Tuesday, 3 February 2015

ഇനി ഇരുന്നു തെങ്ങു കയറാം, പുതിയ തെങ്ങുകയറ്റ യന്ത്രം വിപണിയിലേക്ക്


നിലമ്പൂര്‍: തെങ്ങുകയറുന്നതിനുള്ള പുതിയ യന്ത്രം വിപണിയിലെത്തി. തൃശൂരിലെ മണ്ണൂത്തി കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണ വിഭാഗമാണ് കേരസുരക്ഷ എന്ന പേരില്‍ തെങ്ങില്‍ കയറുന്നതിനുള്ള പുതിയ യന്ത്രം വികസിപ്പിച്ചത്.

25 യന്ത്രങ്ങളാണ് പുറത്തിറങ്ങിയിരിക്കുന്നത്. അതിലൊന്ന് നിലമ്പൂരിലെ കര്‍ഷകനായ കോലാര്‍വീട്ടില്‍ ഭാസ്‌കരന്‍ സ്വന്തമാക്കി.

മുമ്പിറങ്ങിയ യന്ത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇതിനുള്ള പ്രത്യേകത തെങ്ങ് കയറുന്ന ആള്‍ക്ക് ഇരുന്ന് കയറാമെന്നതാണ്. തെങ്ങിനു മുകളിലെത്തി വിശ്രമിക്കണമെങ്കില്‍ അതുമാകാം. രണ്ടു ഭാഗങ്ങളാണിതിനുള്ളത്.

ആദ്യഭാഗത്തിന് മൂന്നര കിലോഗ്രാം ഭാരവും താഴത്തെ ഭാഗത്തിന് അഞ്ചുകിലോഗ്രാം ഭാരവുമുണ്ട്. 150 കിലോഗ്രാം ഭാരമുള്ളയാളെ താങ്ങാനുള്ള ശേഷി യന്ത്രത്തിനുണ്ട്. 3500 രൂപ വിലയുള്ള യന്ത്രം ആത്മവിശ്വാസമുള്ള ആര്‍ക്കും ഉപയോഗിക്കാമെന്ന് ഭാസ്‌കരന്‍ പറഞ്ഞു.

News Courtesy: http://www.deepika.com/localnews/Localdetailnews.aspx?id=28514&Distid=KL10#sthash.fbfC18DG.dpuf

No comments:

Post a Comment