Sunday, 9 August 2015

ഇനി നീര വാഴും കാലം

നീര ചെത്തിയെടുക്കാന്‍ തെങ്ങില്‍ കയറുന്ന തൊഴിലാളി
                                                ഫോട്ടോ: ജയദീപ് ചന്ദ്രന്‍

എം. റോയ്

കണ്ണൂര്‍: ഒരു തെങ്ങില്‍നിന്നു പ്രതിദിനം ശരാശരി മൂന്നു ലിറ്റര്‍ നീര. ഒരു ലിറ്ററിന് 20 രൂപ പ്രകാരം കര്‍ഷകനു ദിവസവും ഒരു തെങ്ങിനു ലഭിക്കുന്നത് അറുപതു രൂപ. ചെത്തുന്നയാള്‍ക്കു ലിറ്ററിന് 50 രൂപ വച്ചു ദിവസം 150 രൂപ. കര്‍ഷകന്‍തന്നെ ചെത്തി നീരയെടുത്താല്‍ ഒരു തെങ്ങിനു പ്രതിദിനം ലഭിക്കുന്നതു 210 രൂപ. ഒരാള്‍ക്കു ദിവസം പത്തു തെങ്ങ് വരെ ചെത്താനാകും. സ്വന്തംപറമ്പിലെ അഞ്ചു തെങ്ങ് ചെത്തിയാല്‍തന്നെ ദിവസം 1,050 രൂപ കര്‍ഷകനു കിട്ടും.
ഇത് ഒരു മാസത്തേക്കു കണക്കാക്കിയാല്‍ ലഭിക്കുന്ന തുക മുപ്പതിനായിരത്തിനു മുകളിലാകുന്നു. പത്തു തെങ്ങായാല്‍ അറുപതിനായിരം.
തെങ്ങ് ചെത്താന്‍ കൊടുത്ത ശേഷം വെറുതെയിരുന്നാലും അഞ്ചു തെങ്ങിനു ദിവസം 300 രൂപയും മാസം 9,000 രൂപയും ലഭിക്കും. ഇത്രയും തെങ്ങ് ചെത്തുന്ന തൊഴിലാളിക്കു കൈയില്‍കിട്ടുന്നതു ദിവസം 750 രൂപയും മാസം 22,500 രൂപയും. പത്തു തെങ്ങായാല്‍ തുക ഇരട്ടിയാകും. ശരാശരി കണക്കാണിത്. ഒരേസമയം മൂന്നു കുലകള്‍ വരെ ഒരു തെങ്ങില്‍ ചെത്താനാകും. ശരിയായ രീതിയില്‍ കാര്യങ്ങള്‍ പോയാല്‍ ഇതില്‍ കൂടുതല്‍ ലഭിക്കുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഇനി അല്‍പ്പം കുറഞ്ഞാല്‍തന്നെ ഒരു തെങ്ങില്‍നിന്നു തേങ്ങയിനത്തില്‍ ഇപ്പോള്‍ കിട്ടുന്ന വരുമാനംവച്ചു കണക്കാക്കിയാല്‍ കര്‍ഷകനു നേട്ടം മാത്രം.

തെങ്ങു വയ്ക്കാന്‍ മത്സരം

ഇത് ഊതിപ്പെരുപ്പിച്ച കണക്കൊന്നുമല്ല. നീര ഉത്പാദനം തുടങ്ങിയ കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ, ഉദയഗിരി മേഖലകളിലെ കര്‍ഷകര്‍ക്കും നീര ടെക്‌നീഷ്യന്മാര്‍ക്കും ഇത്രയും പണം ലഭിച്ചുതുടങ്ങിയിരിക്കുന്നു. കേരകര്‍ഷകരില്‍ ഇത് വലിയ ആവേശമാണു സൃഷ്ടിച്ചിരിക്കുന്നത്. റബര്‍ മുറിക്കുന്ന തോട്ടങ്ങളിലും വെറുതെ കിടക്കുന്ന സ്ഥലങ്ങളിലും കര്‍ഷകര്‍ തെങ്ങിന്‍തൈകള്‍ മത്സരിച്ചുവയ്ക്കുകയാണ്.

തെങ്ങിന്റെ ഉയരക്കൂടുതലാണു നീര ചെത്തുന്നവര്‍ക്കു വെല്ലുവിളിയായിട്ടുള്ളത്. തുടക്കക്കാര്‍ക്ക് ഇത് ബുദ്ധിമുട്ടായി തോന്നുന്നുണ്ട്. അതുകൊണ്ടുതന്നെ ചെത്ത് പഠിക്കാന്‍ താത്പര്യപ്പെട്ടു വരുന്നവരില്‍ ഭൂരിപക്ഷവും പിന്‍വാങ്ങുന്നുമുണ്ട്. ഉയരമില്ലാത്ത തെങ്ങുകളാണ് ഇതിനു പരിഹാരം. നാടന്‍തെങ്ങുകള്‍ കുല വരുമ്പോഴേക്കും നല്ല ഉയരത്തിലായിക്കഴിഞ്ഞിരിക്കും. എന്നാല്‍, മലയന്‍ ഗ്രീന്‍ ഡാര്‍ഫ് പോലുള്ള സങ്കരയിനം തെങ്ങുകള്‍ മൂന്നു വര്‍ഷംകൊണ്ടു ചൊട്ടയിട്ടുതുടങ്ങും. ഈ സമയം നിലത്തുനിന്നുകൊ്യുുതന്നെ നീര ചെത്താം. തെങ്ങില്‍ കയറാതെയുള്ള ചെത്ത് ഏതാനും വര്‍ഷംവരെ തുടരുകയും ചെയ്യാം.  
ഉയരത്തില്‍ വളരാത്ത കുള്ളന്‍ തെങ്ങുകളില്‍ സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും വരെ ആയാസമില്ലാതെ നീര ചെത്താനാകും. ഇതു മനസിലാക്കി ഉയരം വയ്ക്കാത്ത തെങ്ങുകളാണു മലയോരത്തും മറ്റും നിലവില്‍ വച്ചുകൊണ്ടിരിക്കുന്നത്. നാളികേര വികസന സൊസൈറ്റികളും ഫെഡറേഷനുകളും തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നു മലയന്‍ തെങ്ങുകളുടെ വിത്തുതേങ്ങകള്‍ ശേഖരിച്ചു നഴ്‌സറികളില്‍ തൈകളാക്കി കര്‍ഷകര്‍ക്കു വിതരണം ചെയ്യുന്നു. കഴിഞ്ഞ ഏതാനും മാസത്തിനുള്ളില്‍ പതിനായിരക്കണക്കിനു തൈകള്‍ ചെറുപുഴ മേഖലയില്‍ തന്നെ വിറ്റഴിഞ്ഞു. ഡിമാന്‍ഡ് കൂടിയതോടെ തൈ വില 300 മുതല്‍ 500 വരെ എത്തി.

വിപണനം പ്രതിസന്ധി

ചെത്തിയെടുത്ത നീര ഉദയഗിരി നാളികേര വികസന
ഫെഡറേഷന്‍ ഓഫീസില്‍  സംഭരിക്കുന്നു.
ഉയരമില്ലാത്ത തെങ്ങുകള്‍ ചെത്താന്‍ ലഭിക്കുന്നതോടെ നീര ടെക്‌നീഷന്മാരുടെ കുറവ് പരിഹരിക്കപ്പെടുമെന്ന് ഉറപ്പ്. അതോടെ നീര ഉത്പാദനവും വര്‍ധിക്കും. വിപണനം എന്ന മറ്റൊരു പ്രതിസന്ധി അപ്പോള്‍ തലയുയര്‍ത്തും. നിലവില്‍ ഉത്പാദിപ്പിക്കുന്ന നീര ഏതാനും സ്റ്റാളുകളിലൂടെയാണു വില്‍ക്കുന്നത്. ചെറുപുഴ, തളിപ്പറമ്പ്, കണ്ണൂര്‍, വെള്ളിക്കീല്‍ ടൂറിസ്റ്റ് കേന്ദ്രം എന്നിവിടങ്ങളിലാണു പ്രധാന സ്റ്റാളുകള്‍. കഴിഞ്ഞ വേനല്‍ക്കാലത്ത് ആവശ്യത്തിനനുസരിച്ചു നീര വിതരണം ചെയ്യാന്‍ കഴിയാതെ വന്നിരുന്നു.

എന്നാല്‍, ഉത്പാദനം കൂടിയാല്‍ പുതിയ വിപണികള്‍ കണ്ടെത്തേണ്ടിവരും. കയറ്റുമതി സാധ്യതകളും തേടേണ്ടതുണ്ട്. ഇതിനുള്ള ആലോചനകളും പഠനങ്ങളും നടന്നുവരുന്നു. ചെറുപുഴ ആസ്ഥാനമായുള്ള തേജസ്വിനി കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയാണ് ഉത്തരമലബാറില്‍ നിലവില്‍ നീര ഉത്പാദനത്തിന്റെ പ്രായോജകര്‍. 150 രൂപയ്ക്കാണ് ഒരു ലിറ്റര്‍ നീര ഇവര്‍ വില്‍ക്കുന്നത്. 200 മില്ലിയുള്ള ഒരു ഗ്ലാസ് നീര 30 രൂപ പ്രകാരമാണു സ്റ്റാളില്‍ വില്പ്യൂ. ്യൂാട്ടിന്‍പുറത്ത് 25 രൂപയ്ക്കു നല്‍കും. 200 മില്ലിക്ക് അഞ്ചു രൂപ പ്രകാരം ഒരു ലിറ്റര്‍ നീര വിറ്റാല്‍ കച്ചവടക്കാരന് 25 രൂപ ലഭിക്കും.

ചെത്തിയെടുക്കുന്ന രീതിയില്‍തന്നെയാണു തേജസ്വിനി കമ്പനി നീര വില്‍ക്കുന്നത്. സംസ്‌കരിച്ചു പായ്ക്കറ്റുകളിലാക്കാതെ ഫ്രീസറില്‍ സൂക്ഷിക്കുന്നു. ഐസ് നിറച്ച പ്രത്യേക മാട്ടത്തിലേക്കാണു തെങ്ങിന്‍കുലയില്‍നിന്നു നീര വീഴുന്നത്. സംഭരണ കേന്ദ്രങ്ങളിലെത്തിച്ച ഉടന്‍ ഫ്രീസറിലേക്കു മാറ്റുന്നു. ഫ്രീസര്‍ സംവിധാനമുള്ള വാഹനങ്ങളില്‍ സ്റ്റാളുകളിലും എത്തിക്കുന്നു. സ്റ്റാളുകളിലും ഫ്രീസറിലാണു നീര സൂക്ഷിക്കുന്നത്. ഇതുമൂലം തനത് രുചിയോടെതന്നെ നീര ഉപഭോക്താക്കളിലെത്തുന്നു.


തേന്‍ മുതല്‍ ചോക്ലേറ്റ് വരെ

കോഴിക്കോട്, പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉത്പാദിപ്പിക്കുന്ന നീര പ്ലാന്റുകളില്‍ സംസ്‌കരിച്ചു കുപ്പികളിലാക്കിയാണു വിപണിയിലെത്തിച്ചുകൊണ്ടിരിക്കുന്നത്. പ്ലാന്റ് സ്ഥാപിക്കുന്നതിനെക്കുറിച്ചു തേജസ്വനി കമ്പനിയും ആലോചനകള്‍ തുടങ്ങിയിട്ടുണ്ട്. സംസ്‌കരിച്ചാല്‍ മൂന്നുമാസം വരെ നീര കേടുകൂടാതിരിക്കും.

നീര ഉപയോഗിച്ചു തേന്‍, ഹല്‍വ, ശര്‍ക്കര, പഞ്ചസാര, സ്‌ക്വാഷ്, ചോക്ലേറ്റ് തുടങ്ങിയ മൂല്യവര്‍ധിത ഉത്പന്നങ്ങളും ഉണ്ടാക്കാം. എന്നാല്‍, നിലവില്‍ മാര്‍ക്കറ്റില്‍ തേനിനും പഞ്ചസാരയ്ക്കുമുള്ള വിലയ്ക്കു നീര ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ പറ്റില്ല. ഏഴുലിറ്റര്‍ നീര വേണം ഒരു ലിറ്റര്‍ നീരത്തേന്‍ ഉണ്ടാക്കാന്‍. ഈ തേ്യൂിനു ലിറ്ററിന് 1,000 രൂപയെങ്കിലും ലഭിച്ചാലേ മുതലാകൂ. നീര കൊണ്ടുണ്ടാക്കുന്ന പഞ്ചസാര, ശര്‍ക്കര എന്നിവയ്ക്കും വലിയ വില നല്‍കേണ്ടിവരും.

പോഷകഗുണവും രോഗപ്രതിരോധശേഷിയും രുചിയും കണക്കിലെടുത്താല്‍ ഈ വില അധികമല്ല. കരിക്കിന്‍വെള്ളത്തേക്കാള്‍ അഞ്ചിരട്ടിയാണു നീരയില്‍ മധുരമെങ്കിലും പ്രമേഹരോഗികള്‍ക്കു പോലും യാതൊരു നിയന്ത്രണവുമില്ലാതെ നീര പഞ്ചസാര കഴിക്കാം. ഫുഡ് കലോറിയുടെ അളവ് ആപ്പിളില്‍ 50ഉം പാലില്‍ 62ഉം ആണെങ്കില്‍ നീരയിലത് 75 കലോറിയാണ്. പ്രോട്ടീനിന്റെ അളവ് 0.3 ശതമാ്യൂം. പ്രധാന വൈറ്റമിനുകളായ എ, ബി, സി എന്നിവയും ജീവധാതുക്കളായ ഇരുമ്പ്, പൊട്ടാസ്യം, സോഡിയം, മഗ്‌നീഷ്യം, ഫോസ്ഫറസ്, കാല്‍സ്യം തുടങ്ങിയവയും പതിനാറില്‍പ്പരം സ്വതന്ത്ര അമിനോ അമ്ലങ്ങളും നീരയെ സമ്പുഷ്ടമാക്കുന്നു.

പ്രോട്ടീന്‍ നിര്‍മാണത്തിന് ആവശ്യമായ ഗ്ലൂട്ടാമിക് ആസിഡ് ഉയര്‍ന്ന അളവില്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. തെങ്ങിന്‍കള്ള് ചെത്തിയെടുക്കുംപോലെയാണു നീര ഉത്പാദിപ്പിക്കുന്നതെങ്കിലും ആല്‍ക്കഹോളിക് ഇതില്‍ പൂജ്യമാണ്. എല്ലാംകൊണ്ടും പ്രകൃതിയുടെ വരദാനമായ ആരോഗ്യപാനീയം. പനി, ജലദോഷം, ചുമ ഉള്‍പ്പെടെ പതിവായി വരാറുള്ള രോഗങ്ങള്‍ വിട്ടുനില്‍ക്കുന്നതായി നീരപാ്യൂം പതിവാക്കിയവര്‍ സാക്ഷ്യപ്പെടുത്തുന്നു. കോള പോലുള്ളവ ഉപേക്ഷിച്ചു നീരകുടി ശീലമാക്കാന്‍ ഇവര്‍ ശിപാര്‍ശയും ചെയ്യുന്നു.

വിദേശ വിപണി

കേരം തിങ്ങും കേരള്യൂാട്ടില്‍ നീരയുടെ ഉത്പാദനം ആരംഭിച്ചിട്ടേയുള്ളൂ. തുടക്കത്തില്‍ മികച്ച പിന്തുണയാണു സര്‍ക്കാരും മറ്റും നല്‍കുന്നത്. നീരയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു സബ്‌സിഡി നല്‍കുന്നുണ്ട്. ഇതു തുടരുന്നതിനൊപ്പം വിപണനചുമതല കൂടി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു നീര ഉത്പാദകര്‍ ആവശ്യപ്പെടുന്നു. നീര സംസ്‌കരിച്ചിട്ടുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ എളുപ്പത്തിലും മികച്ച വിലയിലും വിറ്റഴിക്കാനാകണം. തുടക്കത്തില്‍ വിപണി കണ്ടെത്തുന്നതില്‍ നാളികേര വികസ്യൂ കമ്പനികള്‍ ബുദ്ധിമുട്ടുന്നുണ്ട്; വര്‍ഷകാലത്തു പ്രത്യേകിച്ചും. നാട്ടിലെ വിപണിക്കൊപ്പം വിദേശവിപണികൂടി കണ്ടെത്തിയാലേ ഇതിനു പരിഹാരമാകൂ.

ചെറുപുഴയിലെ തേജസ്വിനി കമ്പനിക്കു കീഴില്‍ 13 നാളികേര ഫെഡറേഷനുകളാണു രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 225 നാളികേര വികസന സൊസൈറ്റികള്‍ ഫെഡറേഷനുകളുടെ കീഴില്‍ വരുന്നു. ഒരു സൊസൈറ്റിയില്‍ 40 മുതല്‍ 130 വരെ കേര കര്‍ഷകരുണ്ട്. സൊസൈറ്റികളുടെയും മറ്റും പ്രവര്‍ത്ത്യൂം സജീവമായി വരുന്നതേയുള്ളു. മലയോരത്തു മാത്രമാണു നിലവില്‍ സൊസൈറ്റികള്‍ രൂപപ്പെട്ടിട്ടുള്ളത്. തീരപ്രദേശങ്ങളിലും ഇട്യൂാട്ടിലും സൊസൈറ്റികള്‍ വ്യാപകമാകേണ്ടതാണ്. നീര ടെക്‌നീഷന്‍മാര്‍ക്കുള്ള പരിശീലനവും കാര്യക്ഷമമായി നടക്കണം.

ആരോഗ്യപാനീയം എന്ന നിലയില്‍ ആളുകള്‍ നീരയെ കാണണം. അതിനു ശക്തമായ ബോധവത്കരണം ആവശ്യമായി വരും. വിവാഹം പോലെയുള്ള ആഘോഷങ്ങളിലും പൊതുചടങ്ങുകളിലും നീര സ്ഥാനംപിടിക്കണം. കേരളത്തിന്റെ കാര്‍ഷികമേഖലയിലും സാമ്പത്തിക മേഖലയിലും വന്‍കുതിച്ചുചാട്ടം ഉണ്ടാക്കാന്‍ പറ്റിയതാണു നീര എന്ന ബോധ്യത്തോടെയായിരിക്കണം ചുവടുവയ്പുകള്‍. അല്ലാത്തപക്ഷം നീര വാഴുംമുമ്പേ വീണു പോയേക്കാം.


No comments:

Post a Comment