Wednesday, 29 April 2015

ഉന്മാദത്തിനും, അപസ്മാരത്തിനും 'കറുക'

എം.എം. ഗാഥ, വെള്ളിയൂര്‍

ദശപുഷ്പങ്ങളിലൊന്നാണു കറുക. പുഷ്പിക്കാത്ത ഈ സസ്യം ദശപുഷ്പങ്ങളില്‍ സ്ഥാനം പിടിച്ചത് ഈ ചെടിയുടെ ഔഷധമൂല്യം പൗരാണിക ഋഷീശ്വരന്മാര്‍ കണെ്ടത്തിയതുകൊണ്ടാവാം. ചര്‍മരോഗചികിത്സയില്‍ പ്രധാനമായും ഉപയോഗിക്കുന്നു.

ഔഷധമൂല്യങ്ങളില്ലാത്ത ഒരു പുല്‍ക്കൊടിപോലും നമുക്കു ചുറ്റും ഇല്ലെന്ന് ഭാരതീയ ദാര്‍ശനികനായ ചാര്‍വാകന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

പ്രകൃതിചികിത്സകര്‍ കറുക ധാരാളമായി ഉപയോഗപ്പെടുത്താറുണ്ട്. സൂര്യപ്രകാശം നേരിട്ടു ലഭിക്കുന്ന സ്ഥലങ്ങളില്‍ സമൃദ്ധിയായി വളര്‍ന്നുവരും. നാഡികള്‍ക്ക് കറുക ബലമേകും. ഉന്മാദം, അപസ്മാരം എന്നീ മാനസികരോഗങ്ങള്‍ക്കു കറുകനീര് ശമനമുണ്ടാക്കും. ഉണങ്ങാത്ത വ്രണത്തിന് കറുക ഇടിച്ചുപിഴിഞ്ഞ സ്വരസത്തില്‍ കറുകനാമ്പ് കല്ക്കമായി എള്ളെണ്ണ ചേര്‍ത്ത് കാച്ചി അരിച്ചെടുത്ത് ഉപയോഗിക്കാം.

ശരീരത്തില്‍ ഉണ്ടാകുന്ന ചുണങ്ങിന് (പൊലുനീര) കറുക അരച്ച്, കുളിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് തേച്ചിടുക. പതിവായ ഉപയോഗം ചുണങ്ങിനു ശമനം കിട്ടും. മൂക്കില്‍ നിന്നു രക്തം വരുന്നതിനു കറുക സമൂലം ഉണക്കി ശീലപ്പൊടി ചെയ്തു നസ്യം ചെയ്താല്‍ മതി. മുറിവില്‍നിന്ന് രക്തം സ്രവിക്കുന്നതു നിര്‍ത്താന്‍ കറുക അരച്ച് വെച്ചുകെട്ടിയാല്‍ സ്രാവം നില്ക്കും.

ശരീരത്തിലുണ്ടാകുന്ന കുരു എന്ന അസുഖത്തിന് കറുകനാമ്പും എള്ളും ആവണക്കിന്റെ പരിപ്പും പശുവിന്‍പാലില്‍ അരച്ചുപുരട്ടിയാല്‍ കുരു പഴുത്തുപൊട്ടി ഉണങ്ങും. ചൊറിക്കും ചിരങ്ങിനും കറുകയും തവരക്കുരുവും മോരില്‍ അരച്ചുപുരട്ടുന്നതു നന്ന്.

കുടുംബം: പോയേഡി (ഗ്രാമിനേ)
ശാസ്ത്രനാമം: സെനോഡോന്‍
ഡാക്ക് ടൈലോണ്‍ (ലിന്‍) പെരസ്
സംസ്‌കൃതം: ദുര്‍വ, ഭാര്‍ഗവി

See more at: http://www.deepika.com/feature/SpecialNews.aspx?ID=2935&topicId=3#sthash.l5JfX5L9.dpuf

No comments:

Post a Comment