Wednesday, 28 January 2015

പത്തു സെന്റിലെ ഹരിതവിപ്ലവം കാണാന്‍ മന്ത്രി ജോസഫ് കണിയാമ്പറ്റയിലെത്തി

Minister PJ Jospeh at Saabi Rahim's farm


തൊടുപുഴ: ഒരിഞ്ചു ഭൂമിപോലും പാഴാക്കാതെയുളള സാബീ റഹീമിന്റെ പത്തുസെന്റ് കൃഷിയിടം വിസ്മയമായി.
കാണുമ്പോള്‍ സിനിമാ സെറ്റ് എന്നു തോന്നുമെങ്കിലും വൈവിധ്യങ്ങളായ പച്ചക്കറികളും പഴവര്‍ഗങ്ങളും ഓഷധ സസ്യങ്ങളും അലങ്കാര ചെടികളും തുടങ്ങി നൂറോളം ഇനങ്ങള്‍ കൃഷി ചെയ്യുന്നó ഇവിടെ ഹരിതവിപ്ലവം തീര്‍ക്കുകയാണ് ഈ വീട്ടമ്മ.

ഗാന്ധിജി സ്റ്റഡി സെന്ററിന്റെ കര്‍ഷക തിലക് അവാര്‍ഡിന് അര്‍ഹയായ വയനാട് കണിയാമ്പറ്റ മില്ലുമുക്ക് പണിപ്പുരയില്‍ സാബി റഹീമിന്റെ വസതിയിലെത്തിയ ഗാന്ധിജി സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ കൂടിയായ മന്ത്രി പി.ജെ. ജോസഫിന് കാണാന്‍ കൗതുക കാഴ്ചകള്‍ ഏറെയുണ്ടായിരുന്നു.

വീട് ഉള്‍പ്പെടെ 10 സെന്റിðല്‍ നിന്നും 2.90 ലക്ഷം രൂപ പ്രതിവര്‍ഷം വരുമാനം ഉണ്ടാക്കുന്നó ഈ വീട്ടമ്മ നാടിനാകെ അഭിമാനമാണെó് മന്ത്രി പറഞ്ഞു.

തുളസിച്ചെടികള്‍ അതിരിടുന്നó ഇവരുടെ പുരയിടത്തില്‍ð കൊച്ചു വീട് ഒഴികെയുളള ഭാഗം മുഴുവന്‍ കൃഷിയും വിവിധ പക്ഷികളുടെ താവളവുമാണ്. ആയിരത്തോളം കാടകള്‍, മുട്ടക്കോഴി, ടര്‍ക്കി, അലങ്കാര കോഴികള്‍, താറാവ് എന്നിവയുമുണ്ട്. ചീര, വെളളച്ചീര, പലതരം പയര്‍ ഇനങ്ങള്‍, വഴുതന, പാവല്‍, വെണ്ട, തക്കാളി, വിവിധ ഇനം കാന്താരി മുളക്, അമേരിക്കന്‍ ബീന്‍സ്, സപ്പോട്ട, വിവിധതരം പപ്പായ, വാഴ, ഓറô്, ചിക്കു, ബട്ടര്‍ ഫ്രൂട്ട്, എഗ്ഫ്രൂട്ട്, കിഴങ്ങു വര്‍ഗങ്ങള്‍ തുടങ്ങി എല്ലാ ഇനങ്ങളും ഈ 10 സെന്റില്‍ð സമൃദ്ധമായി വളരുന്നു. പൂര്‍ണമായും ജൈവവള പ്രയോഗമാണ് അവലംബിച്ചിട്ടുളളത്.

സാബിയും റഹീമും ഏഴാം ക്ലാസുകാരിയായ ഏക മകള്‍ സമീറയും കൃഷിയില്‍ð സജീവമാണ്. വീടിനു സമീപം 10 സെന്റ് സ്ഥലം കൂടി പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷി വിപുലമാക്കാനുളള തയാറെടുപ്പിലാണ് സാബി. ചെറുകിട കര്‍ഷകര്‍ക്ക് പ്രചോദനമാണ് സാബിയുടെ പുരയിടം എന്നു മന്ത്രി ജോസഫ് പറഞ്ഞു. അര മണിക്കൂറോളം ഇവിടെ ചെലവഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. വിവിധയിനം പയര്‍ വിത്തുകളാണ് മന്ത്രിക്ക് സമ്മാനമായി സാബി റഹീം നðല്‍കിയത്.

No comments:

Post a Comment