Tuesday, 11 August 2015

യുവകര്‍ഷക അവാര്‍ഡ് ജി. പ്രദീപിന്

തലയോലപ്പറമ്പ്: കൃഷിയിലൂടെ ജീവിതത്തില്‍ നൂറുമേനി വിളയിച്ച പ്രദീപിന്‌  അവാര്‍ഡ് തിളക്കം. വെള്ളൂര്‍ ലക്ഷ്മിവിലാസത്തില്‍ ജി. പ്രദീപിനാണ് (33) ഈ വര്‍ഷത്തെ സംസ്ഥാന മൃഗസംരക്ഷണവകുപ്പിന്റെ ഏറ്റവും മികച്ച യുവകര്‍ഷകനുള്ള അവാര്‍ഡ്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണു അവാര്‍ഡ്.
ചെറുപ്പത്തിലെ കൃഷിയുമായി ഇടപഴകിയിരുന്ന പ്രദീപ് ബിരുദ പഠനത്തിനു ശേഷം മുഴുവന്‍ സമയ കര്‍ഷകനായി മാറുകയായിരുന്നു. കൃഷി ലാഭകരമായി മാറിയതോടെ വീട്ടില്‍ മൂന്നു വര്‍ഷം മുമ്പ് പശുക്കളുടെ ഫാം തുടങ്ങി. കാസര്‍ഗോഡ് കുള്ളന്‍,
ജേഴ്‌സി, ഗുജറാത്തിലെ ഗീര്‍ എന്നിവയുള്‍പ്പെടെ 30 കറവ പശുക്കളടക്കം 42 പശുക്കളാണ് പ്രദീപിന്റെ വീടിനാടു ചേര്‍ന്നുള്ള ഫാമിലുള്ളത്. പശുക്കളില്‍നിന്നും ദിവസവും ലഭിക്കുന്ന 260 ലിറ്റര്‍ പാലില്‍ 150 ലിറ്റര്‍ വെള്ളൂര്‍ ക്ഷീരസംഘത്തിലും ബാക്കിയുള്ളത്.
പ്രാദേശികാടിസ്ഥാനത്തിലും വില്‍പ്പന  നടത്തുന്നു. അര ലിറ്ററിന്റെ പായക്കറ്റുകളിലാക്കിയാണ് പാല്‍ പ്രാദേശിക അടിസ്ഥാനത്തില്‍ വില്‍ക്കുന്നത്. ഇതിനോടൊപ്പം 14 ആടുകളെയും വളര്‍ത്തുന്നുണ്ട്‌. ഫാമില്‍ സഹായികളായി ഉള്ളത് രണ്ടുപേര്‍ മാത്രം.
ഫാമുകളിലെ വേസ്റ്റായ സഌറിയാണ് കൃഷി തോട്ടത്തിലെ കാര്‍ഷിക വിളകള്‍ക്കു വളമായി ഉപയോഗിക്കുന്നത്. ഇതില്‍നാന്നും വീട്ടിലേക്കാവശ്യമായ ബയോഗ്യാസും ഉത്പാദിപ്പിക്കുന്നു. മാസം നാ
ല്‍പതിനായിരം രൂപയോളം കൃഷിയില്‍ നിന്നും വരുമാനി ലഭിക്കുന്നതായി പ്രദീപ് പറഞ്ഞു.    
കൃഷിക്കാര്യങ്ങള്‍ക്കിടയിലും വിവിധ സെമിനാറുകളിലും മറ്റും പങ്കെടുക്കാറുണ്ട്‌. നിലവില്‍ വെള്ളൂര്‍ ക്ഷീരോല്‍പ്പാദക സഹകരണ സംഘം പ്രസിഡന്റാണ്. കൃഷിയിലൂടെ ജീവിത വിജയം കൈവരിച്ച പ്രദീപിനെ
കുറിച്ച് ദീപികയില്‍ മുമ്പ് വാര്‍ത്ത വന്നിരുന്നു.പുതിയതായി കൃഷിയിലേക്കെത്തുന്നവര്‍ക്ക് പരിശീലനം
 നല്‍കാനും പ്രദീപ് തയാറാണ്.

No comments:

Post a Comment