Saturday, 28 March 2015

പാലുത്‌പാദ}ം വര്‍ധിപ്പിക്കണോ? വേണം വര്‍ഷത്തില്‍ ഒരു പ്രസവം

ഡോ. സാബിന്‍ ജോര്‍ജ്ജ്‌

ലാഭകരമായ പാലുത്‌പാദനത്തി ന്റെ അടിസ്ഥാനം ശാസ്‌ത്രീയ പ്രത്യുത്‌പാദന പരിപാലനമാണ.്‌ ഓരോ പശുവിന്റെയും ആദ്യ പ്രസവം 30 മാസത്തിനുള്ളിലും, രണ്ട്‌ പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള 15 മാസത്തിലും നിലനിര്‍ ത്തണം.

ഒരു വര്‍ഷത്തില്‍ പശുവിന്‌ ഒരു കിടാവ്‌ എന്നതാവണം അത്യന്തിക ലക്ഷ്യം. കൃത്യമായി മദി കണ്ടെ ത്തി ശരിയായ സമയത്തു കൃത്രിമ ബീജാധാനം നടത്തുക, ഗര്‍ഭ പരിശോധന, ശരിയായ തീറ്റക്രമം, രോഗാവസ്ഥകള്‍ കണ്ടെത്തി ചികിത്സ എന്നിവയാണ്‌ ശ്രദ്ധിക്കേണ്ട മേഖലകള്‍.

മദി ലക്ഷണങ്ങള്‍ നിരീക്ഷിച്ചാണ്‌ കര്‍ഷകര്‍ കൃത്രിമബീജാധാനത്തിനുള്ള സമയം തിരിച്ചറിയുന്നത്‌. കരച്ചില്‍, മറ്റു പശുക്കളുടെ പുറത്തു കയറുക, മറ്റുള്ളവയ്‌ക്ക്‌ കയറാനായി നിന്നു കൊടുക്കുക, ഈറ്റം തടിക്കുകയും മുട്ടയുടെ വെള്ളപോലെ ദ്രാവകം ഒലിക്കുകയും ചെയ്യുക തുടങ്ങിയവയാണ്‌ പ്രധാന ലക്ഷണങ്ങള്‍. സാധാരണ ഗതിയില്‍ 16-24 മണിക്കൂറാണ്‌ മദിയുടെ ദൈര്‍ഘ്യം. ബീജാധാനം ശരിയായ സമയത്തുതന്നെ നടത്തുക എന്നതാണ്‌ പ്രധാനം. മദിയുടെ അവസാന ഘട്ടത്തില്‍ കുത്തിവയ്‌പ്‌ നടത്തണം. രാവിലെ മദിലക്ഷണങ്ങള്‍ കണ്ടാല്‍ വൈകുന്നേരവും, വൈകുന്നേരം കണ്ടാല്‍ പിറ്റേ ദിവസം രാവിലെയും കുത്തിവയ്‌പിക്കണം. മദി നീണ്ടു നില്‍ക്കുകയാണെങ്കില്‍ കുത്തിവെയ്‌പ്‌ അടുത്ത ദിവസവും ആവര്‍ത്തിക്കണം.

ബീജാധാനത്തിനു മുമ്പും പിമ്പും ഏറെ ശ്രദ്ധിക്കണം. ചൂടു ള്ള കാലാവസ്ഥയില്‍ ഏറെ ശ്രദ്ധവേണം. തൊഴുത്തില്‍ പരമാവധി തണുപ്പു നല്‍കണം. പശുക്കളെ കുളിപ്പിക്കുന്നതു നല്ലതാണ്‌. ബീജാധാനത്തിനായി നടത്തിക്കൊണ്ടു പോകുകയാണെങ്കില്‍ തണലില്‍ അരമണിക്കൂര്‍ വിശ്രമം നല്‍കിയതിനു ശേഷമാവണം കുത്തിവയ്‌പ്‌. ശാന്തമായ അന്തരീക്ഷത്തില്‍ ഭയപ്പെടുത്താതെയും വെകിളിപിടിപ്പിക്കാതെയുമാകണം കുത്തിവയ്‌പ്‌. കുത്തിവയ്‌പിനുശേഷം പശു ഉടന്‍തന്നെ മൂത്രമൊഴി ച്ചതുകൊണ്ടോ വെള്ളം കുടിച്ചതു കൊണ്ടോ പ്രശ്‌നങ്ങളൊന്നുമില്ല. കുത്തിവയ്‌പിനുശേഷം ഒന്നോ രണ്ടോ ദിവസങ്ങള്‍ കഴിഞ്ഞ്‌ ഒരല്‍പ്പം രക്തം പോകുന്നത്‌ സാധാരണമാണ്‌.

അമിത രക്തസ്രാവം സൂക്ഷിക്ക ണം. ഒരു ദിവസത്തില്‍ കൂടുതല്‍ മദി നീണ്ടു നില്‍ക്കുകയാണെങ്കില്‍ 24 മണിക്കൂര്‍ ഇടവിട്ട്‌ രണ്ടു പ്രാവശ്യം ഉരുവിനെ കുത്തിവയ്‌പി ക്കണം. മൂന്നു പ്രാവശ്യം ബീജാ ധാനം നടത്തിയിട്ടും ഗര്‍ഭം ധരിക്കാ ത്ത ഉരുക്കളെ വിദഗ്‌ധ പരിശോധ നയ്‌ക്കു വിധേയമാക്കണം. ഗര്‍ഭധാരണം കൃത്യമായി നടക്കാന്‍ പശുക്കളുടെ ശാരീരികാവസ്ഥയും മെച്ചപ്പെട്ടതായിരിക്കണം. അതിനാല്‍ സമീകൃത കാലിത്തീറ്റയും പച്ചപ്പുല്ലും കൃത്യമായ അളവില്‍ നല്‍കിയിരിക്കണം. ബീജാധാനം കഴിഞ്ഞാല്‍ 60-70 ദിവസത്തിനുള്ളില്‍ ഗര്‍ഭ പരിശോധന നടത്തണം. കൃത്രിമ ബീജാധാനത്തിന്റെ വിജയ സാധ്യത സ്വാഭാവികമായി തന്നെ നാല്‍പതുശതമാനമാണ്‌. അതിനാല്‍ മറ്റു പ്രശ്‌നങ്ങളില്ലെങ്കില്‍ പോലും നൂറുശതമാനം ഗര്‍ഭധാരണം നടക്കണമെന്നില്ലെന്ന്‌ ഓര്‍ക്കുക. എന്നാല്‍ ഗര്‍ഭധാരണം നടക്കാത്തത്‌ രോഗാവസ്ഥമൂലമോ, പോഷകക്കുറവുകൊണ്ടോ, പരിപാലനത്തിലെ പാളിച്ചകൊണ്ടോ അല്ലെന്ന്‌ ഉറപ്പാക്കണം.

പ്രത്യുത്‌പാദനവുമായി ബന്ധപ്പെട്ട രോഗാവസ്ഥകള്‍ സംശയിക്കുന്നുണ്ടെങ്കില്‍ വെറ്ററിനറി ഡോക്‌ടറുടെ സഹായം തേടണം. കൗമാര പ്രായമെത്തിയിട്ടും മദി കാണിക്കാതിരിക്കല്‍, പ്രസവശേഷം മൂന്നുമാസത്തിനുള്ളിലും മദിയില്ലായ്‌മ, നീണ്ടു നില്‍ക്കുന്ന മദി തുടങ്ങിയ മദി സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം. ഈറ്റത്തില്‍ നിന്നുള്ള ദ്രാവകത്തിന്റെ നിറത്തിലുള്ള വ്യത്യാസം ശ്രദ്ധിക്കണം.
ഒന്നോ അതിലധികമോ തവണ കുത്തിവെച്ചിട്ടും ഗര്‍ഭം ധരിക്കാത്ത അവസ്ഥയും രോഗലക്ഷണമായി കണക്കാക്കണം. കൂടാതെ ഉത്‌പാദനശേഷി കൂടിയ പശുക്കളില്‍ മേന്മയേറിയ ബീജം തന്നെ കുത്തിവെയ്‌ക്കുന്നു എന്നുറപ്പാക്കിയാലേ നമ്മുടെ തൊഴുത്തുകളില്‍ പശു ക്കളുടെ വംശ ഗുണം വര്‍ധിക്കുകയുള്ളൂ.
കൃത്രിമ ബീജാധാനവുമായി ബന്ധപ്പെട്ട്‌ തെറ്റായ ധാരണകള്‍ കര്‍ഷകര്‍ വച്ചു പുലര്‍ത്തുന്നുണ്ട്‌. ഇതില്‍ പലതിനും ശാസ്‌ത്രീയ അടിത്തറയില്ല. ബീജാധാനം കഴിഞ്ഞാല്‍ പശു കിടക്കരുത്‌. ഗര്‍ഭപരിശോധന ഗര്‍ഭമലസലിന്‌ കാരണമാകും. കുത്തിവയ്‌പിനു ശേഷം ഈറ്റത്തില്‍ നിന്നു രക്തം വരുന്നത്‌ ഗര്‍ഭമലസലിന്റെ ലക്ഷണമാണ്‌ തുടങ്ങി നിരവധി അബദ്ധ ധാരണകള്‍. ശാസ്‌ത്രീയ പ്രത്യുത്‌പാദന പരിപാലനത്തെക്കുറിച്ച്‌ വെറ്ററിനറി ഡോക്‌ടറുടെ സഹായത്തോടെ ശരിയായ ധാരണ ഉണ്ടാക്കിയാല്‍ വര്‍ഷത്തില്‍ ഒരു പ്രസവവും അതുവഴി സാമ്പത്തിക ലാഭവും ഉറപ്പാക്കാം.

No comments:

Post a Comment