Tuesday, 28 April 2015

വീട്ടുമുറ്റത്ത് കൃഷിയിടമൊരുക്കി ഷാജി മാതൃകയാകുന്നു

നിലമ്പൂര്‍: വീട്ടുമുറ്റത്ത് ഫലവൃക്ഷങ്ങള്‍ അടക്കമുള്ള കാര്‍ഷിക വിളകള്‍ ഒരുക്കി മാതൃകയാകുകയാണ് ചാലിയാര്‍ പഞ്ചായത്തിലെ പെരുവമ്പാടം പൂവത്തിങ്കല്‍ ഷാജി. വീട്ടുവളപ്പിലെ പത്ത് സെന്റ് സ്ഥലത്താണ് മുപ്പതിലേറെ കാര്‍ഷികവിളകള്‍ തഴച്ചു വളരുന്നത്.

വിവിധയിനം വാഴകള്‍, ചെറുനാരകം, ജാതി, പപ്പായ, വിവിധ ഇനം പേരകള്‍, ആന്ധ്ര സ്വദേശികളായ ബംഗാരപ്പള്ളി, കേച്ചേരി മാവുകള്‍, മാതളനാരകം, ഫിലേസാന്‍, റമ്പുട്ടാന്‍,
ഒന്നര വര്‍ഷം കൊണ്ട് കായ്ച്ചുതുടങ്ങുന്ന കുഴി മംഗള കമുകുകള്‍, കുരുമുളക്, മുള്ളാത്ത, ലക്ഷ്മിതരു, ദുരിയന്‍, വിവിയിഇനം ഓര്‍ക്കിഡുകള്‍ തുടങ്ങി വിവിധ ഇനം ഫലവൃക്ഷത്തൈകളാണ് ഷാജിയുടെ വീട്ടുമുറ്റത്ത് കായ്ച്ചു നില്‍ക്കുന്നു.

ഒന്നാം വര്‍ഷം തന്നെ നിറയെ മാങ്കുലകളുമായി കായ്ച്ചുനില്‍ക്കുന്ന കേച്ചേരി മാവ് ഏവരെയും ആകര്‍ഷിക്കും. കീടങ്ങള്‍ ആക്രമിക്കില്ല എന്നുള്ളതും വര്‍ഷം മുഴുവനും ഫലം നല്‍കുമെന്നുള്ളതുമാണ് ഈ മാവിന്റെ പ്രത്യേകത. പരമാവധി കീടനാശിനി പ്രയോഗം നടത്താത്ത ഫലങ്ങളാണ് ഷാജിയുടെ ലക്ഷ്യം. കൃഷി ഉപേക്ഷിച്ച് കര്‍ഷകര്‍ മറ്റ് മേഖലകളിലേക്ക് തിരിയുമ്പോഴാണ് വീട്ടുമുറ്റത്തെ കുറഞ്ഞ സ്ഥലത്ത് പരമാവധി വിളകള്‍ ഉള്‍ക്കൊള്ളിച്ച് ഈ യുവകര്‍ഷകന്‍ കാര്‍ഷിക മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുന്നത്.
Read more: http://www.deepika.com/localnews/Localdetailnews.aspx?id=65039&Distid=KL10#sthash.VYnMpcDc.dpuf

No comments:

Post a Comment