിച്ച് ഇറങ്ങുകയായിരുന്നു.

ന്യൂ ജനറേഷന്‍ സ്റ്റൈലില്‍ പശുക്കള്‍ വിലസുന്നത് കാണണമെങ്കില്‍ ഫ്രീ ഫാം ഷെഡിലേക്ക് വരൂ

Representational Image
തിരുവനന്തപുരം: അയിരൂര്‍ അംലാദ് ഭവനിലെ ഫ്രീ ഷെഡ് ഡയറിഫാമിലെ പശുക്കള്‍ ന്യൂ ജനറേഷന്‍ സ്റ്റൈലിലാണ് വിലസുന്നത്. മൂക്ക് കയറോ കഴുത്തിലെ ബന്ധനങ്ങളോ ഇല്ലാതെയാണ് ഹമ്മാദ്, അംലാദ്, അഷ്‌റഫ് സഹോദരന്മാരുടെ കൂട്ടായ്മയില്‍ രൂപീകൃതമായ ഫ്രീഷെഡ് ഫാമിലെ ഇരുപത്തഞ്ചിലധികംവരുന്ന ഗോക്കള്‍.

വിദേശ രാജ്യങ്ങളിലാണ് ഇത്തരത്തില്‍ ഫ്രീ ഷെഡുകള്‍ നിര്‍മിച്ച് പശുക്കളെ കെട്ടിയിടാതെ വളര്‍ത്തുന്നത്. അത്തരത്തിലുള്ള ഒരു പരീക്ഷണത്തിനാണ് ഈ സഹോദന്മാര്‍ രണ്ട് മാസം മുമ്പ് ക്ഷീര വികസന വകുപ്പിന്റേയും മൃഗസംരക്ഷണ വകുപ്പിന്റേയും സഹകരണത്തോടെ തുടക്കം കുറിച്ചത്. കേരളത്തില്‍ സ്വകാര്യ കര്‍ഷകര്‍ക്കിടയിലുള്ള ആദ്യത്തെ സംരംഭം കൂടിയാണ് ഫ്രീ ഫാം ഷെഡ്.

Thursday, 22 January 2015

കാക്കിക്കുള്ളിലെ കര്‍ഷകര്‍ ഉണര്‍ന്നപ്പോള്‍ കൊയ്തതു നൂറുമേനി

ചേര്‍ത്തല സ്റ്റേഷനുമുന്നില്‍ 
പോലീസിന്റെ നേതൃത്വത്തില്‍ 
നടത്തുന്ന കൃഷിയിടത്തില്‍ 
ഡിവൈഎസ്പി 
കെ.ജി.ബാബുകുമാര്‍ 
സന്ദര്‍ശിക്കുന്നു. 

ചേര്‍ത്തല: കാക്കിക്കുള്ളിലെ കര്‍ഷകര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ കൊയ്തതു നൂറുമേനി. ചേര്‍ത്തല പോലീസ് സ്റ്റേഷനുമുന്നിലെ കൃഷിയിടത്തില്‍ ഇത്തവണ വിളഞ്ഞതു നാടന്‍ പയറും വെണ്ടയും.

ഒരു വര്‍ഷം മുമ്പ് ജില്ലാ പോലീസ് സൂപ്രണ്ടാണ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ നാടന്‍ കൃഷികള്‍ ചെയ്യാന്‍ പ്രോത്സാഹനം നല്‍കിയത്. കമ്യൂണിറ്റി പോലീസിന്റെ നേതൃത്വത്തില്‍ ആദ്യം നടത്തിയ കപ്പ കൃഷിയില്‍ വിളവെടുത്തപ്പോള്‍ അത് വാങ്ങുവാന്‍ ആളേറെയുണ്ടായതാണ് കൃഷി ചെയ്യാന്‍ വീണ്ടും പ്രചോദനമായത്.  ട്രാഫിക് എഎസ്‌ഐ ആയ കെ. ശിവപ്രസാദാണ് കൃഷികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ശ്വാനവീരന്മാര്‍ക്കൊരു സ്‌കൂള്‍

ഐബിന്‍ കാണ്ടാവനം


നായ്ക്കളോടുള്ള താല്പര്യംമൂലം നായ വളര്‍ത്തലിലേക്കും അവയ്ക്കുള്ള പരിശീലനത്തിലേക്കും തിരിഞ്ഞ വ്യക്തിയാണ് പാലാ മേവടയിലുള്ള പൂത്തോട്ടത്തില്‍ സാജന്‍ സജി സിറിയക്. സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്തു തുടങ്ങിയ നായ്ക്കളോടുള്ള സ്‌നേഹം ഇന്ന് മികച്ച വരുമാന മാര്‍ഗമായി മാറ്റാന്‍ സാജനു കഴിഞ്ഞു. സാജന്‍ കെന്നല്‍സ് എന്ന സ്വന്തം സ്ഥാപനത്തില്‍ നായ്ക്കള്‍ക്കു പ്രത്യേക പരിശീലനം നല്കാനായി സാജന്‍ ഡോഗ് ട്രയിനിംഗ് സ്‌കൂള്‍ എന്ന നായപരിശീലനകേന്ദ്രവും തുടങ്ങി. ഒപ്പം ലാബ്രഡോര്‍, ജെര്‍മന്‍ ഷെപ്പേര്‍ഡ്, റോട്ട് വീലര്‍, ഡോബര്‍മാന്‍, ഡാഷ്ഹണ്ട്, പഗ്, ബുള്‍മാസ്റ്റിഫ്, ബോക്‌സര്‍ തുടങ്ങിയ ഇനങ്ങളുടെ ശുദ്ധ ജനുസില്‍പ്പെട്ട കുഞ്ഞുങ്ങളെ ആവശ്യക്കാര്‍ക്കു നല്കുവാനും ഇദ്ദേഹം ശ്രദ്ധിക്കുന്നു.

Wednesday, 21 January 2015

വിളകള്‍ക്ക് ആരോഗ്യം പകരാന്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്ക്

കണ്ണൂര്‍: കൃഷിയിടത്തിലെ കീടങ്ങളുടെയും ഫംഗസുകളുടെയും പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി രണ്ടാമത്തെ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കും തയാറായി. കൃഷിവകുപ്പിന്റെ ക്രോപ്പ്‌ഹെല്‍ത്ത് മാനേജ്‌മെന്റ് സ്‌കീം പ്രകാരം ജില്ലയില്‍ അനുവദിച്ച രണ്ടാമത്തെ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കും പ്രവര്‍ത്തനം തുടങ്ങികഴിഞ്ഞു. പേരാവൂര്‍ ബ്ലോക്കിന്റെ കീഴിലുള്ള മാലൂര്‍ കൃഷിഭവനിലാണു രണ്ടാമത്തെ ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചത്. കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന കീടരോഗങ്ങള്‍ക്ക് ഉടന്‍ പരിഹാരം നിര്‍ദേശിക്കുകയാണു ക്ലിനിക്കിലൂടെ ചെയ്യുന്നത്.

മാമ്പുഴക്കരിയിലെ 'നിരുപമ'യായി ജയശ്രീ

രാമങ്കരി: മാമ്പുഴക്കരിയിലെ നിരുപമയാണ് കാരിപ്പറമ്പ് ഗോപാലകൃഷ്ണന്റെ ഭാര്യ ജയശ്രീ. പുലര്‍ച്ചെ മൂന്നിനു ഉറക്കമുണര്‍ന്നാല്‍ പിന്നെ ഓട്ടമാണ്. തൊട്ടടുത്തു തന്നെയുള്ള തന്റെ പച്ചക്കറിത്തോട്ടത്തിലേക്ക്. താന്‍ നട്ടുനനച്ചു വളര്‍ത്തിയ ചെടിയില്‍ കായ്ച്ചുനില്‍ക്കുന്ന പടവലങ്ങളെ നോക്കി, പരിലാളിച്ച്, വേണ്ട പരിചരണം നല്കി നില്‍ക്കുമ്പോഴേക്കും കിഴക്ക് വെള്ളകീറും. പിന്നെ മൂപ്പെത്തിയ പച്ചക്കറികള്‍ ചന്തയിലേക്കയയ്ക്കും.

Tuesday, 20 January 2015

പാല്‍ കുറയാന്‍ പലതുണ്ട് കാരണം

പാരമ്പര്യഗുണമാണ് പാലുത്പാദനത്തിന്റെ അളവ് തീരുമാനിക്കുന്ന അടിസ്ഥാന ഘടകം.  ജനിതകശേഷിയുള്ള  പശുക്കള്‍ക്ക് ആവശ്യമായ പോഷണവും  കൃത്യമായ   പരിപാലനവും ലഭിക്കുമ്പോള്‍  അവര്‍ പരമാവധി  പാല്‍ ചുരത്തുന്നു. അതിനാല്‍ വര്‍ഗഗുണമുള്ള  പശുക്കളെ തൊഴുത്തിലെത്തിക്കുക ഏറെ പ്രധാനം.   കറവയുടെ ഓരോ ഘട്ടത്തിലും കൃത്യമായ പരിപാലനം നല്‍കുകയും ഉത്പാദനത്തില്‍ കുറവുണ്ടായാല്‍  ഒരു വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയും വേണം.

പ്രകൃതിക്കൊരു ഹരിതാര്‍ച്ചന

ഐബിന്‍ കാണ്ടാവനം

അര്‍ച്ചന


പൂക്കളോടുള്ള പ്രണയം, വിഷമുക്തമായ പച്ചക്കറികള്‍ കഴിക്കണം എന്നീ ആഗ്രഹങ്ങള്‍ കൊട്ടാരക്കര തലച്ചിറയിലെ ഇടത്തറ ഗോകുലം വീട്ടില്‍ അര്‍ച്ചന ഗിരീഷ് എന്ന വീട്ടമ്മയെ പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടുന്നതിനു സഹായിച്ചു. സീസണനുസരിച്ച് അടുക്കളയിലേക്കാവശ്യമായ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുക എന്നതാണ് അര്‍ച്ചനയുടെ രീതി. ഒഴിവുസമയങ്ങള്‍ പാഴാക്കുന്ന വീട്ടമ്മമാര്‍ക്കുള്ള മറുപടികൂടിയാണ് ഇവരുടെ കൃഷികള്‍.

Friday, 16 January 2015

കൃഷി ചെയ്യാന്‍ സ്ഥലമില്ലെന്ന പരാതി വേണ്ട; പ്ലാസ്റ്റിക് കുപ്പികളില്‍ കൃഷിയുമായി വിദ്യാര്‍ഥികള്‍

കോട്ടക്കല്‍ : കൃഷി ചെയ്യാന്‍ മണ്ണും സ്ഥലവും ഇല്ലാത്തവര്‍ക്കായി നൂതന ആശയവുമായി കുറ്റിപ്പുറം തൗക്കത്ത് മോഡല്‍ എഎംഎല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളും പിടിഎയും അധ്യാപകരും രംഗത്ത്. വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളില്‍ മണ്ണും വളവുമിട്ട് അതിന്റെ മുകള്‍ഭാഗം വൃത്താകൃതിയില്‍ വെട്ടി അതിനകത്തുകൂടി പയര്‍വിത്തിട്ട് മുളിച്ചുള്ള കൃഷി രീതിയാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയത്.

പഠനത്തിനൊപ്പം ജൈവരീതിയില്‍ സമ്മിശ്രവിളയും പശുവളര്‍ത്തലുമായി എന്‍ജിനീയറിംഗ് വിദ്യാര്‍ഥി

വടക്കഞ്ചേരി: വിദ്യാര്‍ഥികള്‍ സ്വരൂപിനെ കണ്ടു പഠിക്കണം. പഠനത്തോടൊപ്പം പത്തേക്കര്‍ സ്ഥലത്ത് ജൈവരീതിയില്‍ സമ്മിശ്രവിളയും പശുവളര്‍ത്തലുമായി ഈ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി നാടിനും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ അഭിമാനമാകുകയാണ്.

വാഴകൃഷിയില്‍ നൂറുമേനി വിജയവുമായി വീട്ടമ്മ


കുറ്റിയാടി: നിട്ടൂരിലെ കണ്ണോത്ത് പൊയില്‍ മൂലില്‍ ചാത്തുവിന്റെ ഭാര്യ നാരായണിക്ക് (58) വാഴകൃഷി കുടുംബകാര്യമാണ്. തന്റെ വീട്ടുപറമ്പിലെ 20 സെന്റ് ഭൂമിയില്‍ വിവിധ ഇനത്തില്‍ 150 ഓളം വാഴകളാണ് ഈ വീട്ടമ്മ സ്വന്തമായി കൃഷി ചെയ്തിരിക്കുന്നത്.

Thursday, 15 January 2015

കൃഷി ചെയ്യാതെ വളരുന്ന പച്ചക്കറികള്‍ കേരളത്തില്‍ സുലഭമെന്ന് പഠനം

നിലമ്പൂര്‍: കേരളത്തിലെ വീട്ടുവളപ്പുകള്‍ കൃഷിചെയ്യാതെ വളരുന്ന പച്ചക്കറികളുടെ കലവറയാണെന്ന് ശാസ്ത്രീയ പഠനം. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നിലമ്പൂരിലെ ഉപകേന്ദ്രം മേധാവി യു.എം.ചന്ദ്രശേഖരയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

Saturday, 10 January 2015

കൂട്ടിനെത്തുന്നു ഓമനകള്‍, Pets World

അന്യന്റെ സ്വരം സംഗീതമായി ശ്രവിക്കപ്പെടുന്ന കാലം വരുമെന്നത് സ്വപ്നം കാണുന്നവരുണ്ട്. യജമാനന്റെ മധുരസ്വരത്തിന് കാതോര്‍ത്ത് സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമായി ജീവിക്കുന്നവരാണ് ഓമനമൃഗങ്ങളും അരുമ പക്ഷികളും. ഉപഭോഗസംസ്‌കാരം ജീവിതം യാന്ത്രികമാക്കുമ്പോള്‍ അണുകുടുംബം ഒറ്റപ്പെടലുകള്‍ സമ്മാനിക്കുമ്പോള്‍, സ്‌നേഹവും ത്യാഗവും കൊണ്ട് നീരുറവകള്‍ തീര്‍ക്കുന്നു ഈ അരുമകള്‍.

Thursday, 8 January 2015

കൂണ്‍ ഫ്രഷ്; ഫാം പെര്‍ഫെക്ട്

പ്രഫഷണല്‍ സമീപനമുണ്ടെങ്കില്‍ വിജയം  ഉറപ്പാണെന്നു തെളിയിക്കുകയാണ് എഴുപുന്ന സ്വദേശി തട്ടാരുപറമ്പില്‍ ഷൈജി വര്‍ഗീസ്.  ആലപ്പുഴ ജില്ലയിലെ അരൂരില്‍ ദേശീയപാതയോടുചേര്‍ന്ന് ആറു വര്‍ഷം മുമ്പുമാത്രം വാങ്ങിയ പുരയിടം ഹരിതാഭമായ ഒരു കൃഷിയിടമാക്കിയ ഇവര്‍ പുതിയ ഇരുനില വീട് പോലും പരമാവധി കാര്‍ഷികോത്പാദനത്തിനുള്ള ഇടമാക്കി മാറ്റിയിരിക്കുകയാണ്.

Monday, 5 January 2015

സര്‍ട്ടിഫൈഡ് മുയല്‍ ഇനങ്ങളുമായി സ്പാര്‍ക്

പഠനം മുടങ്ങിയതു മൂലം നല്ല ജോലി കണ്ടെത്താ നാകാതെ വിഷമിക്കുന്നവര്‍ക്ക്  മാതൃകയാ വുകയാണ് ഇടുക്കി ജില്ലയിലെ കൊച്ചറ സ്വദേശി കുര്യന്‍മത്തായി.  പത്താംക്ലാസില്‍ പഠനം മുടങ്ങിയ ശേഷം കൃഷിയിലേയ്ക്കു മാറിയ കുര്യന്‍ കൂടുതല്‍ മെച്ചപ്പെട്ട വരുമാന മാര്‍ഗം കണ്ടെത്തിയത്  മുയല്‍വളര്‍ത്തലിലാണ്. ഇന്ന് സ്പാര്‍ക്ക് റാബിറ്റ് ഫാമില്‍നിന്നു ഇദ്ദേഹത്തിനു കിട്ടുന്ന വരുമാനം  ഉയര്‍ന്ന ഉദ്യോഗങ്ങളിലെ ശമ്പളനിരക്കിനു തുല്യമാണ്.

മറ്റുള്ള മുയല്‍വളര്‍ത്തലുകാരില്‍നിന്നു വ്യത്യസ്തമായി സോവ്യറ്റ് ചിഞ്ചില, വൈറ്റ് ജയന്റ്  എന്നിവയുടെ ശുദ്ധജനുസ്സുകളെ മാത്രമാണ് ഇദ്ദേഹം വളര്‍ത്തുന്നത്.

സമ്മിശ്രകൃഷിയില്‍ ജോളിയുടെ കൈയ്യൊപ്പ്; മലയാളി പഠിക്കേണ്ട വിജയരഹസ്യം

പച്ചപ്പ് നിറഞ്ഞുനില്‍ക്കുന്നു- ജീവിതത്തിലും കൃഷിയിടങ്ങളിലും.  ആനച്ചാല്‍ വീട്ടിലേക്കു കയറിച്ചെല്ലുമ്പോള്‍ മനസില്‍ ഒരു കുളിര്‍മ അനുഭവപ്പെടും. ഈ വീട്ടിലേയ്ക്ക് പുറത്തുനിന്നു പച്ചക്കറി വാങ്ങാറില്ല. മുട്ടയും പാലും മീനും തേനും പഴവും വാങ്ങിയ കാലം മറന്നു. വൈദ്യുതിയ്ക്ക് ഇവിടെ ലോഡ്‌ഷെഡിംഗില്ല.

Saturday, 3 January 2015

റൂട്ട് ട്രെയ്‌നറുകള്‍ നിറയ്ക്കാനും യന്ത്രസഹായം

കരുത്തുറ്റതും  വളര്‍ച്ചാക്ഷമത പുലര്‍ത്തുന്നതുമായ റബര്‍ തൈകള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള ശാസ്ത്രീയമാര്‍ഗമാണ് റൂട്ട് ട്രെയ്‌നര്‍ കപ്പുകള്‍. കോണ്‍ ആകൃതിയിലുള്ള പ്ലാസ്റ്റിക് കപ്പാണ് റൂട്ട് ട്രെയ്‌നര്‍.
കൂടത്തൈകളില്‍ ചെടിയുടെ തായ് വേരും വേരുപടലങ്ങളും ചുരുണ്ടുകൂടി വളര്‍ച്ച മുരടിച്ചു നില്‍ക്കുന്നു. എന്നാല്‍ റൂട്ട് ട്രെയ്‌നര്‍ കപ്പുകളിലെ തൈകള്‍ തായ്‌വേരും മറ്റു വേരുകളും നേരെ വളരുന്നതുകൊണ്ട് തൈകള്‍  കൃഷിഭൂമിയില്‍ നടുന്ന അവസരത്തില്‍ മികച്ച രീതിയില്‍ വളരുന്നു. കൂടത്തൈകളെക്കാള്‍ ഒരു വര്‍ഷം മുമ്പേതന്നെ റൂട്ട് ട്രെയ്‌നകറുകളില്‍ വളര്‍ന്ന തൈകള്‍ ടാപ്പിംഗിനു പാകമാവുകയും ചെയ്യും.

മേട്ടുപ്പാളയത്തെ പരമ്പരാഗത കറിവേപ്പ്കൃഷി

മേട്ടുപ്പാളയത്തുനിന്നും 15 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമമാണ് കുമരന്‍കുണ്ട്ര്. അവിടേയ്ക്കുള്ള വഴിയുടെ ഇരുവശത്തും വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന കൃഷിയിടങ്ങള്‍ കാണാം.  ശാസ്ത്രീയരീതിയിലുള്ള കറിവേപ്പ് കൃഷി ഇവിടെ തലമുറകളായുണ്ട്.  കൂടാതെ നെല്ലി, പേര തോട്ടങ്ങളുടെ ദൃശ്യഭംഗിയും കുമരന്‍കുണ്ട്ര് എന്ന ഈ ഗ്രാമത്തെ ആരുടേയും മനം കവരുന്നതാക്കുന്നു.

ജാതിക്കൃഷി മണ്ണും പെണ്ണും അറിഞ്ഞ്

സുഗന്ധവിളകളുടെ നാടായ കേരളത്തിലും ഭാരതത്തിന്റെ ഇതര ദേശങ്ങളിലും വളരെ പണ്ടുമുതല്‍ തന്നെ ജാതിക്കൃഷി നിലനിന്നിരുന്നു. സുഗന്ധി ത്രിഫല എന്ന് സംസ്‌കൃതത്തില്‍ വ്യവഹരിച്ചിരിക്കുന്ന ജാതിയുടെ ഗുണങ്ങള്‍ ഏറെ പ്രശംസനീയമാണ്. പ്രാചീന വൈദ്യശാസ്ത്രരംഗത്തും ജാതിച്ചെടിയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിച്ചുള്ള ഔഷധനിര്‍മ്മാണങ്ങള്‍ പോലും നിലനിന്നിരുന്നു.

Friday, 2 January 2015

നഴ്‌സറി ബിസിനസിലെ സാധ്യതകളും സഹായങ്ങളും

മലയാളിയുടെ മനസിലെ ഹരിതസ്വപ്നങ്ങള്‍ ചിറകുവിടര്‍ത്തുന്നത് പലപ്പോഴും അതിരുകളില്ലാതെയാണ്. മറുനാട്ടിലെ മനോഹരമായ പൂക്കളും മധുരമൂറും പഴങ്ങളും മലയാളിയുടെ വീട്ടുമുറ്റത്ത് വിളസമൃദ്ധി ചൊരിഞ്ഞതിനു കാരണവും ഇതുതന്നെ. പേരറിയാത്ത പൂക്കളും ചെടികളും നമ്മുടെ വീട്ടുമുറ്റത്തെ വിരുന്നുകാരായെത്തിയതിനുപിന്നില്‍ മുഖ്യപങ്കുവഹിച്ചത് സര്‍ക്കാര്‍-സ്വകാര്യ നഴ്‌സറികളാണ്. കാര്‍ഷികമേഖലയില്‍ ഏറെ തൊഴില്‍സാധ്യതയുള്ള ഈ മേഖല, പക്ഷേ പലപ്പോഴും യുവസംരംഭകരുടെ ശ്രദ്ധ നേടുന്നില്ല. നഴ്‌സറികള്‍ എങ്ങനെ നല്ല തൈകളുടെ ആലയമാക്കി നല്ലൊരു വരുമാനമാര്‍ഗമാക്കാമെന്ന് നമുക്ക് മനസിലാക്കാം.