Tuesday, 17 February 2015

ക്യാരറ്റ്കൃഷിയില്‍ 100 കാരറ്റ് വിജയതിളക്കവുമായി മോഹനന്‍

തിരുവനന്തപുരം: കേരളത്തിന്റെ മണ്ണില്‍ അപരിചിതമായ ക്യാരറ്റ് കൃഷിയില്‍ നേട്ടം കൈവരിച്ച് കാര്‍ഷികരംഗത്ത് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുകയാണ് തിരുവനന്തപുരം കാട്ടായിക്കോണം പാലയ്ക്കാടുവിള സ്വദേശി മോഹനന്‍.

ജില്ലയില്‍ ആദ്യമായാണ് ഒരു കര്‍ഷകന്‍ ശീതകാലവിള പരീക്ഷ ണാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത്. 55 സെന്റ് ഭൂമിയില്‍ ഒരു കൃ ഷി പ്രദര്‍ശനസ്ഥലമായിട്ടാണ് കഴക്കൂട്ടം കൃഷിയോഫീസറുടെ പി ന്തുണയോടെ ക്യാരറ്റുമായി രംഗത്തിറങ്ങിയത്.

സെപ്റ്റംബര്‍ അവസാനത്തോടെയാണ് മോഹനന്‍ ക്യാരറ്റ് നട്ടത്. ശീതകാലത്തില്‍ തന്നെ വിതച്ച് ശീതകാലത്തില്‍ തന്നെ വിളവെടു ക്കുന്നതായതുകൊണ്ട് കൃഷി യോഫീസറുടെ നിര്‍ദേശ പ്രകാരമാണ് ഓരോഘട്ടവും പൂര്‍ത്തീകരിച്ചത്.

ഇതിനകം തന്നെ മോഹനന്‍ കൃഷി ചെയ്ത ക്യാരറ്റ് കൃഷിമന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്ത പച്ചക്കറി വിപണന കേന്ദ്രത്തില്‍ വില്‍പനക്കുമെത്തിക്കാനായി. പ്രതികൂല കാലാവസ്ഥയായ തിനാല്‍ ഇവിടെ വര്‍ഷത്തില്‍ ഒരുതവണ മാത്രമേ ക്യാരറ്റ് കൃഷിചെയ്യാന്‍ സാധിക്കുകയുള്ളു. പരീക്ഷണമായതുകൊണ്ടുതന്നെ കൃഷിരീതിയില്‍ വന്നിട്ടുള്ള ചെറിയ അപാകതകള്‍ അടുത്തതവണ പരിഹരിക്കാന്‍ കഴിയുമെന്ന് മോഹനന്‍ പറയുന്നു.

എന്‍ജിനീയറിംഗ് പഠനം പാതിവഴിയിലുപേക്ഷിച്ച് വിദേശത്ത് തൊഴില്‍ ചെയ്തുവെങ്കിലും കൃഷിയോടുള്ള താത്പര്യം പ്രാവര്‍ ത്തികമാക്കാന്‍ ശ്രമിക്കു കയായിരുന്നു കര്‍ഷകകു ടുംബത്തില്‍പ്പെട്ട മോഹനന്‍.

പൂര്‍ണ്ണമായും ജൈവവളമാണ് കൃഷിക്കായി ഉപയോഗിച്ചത്. ചാണകപ്പൊടി, കോഴിവളം എന്നിവയാണ് മുഖ്യമായും പ്രയോഗിച്ചത്. വെള്ളം കെട്ടിനില്‍ക്കാത്തതും എന്നാല്‍ ജലാംശമുള്ളതുമായ മണ്ണാണ് ക്യാരറ്റ് കൃഷിക്ക് അനുയോജ്യം. അടുത്തതവണ ഒറ്റക്ക് തന്നെ കൃഷിചെയ്ത് ക്യാരറ്റ് കൃഷി സമ്പുഷ്ടമാക്കണമെന്നാണ് മോഹനന്‍ പറയുന്നത്. ഭാര്യ ബിന്ദുവും മകന്‍ അമ്പാടിയും മോഹനന് കൃഷിയില്‍ സര്‍വപിന്തുണയും നല്‍കുന്നുണ്ട്.
News courtesy: www.deepika.com/localnews/Localdetailnews.aspx?id=35000&Distid=KL1#sthash.pnxaAjjp.dpuf

No comments:

Post a Comment