Friday, 16 January 2015

വാഴകൃഷിയില്‍ നൂറുമേനി വിജയവുമായി വീട്ടമ്മ


കുറ്റിയാടി: നിട്ടൂരിലെ കണ്ണോത്ത് പൊയില്‍ മൂലില്‍ ചാത്തുവിന്റെ ഭാര്യ നാരായണിക്ക് (58) വാഴകൃഷി കുടുംബകാര്യമാണ്. തന്റെ വീട്ടുപറമ്പിലെ 20 സെന്റ് ഭൂമിയില്‍ വിവിധ ഇനത്തില്‍ 150 ഓളം വാഴകളാണ് ഈ വീട്ടമ്മ സ്വന്തമായി കൃഷി ചെയ്തിരിക്കുന്നത്.

മകനും മരുമകളും സഹായിക്കുമെങ്കിലും നാരായണി തന്നെയാണ് നിലമൊരുക്കുന്നതുള്‍പ്പെടെയുള്ള എല്ലാ ജോലികളും ചെയ്യുന്നത്. നേന്ത്ര, കദളി, മൈസൂര്‍, റോബസ്റ്റ്, ചെങ്കദളി, പൂവന്‍ തുടങ്ങിയ ഇനം വാഴകളാണ് അധികവും കൃഷി ചെയ്യുന്നത്. ടിഷ്യുകള്‍ച്ചര്‍ ഇനത്തില്‍പ്പെട്ട വാഴകളുടെ പരീക്ഷണത്തില്‍ നൂറുമേനി വിജയമാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. പൂര്‍ണമായും ജൈവ വളങ്ങളാണ് ഉപയോഗിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.

കൃഷിവകുപ്പിന്റെ എല്ലാ ക്ലാസുകളിലും പങ്കെടുക്കുന്ന നാരായണി ലഭിക്കുന്ന നിര്‍ദേശങ്ങളും ഉപദേശങ്ങളും തന്റെ കൃഷിക്ക് പ്രോത്സാഹനം നല്കുന്നതായി പറയുന്നു. മകന്‍ സജീവനും മരുമകള്‍ ഗീതയും മകള്‍ സീമയും വാഴകൃഷിയില്‍ നാരായണിക്ക് കൂട്ടിനായുണ്ട്.

See more at: http://www.deepika.com/localnews/Localdetailnews.aspx?Dist=KL11#sthash.wBJDtzUr.dpuf

No comments:

Post a Comment