Friday, 27 February 2015

രണ്ടര ഏക്കറില്‍ കൃഷിവൈവിധ്യമൊരുക്കി ദമ്പതികള്‍


ഐബിന്‍ കാണ്ടാവനം


 അമ്പിളി തന്റെ തോട്ടത്തില്‍
പഴവര്‍ഗങ്ങളും പച്ചക്കറികളും നിറഞ്ഞ ഏദന്‍ തോട്ടം. ഇതുതന്നെയാണ് തിരുവനന്തപുരം വെഞ്ഞാറുംമൂട് അയിരൂര്‍കോണത്തുപുത്തന്‍വീട്ടില്‍ ഡോ. ഉത്തമന്റെയും ഭാര്യ അമ്പിളിയുടെയും രണ്ടരയേക്കറോളം വരുന്ന പുരയിടത്തിനു ചേരുന്ന പേര്. കാരണം ഈ പുരയിടത്തിലില്ലാത്ത ഫലവൃക്ഷങ്ങള്‍ ഒന്നുംതന്നെയില്ലെന്നു പറയാം. ഇവരുടെ മകന്‍ അനീഷ് ഫേസ്ബുക്കിലെ കര്‍ഷകരുടെ കൂട്ടായ്മയായ കൃഷിഗ്രൂപ്പില്‍ അംഗമായതോടുകൂടി പുരയിടത്തിലെ ഫലവൃക്ഷങ്ങളുടെ എണ്ണം വര്‍ധിച്ചു. ഇതോടെ അപൂര്‍വ ഇനങ്ങളായ വിവിധയിനം പച്ചക്കറികളും പുരയിടത്തില്‍ സ്ഥാനം പിടിച്ചു.

Thursday, 19 February 2015

സുധീറിന്റെ ടെറസില്‍ വിളയുന്നത് വിഷമില്ലാത്ത പച്ചക്കറി

ഐബിന്‍ കാണ്ടാവനം

സുധീര്‍ ടെറസിലെ കുട്ടിപ്പടവലത്തോടൊപ്പം...
വിസ്തൃതമായ പുരയിടം തരിശായി കിടക്കുമ്പോഴും ഭക്ഷണത്തിനായി മാര്‍ക്കറ്റിലേക്കോടുന്ന പ്രവണതയാണ് പൊതുവേ മലയാളികള്‍ക്കുള്ളത്. ഈ ശീലംതന്നെയാണ് അന്യസംസ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കുന്ന നിലവാരം കുറഞ്ഞ പച്ചക്കറികളുടെ പൊതു മാര്‍ക്കറ്റായി കേരളം മാറാന്‍ ഇടയാക്കിയത്.

വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ സ്വന്തമായി ഉത്പാദിപ്പിക്കുന്ന പ്രവണത വളരെ സാവധാനത്തിലാണെങ്കിലും മലയാളികളിലേക്ക് കടന്നുവരുന്നത് പ്രശംസയര്‍ഹിക്കുന്നു.

Tuesday, 17 February 2015

മട്ടുപ്പാവിലെ കൃഷിക്ക് കൈത്താങ്ങാകാന്‍ കുടുംബശ്രീ കര്‍മസേന

മട്ടുപ്പാവിലെ കൃഷിക്ക് കൈത്താങ്ങാകാന്‍ കുടുംബശ്രീ കര്‍മസേന
തിരുവനന്തപുരം: മട്ടുപ്പാവില്‍ കൃഷി ചെയ്യാന്‍ വീട്ടമ്മമാര്‍ക്ക് കൈത്താങ്ങുമായി 'ജൈവ ഹരിത വിപ്ലവ'വുമായി കുടുംബശ്രീ. കുറഞ്ഞ സ്ഥലവും സമയവും ഉപയോഗിച്ച് കുടുംബത്തിനാവശ്യമായ പച്ചക്കറികള്‍ ഉത്പാദിപ്പിക്കാന്‍ വീട്ടമ്മമാരെ സഹായിക്കാനാണ് പദ്ധതിയുമായി കുടുംബശ്രീ ജില്ലാ മിഷന്‍ രംഗത്തുള്ളത്.

ജൈവ ഹരിത വിപ്ലവം പദ്ധതിയില്‍പെടുത്തി 'ടെറസ് ഫാമിംഗ് പ്രൊമോഷണല്‍ പ്രോഗ്രാം' എന്ന പേരില്‍ നഗരഹൃദയത്തിലെ 10 വീടുകളില്‍ ആരംഭിച്ച കൃഷിയുടെ വിളവെടുപ്പ് ഇന്നലെ നടന്നു. വലിയവിള അരയല്ലൂര്‍ റസിഡന്റ്‌സ് അസോസിയേഷനിലെ 10 വീടുകളിലെ മട്ടുപ്പാവില്‍ നടത്തിയ കൃഷിയുടെ വിളവെടുപ്പ് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ ഉദ്ഘാടനം ചെയ്തു.

ക്യാരറ്റ്കൃഷിയില്‍ 100 കാരറ്റ് വിജയതിളക്കവുമായി മോഹനന്‍

തിരുവനന്തപുരം: കേരളത്തിന്റെ മണ്ണില്‍ അപരിചിതമായ ക്യാരറ്റ് കൃഷിയില്‍ നേട്ടം കൈവരിച്ച് കാര്‍ഷികരംഗത്ത് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുകയാണ് തിരുവനന്തപുരം കാട്ടായിക്കോണം പാലയ്ക്കാടുവിള സ്വദേശി മോഹനന്‍.

ജില്ലയില്‍ ആദ്യമായാണ് ഒരു കര്‍ഷകന്‍ ശീതകാലവിള പരീക്ഷ ണാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത്. 55 സെന്റ് ഭൂമിയില്‍ ഒരു കൃ ഷി പ്രദര്‍ശനസ്ഥലമായിട്ടാണ് കഴക്കൂട്ടം കൃഷിയോഫീസറുടെ പി ന്തുണയോടെ ക്യാരറ്റുമായി രംഗത്തിറങ്ങിയത്.

Tuesday, 3 February 2015

ഇനി ഇരുന്നു തെങ്ങു കയറാം, പുതിയ തെങ്ങുകയറ്റ യന്ത്രം വിപണിയിലേക്ക്


നിലമ്പൂര്‍: തെങ്ങുകയറുന്നതിനുള്ള പുതിയ യന്ത്രം വിപണിയിലെത്തി. തൃശൂരിലെ മണ്ണൂത്തി കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണ വിഭാഗമാണ് കേരസുരക്ഷ എന്ന പേരില്‍ തെങ്ങില്‍ കയറുന്നതിനുള്ള പുതിയ യന്ത്രം വികസിപ്പിച്ചത്.

25 യന്ത്രങ്ങളാണ് പുറത്തിറങ്ങിയിരിക്കുന്നത്. അതിലൊന്ന് നിലമ്പൂരിലെ കര്‍ഷകനായ കോലാര്‍വീട്ടില്‍ ഭാസ്‌കരന്‍ സ്വന്തമാക്കി.