Friday, 20 March 2015

പത്തുസെന്റിലെ 'കൊച്ച് ' അടുക്കളത്തോട്ടം,

ഐബിന്‍ കാണ്ടാവനം

സ്‌കൂളില്‍നിന്നു വീട്ടിലെത്തിയാല്‍ അന്ന ഇര്‍വിന്‍ എന്ന അഞ്ചാം ക്ലാസുകാരിക്ക് എല്ലാം തന്റെ കൊച്ച് അടുക്കളത്തോട്ടമാണ്. തന്റെ പ്രിയപ്പെട്ട പച്ചക്കറികളെ പരിചരിക്കാനും വെള്ളം നല്കാനുമെല്ലാം അന്ന പ്രത്യേകം ശ്രദ്ധിക്കുന്നു. കൊല്ലം കല്ലുംതാഴം സിനു ഭവനില്‍ ഇര്‍വിന്‍ തങ്കച്ചന്റെയും മേഴ്‌സിയുടെയും രണ്ടു മക്കളില്‍ ഇളയ ആളാണ് അന്ന. പിതാവ് ഇര്‍വിനാണ് അടുക്കളത്തോട്ടം ആദ്യം തുടങ്ങിയതെങ്കിലും അവിടത്തെ പൂര്‍ണ മേല്‌നോട്ടം അന്ന ഏറ്റെടുക്കുകയായിരുന്നു.
കാര്‍ഷികപരമായി വലിയ അറിവുകള്‍ ഇല്ലായിരുന്നെങ്കില്‍കൂടി അന്നയെ പച്ചക്കറികളിലേക്ക് അടുപ്പിച്ചത് കൃഷിയോടുള്ള താത്പര്യം ഒന്നുമാത്രമാണ്. അന്നയ്ക്കു പൂര്‍ണ പിന്തുണയുമായി ഇര്‍വിനും മേഴ്‌സിയും സഹോദരന്‍ ആല്‍ഫിനും ഒപ്പമുണ്ട്.
പത്തു സെന്റ് പുരയിടത്തില്‍ പയര്‍, വെണ്ട, തക്കാളി, വഴുതന, നിത്യവഴുതന, പാവല്‍, മുരിങ്ങ, വാഴ തുടങ്ങി വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ കൃഷി ചെയ്തിരിക്കുന്നു. ടെറസിലും കൃഷി ചെയ്തിട്ടുണ്ട്.

ചെലവു ചുരുക്കി പരമാവധി വിളവ്. അതാണ് ഇര്‍വിന്റെ രീതി. അതുകൊണ്ടുതന്നെ പച്ചക്കറി കൃഷി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ആദ്യ മുതല്‍മുടക്ക് കുറയ്ക്കാനാണു ശ്രമിക്കുന്നത്. ഇപ്പോള്‍ പ്രചാരത്തിലുള്ള ഗ്രോ ബാഗുകള്‍ക്കു 20 രൂപയോളം ചെലവാകുമ്പോള്‍ താരതമ്യേന വിലക്കുറവുള്ള പ്ലാസ്റ്റിക് ബാഗുകളാണ് ഇവിടെ ഉപയോഗിക്കുക. ഒപ്പം പ്ലാസ്റ്റിക് ചാക്കുകളും ഉപയോഗിക്കുന്നു. ആഡംബര  കൃഷിയോട് ഇര്‍വി്യൂ് താല്പര്യമില്ല. ~ഓരോ തവണയും ചെടി്യൂടുന്നതു മുതലുള്ള വളര്‍ച്ചാ കാലഘട്ടം അന്ന രേഖപ്പെടുത്തി വയ്ക്കാറു്യു്. ചിലപ്പോള്‍ ചിത്രങ്ങളെടുത്ത് വയ്ക്കും. ഇതുവഴി ചെയിയുടെ ഓരോ വളര്‍ച്ചാ കാലഘട്ടവും കൃത്യമായി അറിയാന്‍ കഴിയുന്നു. ഒപ്പം ചെടിയെക്കുറിച്ച് പഠിക്കാ്യൂും കഴിയും.

ആദ്യമായി കൃഷി തുടങ്ങിയപ്പോള്‍ വിജയ സാധ്യതയുള്ള പച്ചക്കറികളായ വെണ്ട, പാവല്‍, വഴുതിന തുടങ്ങിയവയാണ്  ചെയ്തത്. പല കര്‍ഷകരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് നല്ല വളര്‍ച്ചയുള്ള തക്കാളിച്ചെടികള്‍ പെട്ടെന്നു വാടി നശിക്കുന്നു എന്നത്. വളരെ കട്ടി കുറഞ്ഞ രീതീയിലുള്ള തണ്ടാണ് തക്കാളിയുടേത്. അതുകൊണ്ടുതന്നെ ചെടി ഇളകാന്‍ പാടില്ല. ചെടിയുടെ വളര്‍ച്ചയനുസരിച്ച് താങ്ങു നല്കുമ്പോഴും ഗ്രോ ബാഗുകള്‍ മാറ്റി വയ്ക്കുമ്പോഴും ചെടിക്ക് ഇളക്കം തട്ടാതെ നോക്കേണ്ടത് തക്കാളികൃഷിയുടെ വിജയത്തിനു ആവശ്യമാണെന്നു ഇര്‍വിന്‍ പറയുന്നു.

ചെടികള്‍ക്കു പ്രത്യേക വളത്തിന്റെ ആവശ്യമില്ലെന്നാണ് ഇര്‍വിന്റെ പക്ഷം. വളര്‍ച്ച അനുസരിച്ചു മാത്രം വളം നല്കുക. അമിതമായ വളപ്രയോഗം ചെടിയെ പ്രതികൂലമായി ബാധിക്കും. വളമായി വേപ്പിന്‍പിണ്ണാക്ക് നല്കുമ്പോള്‍ വളരെ കുറച്ചു മാത്രമേ നല്കാവൂ. കീടനാശിനിയും അതുപേലെതന്നെ ആവശ്യത്തിനുമാത്രം നല്കുന്നു. എന്നാല്‍ രോഗം വന്നിട്ട് ചികിത്സിക്കുന്ന രീതിയെക്കാളും രോഗം വരാതെ നോക്കുക എന്നതാണ് അന്നയുടെയും ഇര്‍വിന്റെയും രീതി. പൂര്‍ണമായും ജൈവ രീതികളാണ് ഇവിടെ പിന്തുടരുന്നത്. പുകയിലക്കഷായമാണ് പ്രധാന കീടനാശിനി.
ഇന്നു മാര്‍ക്കറ്റില്‍ നിരവധി ഹൈബ്രിഡ് വിത്തുകള്‍ ലഭിക്കുന്നുണ്ടെങ്കിലും ഈ ആടുക്കളത്തോട്ടത്തില്‍ അവ ഉപയോഗിക്കാറില്ല.

നാടന്‍ ഇനങ്ങളുടെ രുചിയും ഗുണവും ഹൈബ്രിഡ് ഇനങ്ങള്‍ക്കു ലഭിക്കുന്നില്ലെന്നു മാത്രമല്ല അവ അധികം സാമ്പത്തികച്ചെലവു വരുത്തിവയ്ക്കുന്നവയാണ്. അതുകൊണ്ടുതന്നെ ഒരുപക്ഷേ ഹൈബ്രിഡ് ഇനങ്ങള്‍ നട്ടശേഷം വിളവുലഭിച്ചില്ലെങ്കില്‍ കൃഷിയോടുള്ള താത്പര്യംതന്നെ പോയേക്കാം. ഇന്നു പലരും കൃഷി വിടാനുള്ള കാരണം കൃഷിയില്‍ അമിതമായി പണമിറക്കി നഷ്ടം വരുന്നതാണ്. വീട്ടിലേക്കാവശ്യമായുള്ള കൃഷി ചെയ്യുമ്പോള്‍ കൃഷി ഒരിക്കലും നഷ്ടമാവില്ല. വാണിജ്യാടിസ്ഥാനത്തില്‍ ചെയ്യുമ്പോള്‍ വിപണി കണ്ടശേഷം വിപണിമൂല്യമുള്ളവ മാത്രം കൃഷി ചെയ്യാവൂ.

വായിച്ചും കേട്ടുമുള്ള അറിവുമാത്രം ഉപയോഗിച്ച് ഒരിക്കലും കൃഷി വിജയിപ്പിക്കാന്‍ കഴിയില്ല. അത് ചെയ്തുതന്നെ പഠിക്കണം. അതുകൊണ്ട് ചെറിയ രീതിയില്‍ മാത്രം തുടങ്ങി വിപുലീകരിക്കുന്നതാണ് ഉത്തമമെന്നാണ് ഇവരുടെ അഭി പ്രായം.

ഫോണ്‍: 9496535060


No comments:

Post a Comment