Tuesday, 27 January 2015

ഇനി മുതല്‍ സ്‌പോഞ്ചിലും ചീര മുളപ്പിക്കാം

(Representational Image only)

ആലപ്പുഴ: സ്‌പോഞ്ചിലും ചീര മുളപ്പിക്കുന്ന വിദ്യയുമായി പീച്ചി ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. കേരള ശാസ്ത്ര കോണ്‍ഗ്രസിനോടനുബന്ധിച്ചു ആലപ്പുഴ എസ്ഡിവി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്ന സയന്‍സ് എക്‌സിബിഷനിലാണ് ഈ രീതി ഒരുക്കിയിരിക്കുന്നത്. ചീര കൂടാതെ മറ്റു ചെറിയ വിത്തുകളും ഇങ്ങനെ മുളപ്പിച്ചെടുക്കാം.

പ്ലാസ്റ്റിക് ട്രേയുടെ ഉള്ളില്‍ സ്‌പോഞ്ച് കടത്തി അതില്‍ വെള്ളമൊഴിച്ചതിനുശേഷം ചെറിയവിത്തുകള്‍ പാകുകയാണ് ആദ്യം ചെയ്യുന്നത്. പത്തുപന്ത്രണ്ടുദിവസത്തിനുള്ളില്‍ ചീരവിത്തുകള്‍ പറിച്ചുമാറ്റാവുന്ന രീതിയില്‍ വളരും. ഇതിനുശേഷം പറിച്ചുമാറ്റുന്ന വിത്തുകള്‍ മണ്ണിലേക്കു നടാം.

News Courtesy: http://www.deepika.com/localnews/Localdetailnews.aspx?id=25627&Distid=KL4#sthash.Ap8AM06y.dpuf

No comments:

Post a Comment