Saturday, 28 March 2015

പാലുത്‌പാദ}ം വര്‍ധിപ്പിക്കണോ? വേണം വര്‍ഷത്തില്‍ ഒരു പ്രസവം

ഡോ. സാബിന്‍ ജോര്‍ജ്ജ്‌

ലാഭകരമായ പാലുത്‌പാദനത്തി ന്റെ അടിസ്ഥാനം ശാസ്‌ത്രീയ പ്രത്യുത്‌പാദന പരിപാലനമാണ.്‌ ഓരോ പശുവിന്റെയും ആദ്യ പ്രസവം 30 മാസത്തിനുള്ളിലും, രണ്ട്‌ പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള 15 മാസത്തിലും നിലനിര്‍ ത്തണം.

ഒരു വര്‍ഷത്തില്‍ പശുവിന്‌ ഒരു കിടാവ്‌ എന്നതാവണം അത്യന്തിക ലക്ഷ്യം. കൃത്യമായി മദി കണ്ടെ ത്തി ശരിയായ സമയത്തു കൃത്രിമ ബീജാധാനം നടത്തുക, ഗര്‍ഭ പരിശോധന, ശരിയായ തീറ്റക്രമം, രോഗാവസ്ഥകള്‍ കണ്ടെത്തി ചികിത്സ എന്നിവയാണ്‌ ശ്രദ്ധിക്കേണ്ട മേഖലകള്‍.

കൃഷി ഫൈസലിനു ജീവിതം

ഐബിന്‍ കാണ്ടാവനം


ഫൈസല്‍ തന്റെ കൃഷിയിടത്തില്‍.
തന്റെ തൊഴിലായ ടൈല്‍ പണിക്കുശേഷം ലഭിക്കുന്ന സമയങ്ങളില്‍ പാര്‍ടൈമായി കൃഷി ചെയ്യുന്ന വ്യക്തിയാണ്‌ തൃശൂര്‍ എടക്കഴിയൂര്‍ കളത്തില്‍ ഫൈസല്‍. ടെറസിനു പുറമേ 75 സെന്റു പാടം പാട്ടത്തിനെടുത്താണ്‌ ഫൈസലിന്റെ കൃഷി. ടെറസിലും പാട്ടത്തിനെടുത്ത സ്ഥലത്തുമായി ഒട്ടുമിക്ക പച്ചക്കറികളും വളര്‍ന്നു വിളവെടുക്കാന്‍ പാകത്തില്‍ നില്‌ക്കുന്നു. പയര്‍, പടവലം, വെള്ളരി, കുമ്പളം, ചോളം, കുറ്റിപ്പയര്‍, തണ്ണിമത്തന്‍, ചുരയ്‌ക്ക, മത്തന്‍, ചീര, വഴുതിന, മുളക്‌, വെണ്ട തുടങ്ങിയ പച്ചക്കറികളാണ്‌ ഫൈസലിന്റെ തോട്ടത്തിലെ താരങ്ങള്‍. ഇവയെക്കൂടാതെ കുറച്ചു കപ്പയും നട്ടിട്ടുണ്ട്‌.
 

ടെറസ്‌ പൂര്‍ണമായും പയറിനായി മാറ്റിവച്ചിരിക്കുകയാണ്‌. 50 ഗ്രോബാഗുകളിലാണ്‌ മീറ്റര്‍ പയര്‍ നട്ടിരിക്കുന്നത്‌. ടെറസില്‍ മരപ്പലക വച്ച്‌ അതിനു മുകളിലാണ്‌ ഓരോ ബാഗുകളും വച്ചിരിക്കുന്നത്‌. ഒപ്പം ജിഐ പൈപ്പുപയോഗിച്ച്‌ പയറിനു പന്തല്‍ കെട്ടിയിരിക്കുന്നു.

Friday, 20 March 2015

റബര്‍: ആര്‍എസ്എസ് ഗ്രേഡ് തരംതിരിക്കലില്‍ അറിഞ്ഞിരിക്കേണ്ടത്

റെജി ജോസഫ്

പ്രകൃതിദത്ത റബറിന് ആദ്യമായി തരംതിരിവുകള്‍ നിര്‍ദേശിച്ചത് ന്യൂയോര്‍ക്കിലെ റബര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ആര്‍എംഎ) എന്ന സംഘടനയാണ്.  1960ല്‍ സിംഗപ്പൂരില്‍ ചേര്‍ന്ന അസോസിയേഷന്റെ അന്തര്‍ദേശീയ സമ്മേളനം ഇപ്പോള്‍ നിലവിലുള്ള ഗ്രേഡിംഗ് രീതി അംഗീകരിക്കുകയും പ്രകൃതിദത്ത റബര്‍ തരംതിരിക്കുന്ന രീതി  പ്രതിപാദിക്കുന്ന ഗ്രീന്‍ ബുക്ക് എന്ന മാനുവല്‍  പ്രസിദ്ധീകരിക്കുകയും ചെയ്തു.

പാദസംരക്ഷണവും സമീകൃത തീറ്റയും

കാലികളുടെ കുളമ്പുകളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉത്പാദനത്തെയും ആരോഗ്യത്തെയും സാരമായി ബാധിക്കും. കുളമ്പുകളുടെ സംരക്ഷണത്തില്‍  ഏറ്റവും പ്രധാനം സമീകൃത തീറ്റ ശാസ്ത്രീയമായ ക്രമത്തില്‍  നല്‍കുകയെന്നതാണ്.

പശുക്കളുടെ ആമാശയത്തിന്റെ ആദ്യ അറയായ റൂമന്റെ  അമ്ലക്ഷാരനില  കൃത്യമായി നിലനിര്‍ത്തുക  ഏറെ പ്രധാനമാണ്.  പാലുത്പാദനം ക്രമമായി വര്‍ധിക്കുന്ന  പ്രസവശേഷമുള്ള  രണ്ടുമൂന്നു മാസക്കാലം  ഇത് ഏറെ പ്രധാനമാണ്.

പത്തുസെന്റിലെ 'കൊച്ച് ' അടുക്കളത്തോട്ടം,

ഐബിന്‍ കാണ്ടാവനം

സ്‌കൂളില്‍നിന്നു വീട്ടിലെത്തിയാല്‍ അന്ന ഇര്‍വിന്‍ എന്ന അഞ്ചാം ക്ലാസുകാരിക്ക് എല്ലാം തന്റെ കൊച്ച് അടുക്കളത്തോട്ടമാണ്. തന്റെ പ്രിയപ്പെട്ട പച്ചക്കറികളെ പരിചരിക്കാനും വെള്ളം നല്കാനുമെല്ലാം അന്ന പ്രത്യേകം ശ്രദ്ധിക്കുന്നു. കൊല്ലം കല്ലുംതാഴം സിനു ഭവനില്‍ ഇര്‍വിന്‍ തങ്കച്ചന്റെയും മേഴ്‌സിയുടെയും രണ്ടു മക്കളില്‍ ഇളയ ആളാണ് അന്ന. പിതാവ് ഇര്‍വിനാണ് അടുക്കളത്തോട്ടം ആദ്യം തുടങ്ങിയതെങ്കിലും അവിടത്തെ പൂര്‍ണ മേല്‌നോട്ടം അന്ന ഏറ്റെടുക്കുകയായിരുന്നു.

Friday, 13 March 2015

കണിവെള്ളരി കൃഷിചെയ്യുന്നതിനു മുമ്പ് അല്പം കാര്യം

വേനല്‍ക്കാല വിളയായി അറിയപ്പെടുമെങ്കിലും എല്ലാക്കാലത്തും ക്യഷിചെയ്യാവുന്ന ഒരു വിളയാണ് കണിവെള്ളരി. നല്ല സൂര്യപ്രകാശം ലഭിക്കുന്ന തുറസായ സ്ഥലങ്ങളാവണം ഈ കൃഷിക്ക് തെരഞ്ഞെടുക്കാന്‍. ചെറിയ കായ്കള്‍ തരുന്ന സൗഭാഗ്യ, സ്വര്‍ണ വര്‍ണമുളള വലിയ കായ്കള്‍ തരുന്ന മുടിക്കോട് ലോക്കല്‍, അരുണിമ എന്നിവ അത്യുത്പാദന ശേഷിയുള്ള ഇനങ്ങളാണ്.

അവര്‍ പ്രകൃതിയെ അറിഞ്ഞ് വളരട്ടെ...

ഐബിന്‍ കാണ്ടാവനം


കുട്ടികള്‍ മണ്ണപ്പം ചുട്ടു നടന്നിരുന്ന കാലമൊക്കെ ഇപ്പോള്‍ പഴങ്കത. ഓര്‍മവയ്ക്കുന്ന പ്രായത്തില്‍ത്തന്നെ ഇലക്ട്രോണിക് ലോകത്തിലേക്കു കുടിയേറുന്ന കരുന്നുകള്‍ മണ്ണിന്റെയും പ്രകൃതിയുടെയും മണം ഒരുപക്ഷേ മറന്നിട്ടുണ്ടാകും. കുട്ടികളുടെ കൈകളില്‍ മണ്ണു പുരണ്ടാല്‍ അസുഖമുണ്ടാകുമെന്നു പറയുന്ന മാതാപിതാക്കള്‍ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. പോള്‍ വാഴപ്പിള്ളിയെ കണ്ടുപഠിക്കണം.

Saturday, 7 March 2015

വേനല്‍ച്ചൂടില്‍ കറവമാടുകള്‍ക്കും കോഴികള്‍ക്കും കരുതല്‍


പ്രതിരോധശേഷി വളരെക്കുറയാന്‍ സാധ്യതയുള്ള വേനല്‍ക്കാലം തുടങ്ങുന്നതിനുമുമ്പേ ഉരുക്കള്‍ക്ക് വിരമരുന്നുകളും പ്രതിരോധ കുത്തിവയ്പുകളും  ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നല്‍കിയിരിക്കണം. നേരിട്ടുള്ള സൂര്യവികിരണങ്ങള്‍ ഏല്‍ക്കാതിരിക്കുന്നതിന് പശുക്കളെയും, എരുമകളെയും രാവിലെ ഒമ്പതിനു മുമ്പോ വൈകിട്ട്  മൂന്നിനു ശേഷമോ മാത്രമേ മേയാന്‍ അനുവദിക്കാവൂ. 

പച്ചക്കറി @ 365 Days


ഐബിന്‍ കാണ്ടാവനം


കാര്‍ഷിക പാരമ്പര്യത്തോടൊപ്പം സസ്യശാസ്ത്രത്തിലെ ബിരുദവും രമാദേവിയെ കൃഷിയുമായി ഏറെ അടുപ്പിച്ചു. ഓരോ സസ്യത്തെയും അറിയുന്നതിനൊപ്പം അവയുടെ പരിചരണ രീതികള്‍ക്കും പ്രാധാന്യം നല്കിയതിനാല്‍ വീട്ടിലേക്കുള്ള പച്ചക്കറി ഉത്പാദനത്തില്‍ ചങ്ങനാശേരി അവണിയില്‍ രമയ്ക്കു സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ചെറിയ രീതിയില്‍ ചെയ്തിരുന്ന അടുക്കളത്തോട്ടം ഇന്ന് വര്‍ഷം മുഴുവന്‍ പച്ചക്കറികള്‍ ഉത്പാദിപ്പിക്കാന്‍ പ്രാപ്തമായിരിക്കുന്നു. അതിനാല്‍ത്തന്നെ വീട്ടിലേക്കുള്ള പച്ചക്കറികള്‍ മാര്‍ക്കറ്റില്‍നിന്നു വാങ്ങേണ്ട ആവശ്യം ഉണ്ടാകുന്നില്ല.

വീടിന്റെ ടെറസിലും മുറ്റത്തുമായാണ് രമ തന്റെ കൃഷിയിടം ഒരുക്കിയിരിക്കുന്നത്. പയര്‍, പടവലം, പാവല്‍, ചുരയ്ക്ക, സാലഡ് വെള്ളരി, പീച്ചില്‍, നിത്യവഴുതന തുടങ്ങിയവ ടെറസില്‍ യഥേഷ്ടം വിളയുന്നു. ചീര, മുളക്, വഴുതന, തക്കാളി തുടങ്ങി നിരവധി പച്ചക്കറികളും അവയോടൊപ്പം സ്ഥാനം പിടിച്ചിരിക്കുന്നു. ഈ കഴിഞ്ഞ സീസണില്‍ നട്ട കാബേജും കോളിഫഌവറും നല്ല വിളവു നല്‍കിയതായി രമ പറയുന്നു. ഞാവല്‍മുളക്, ബജി മുളക് തുടങ്ങിയ ഇനങ്ങളും മൂന്നിനം വഴുതിനയും ഇവിടെയുണ്ട്.