Saturday, 24 January 2015

കാലാവസ്ഥാ വ്യതിയാനം: പാവല്‍ കര്‍ഷകരുടെ പ്രതീക്ഷയറ്റു


രാജാക്കാട്: കാലാവസ്ഥാ വ്യതിയാനം പാവല്‍ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായി. അതിരാവിലെയുണ്ടാകുന്ന ശക്തമായ മഞ്ഞുവീഴ്ച്ചയും തുടര്‍ന്നുള്ള കടുത്ത വെയിലുംമൂലം പാവലിന് മഞ്ഞപ്പും ഇലകരിച്ചിലും ബാധിക്കുകയാണ്.
ഇത്തവണ വളരെ പ്രതീക്ഷയോടെയാണ് കര്‍ഷകര്‍ പാവല്‍കൃഷി ആരംഭിച്ചത്. എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മഞ്ഞുവീഴ്ച്ച ശക്തമായതും വെയിലിന്റെ ചൂടിന് കാഠിന്യമേറിയതും പ്രതികൂല സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.

കൂടാതെ പുതിയതായി വിരിയുന്ന പൂവും കൂമ്പും കരിഞ്ഞുണങ്ങുകയും ചെയ്യുന്നതോടെ ഉത്പാദനത്തിലും ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്. മുമ്പ് ഒരുചുവട് പാവലില്‍നിന്ന് അഞ്ചു കിലോഗ്രാംവരെയാണ് വിളവ് ലഭിച്ചിരുന്നത്.

എന്നാല്‍ നിലവില്‍ ഒരു തടത്തില്‍നിന്ന് ഒന്നര കിലോഗ്രാംവരെ മാത്രമേ വിളവ് ലഭിച്ചുള്ളൂ. പാവയ്ക്കയുടെ വില കുറഞ്ഞതും കര്‍ഷകര്‍ക്ക് കനത്ത പ്രഹരമാണ് ഏല്‍പിച്ചിരിക്കുന്നത്. വളങ്ങളുടെയും കീടനാശിനികളുടെയും വിലവര്‍ധനവും പ്രതിസന്ധി വര്‍ധിപ്പിച്ചിരിക്കുകയാണ്.

See more at: http://www.deepika.com/localnews/Localdetailnews.aspx?Dist=KL6#sthash.j6cUm5jO.dpuf

No comments:

Post a Comment